സഹായം Reading Problems? Click here


എ.എൽ.പി.എസ്. കാവതികളം

Schoolwiki സംരംഭത്തിൽ നിന്ന്
(18401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽ.പി.എസ്. കാവതികളം
School-photo.png
വിലാസം
കോട്ടക്കൽ പി.ഒ.,കോട്ടക്കൽ.

കോട്ടക്കൽ
,
676503
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9745791505
ഇമെയിൽhmalpskvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം57
പെൺകുട്ടികളുടെ എണ്ണം39
വിദ്യാർത്ഥികളുടെ എണ്ണം96
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ.എം
പി.ടി.ഏ. പ്രസിഡണ്ട്സസ്തക്കീർ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ആമുഖം

കോട്ടക്കൽ മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി. അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മുൻ സാരഥികൾ:

പ്രധാനാധ്യാപകർ.

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീമതി.സരോജിനി
  • ശ്രീമതി.ചന്ദ്രിക


മുൻ മാനേജർമാർ

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീ.ജനാർദ്ദനപ്പണിക്കർ

‍‍

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കിണറുണ്ട്.‍‍ ചുററുമതിലും കളിസ്ഥലവുമുണ്ട്. സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.

ക്ലബ്ബുകൾ

ഗണിതക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം.

മികവുകൾ

ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പ്രവർത്തന സജ്ജമായ പി ടി എ . പ്രവൃത്തി പരിചയ ശിൽപശാല. ഒറിഗാമി ശിൽപശാല. വാഴക്കൃഷി. പച്ചക്കറിക്കൃഷി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കാവതികളം&oldid=398889" എന്ന താളിൽനിന്ന് ശേഖരിച്ചത്