എ.എൽ.പി.എസ്. കാവതികളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. കാവതികളം | |
---|---|
വിലാസം | |
കോട്ടക്കൽ A. L. P. SCHOOL KAVATHIKALAM , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9745791505 |
ഇമെയിൽ | hmalpskvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18401 (സമേതം) |
യുഡൈസ് കോഡ് | 32051400407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ.എം |
പി.ടി.എ. പ്രസിഡണ്ട് | സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈബാൻ |
അവസാനം തിരുത്തിയത് | |
03-02-2022 | 18401 |
ചരിത്രം
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...കൂടുതൽ വായിക്കുക
ആമുഖം
കോട്ടക്കൽ മുനിസിപ്പാലിററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി. അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മുൻ സാരഥികൾ:
പ്രധാനാധ്യാപകർ.
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീമതി.സരോജിനി
- ശ്രീമതി.ചന്ദ്രിക
മുൻ മാനേജർമാർ
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീ.ജനാർദ്ദനപ്പണിക്കർ
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കിണറുണ്ട്. ചുററുമതിലും കളിസ്ഥലവുമുണ്ട്. സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.
ക്ലബ്ബുകൾ
ഗണിതക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം.
മികവുകൾ
ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പ്രവർത്തന സജ്ജമായ പി ടി എ . പ്രവൃത്തി പരിചയ ശിൽപശാല. ഒറിഗാമി ശിൽപശാല. വാഴക്കൃഷി. പച്ചക്കറിക്കൃഷി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വഴികാട്ടി
{{#multimaps:10.989054,76.020155|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18401
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ