ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37635 (സംവാദം | സംഭാവനകൾ)

((prettyurl D B L P S VAIPUR))

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ
വിലാസം
വായൂര്

വായ്പൂർ
,
വായ്പൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽvaipurdblps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37635 (സമേതം)
യുഡൈസ് കോഡ്32120701607
വിക്കിഡാറ്റQ87595372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന . സി
പി.ടി.എ. പ്രസിഡണ്ട്പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജേഷ്
അവസാനം തിരുത്തിയത്
03-02-202237635


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും.

കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന  നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന  ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന  മലയാളം മിഡിൽ സ്കൂളായി ' വളർന്നു. തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.


ഭൗതികസൗകര്യങ്ങൾ

  • 6 ക്ലാസ്റൂമും ,
  • വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ
  • കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു  വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി  ഉറപ്പു വരുത്തിയിരിക്കുന്നു.)
  • ചുറ്റുമതിൽ
  • വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര
  • വായനശാല
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.




പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പരിസ്ഥിതിക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ
  • വിവിധ ക്വിസ്മത്സരങ്ങൾ
  • പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
  • സ്കൂൾ സുരക്ഷ ക്ലബ്
  • അമ്മവായന

മുൻ സാരഥികൾ

മുൻ പ്രധാന അദ്ധ്യാപകൻ
പേര് എന്നു മുതൽ എന്ന് വരെ
കുട്ടപ്പൻ പിള്ള 1974 ജൂൺ 1977
M.J ചെറിയാൻ 1978 ജൂൺ  1990 മാർച്ച്‌
V.G കരുണാകരൻ 1990  1993 മാർച്ച്‌
K.K ലീലമ്മ 1993 ഏപ്രിൽ 1995 മാർച്ച്
സുമംഗല ദേവി 1995 മാർച്ച്
ചന്ദ്രമതിയമ്മ  2001 ഓഗസ്റ്റ്‌ 2002 ജൂൺ
A. N രത്നമ്മ 2002 ജൂൺ 2005 മാർച്ച്
ചിത്ര സ് 2005 ജൂൺ 2008 മാർച്ച്‌
T. k ശ്യാമളകുമാരി 2008 മാർച്ച് 2016 മെയ്യ്
ശ്രീല .M 2016 ജൂൺ 2017
S .മിനി 2017ജൂൺ 2019 മെയ്യ്

പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവ് 2017








ചിത്രശാല

കലോത്സവം
ചാന്ദ്രദിനം


കാർഷികദിനം
സ്വാതന്ത്ര്യദിനം

വഴികാട്ടി

  • തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം  മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക.
  • പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി  ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി.  ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക.

{{#multimaps:9.43292927116991, 76.71480115247142|zoom=16}}