എം എം വി എം യു പി എസ് താമല്ലാക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
| എം എം വി എം യു പി എസ് താമല്ലാക്കൽ | |
|---|---|
| വിലാസം | |
Thamallackal തമല്ലാക്കൽ പോസ്റ്റ് പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | mmvmups1964@gmail.com |
| വെബ്‍സൈറ്റ് | www.mmvmups1964 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35347 (സമേതം) |
| യുഡൈസ് കോഡ് | 32110200704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരപുരം |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 48 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രദീപ് സി |
| പി.ടി.എ. പ്രസിഡണ്ട് | സഫിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Sunilambalapuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1964 ൽ സ്ഥാപിതമായ താമല്ലാക്കൽ എം.എം.വി.എം.യു.പി സ്ക്കൂൾ, ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ സ്മരണാർത്ഥം സ്ഥാപിതമായമായ സ്ഥാപനമാണ്. സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന പ്രസ്ഥാനത്തിന്റെ നായകന്യമായിരുന്ന ഹരിപ്പാട് എം.മാധവൻ വക്കീൽ അക്കാലത്തെ ഏറ്റവുമധികം ജനകീയാംഗീകാരം നേടിയ പൊതുപ്രവർത്തകനായിരുന്നു. സാധാരണക്കാർക്ക് വേണ്ടി സൗജന്യ നിയമസഹായം നൽകുന്നതിന് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ എടുത്തു പറയത്തക്കതാണ്. അധ:സ്ഥിതരുടെയും അശരണരുടെയും മോചനത്തിനും അവർക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹമാണ് കാർത്തികപ്പള്ളി താലൂക്ക് എസ്.എൻ.ഡി.പി.യൂണിയന്റെ പ്രഥമ സെക്രട്ടറി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി ഉഴിഞ്ഞു വച്ച ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ നാമധേയത്തിൽ താമല്ലാക്കൽ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് എം.എം.വി. എം.യു.പി.സ്ക്കൂൾ . 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തൊട്ടടുത്ത LP സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ ഈ മഹത്തായ സ്ഥാപനത്തിൽ ഉന്നതരായ പല വ്യക്തിത്വങ്ങളും പൂർവ്വ വിദ്യാർത്ഥി / വിദ്യാർത്ഥിനികളായിട്ടുണ്ട് എന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
സി. പ്രദീപ്
വഴികാട്ടി
നാഷണൽ ഹൈവേ 66 ൽ താമല്ലാക്കൽ ജംഗ്ഷനിൽ പടിഞ്ഞാറോട്ടു 1.5 km മാറി ഇടക്കണംപള്ളി ക്ഷേത്രം ത്തിനു പടിഞ്ഞാറുവശം SNDP 302 ബ്രാഞ്ച് നു എതിർ വശം സ്ഥിതി ചെയുന്നു.
{{#multimaps:9.28868594376664, 76.42783004005925|zoom=18}}