എ.എൽ.പി.എസ്. കാവതികളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടക്കൽ മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി. അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം