ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്

21:04, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.

ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
വിലാസം
ചെമ്മനാട്

ചെമ്മനാട് പി.ഒ, കാസറഗോഡ്
,
671317
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04994239248
ഇമെയിൽgupschemnadwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ എ. കെ.
അവസാനം തിരുത്തിയത്
02-02-202211453wiki


പ്രോജക്ടുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
  • 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
  • മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
  • മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ.
  • കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിന്, 9 ക്ലാസ്സ് മുറികൾ വാടകക്ക്, പി.ടി.എ. ഫണ്ടുപയോഗപ്പെടുത്തിക്കൊണ്ട്.

പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ

  • 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം.
  • അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം ഗവേഷണ പ്രോജക്ട്.
  • 2021-ൽ ഇൻസ്പെയർ അവാർഡ്.
  • ന്യൂ മാത്സ് സംസ്ഥാന പങ്കാളിത്തം.
  • കൂടുതൽ പ്രവർത്തനങ്ങളിലൂടെ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

  • പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്.
  • അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • മലയാളമനോരമയുടെ നല്ലപാഠം അവാർഡ്.
  • തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
  • അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
  • ഊർജോത്സവം ജില്ലാതല രണ്ടാം സ്ഥാനം
  • കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്.
  • കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ...

Quiz Vid -19

The Lock Down Quiz Series

കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു കടവത്ത് ക്വിസ്സ്. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന The Lock Down Quiz Series. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് മെറിറ്റ് ഡേ എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. 2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി കടവത്ത് സ്റ്റാർസ് എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ. https://drive.google.com/drive/folders/1C7DRAMob2Vz-EtU9PakWQikeymMGP-uD?usp=sharing

പത്രത്താളുകളിലൂടെ

സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതൽ അറിയാൻ

ചിത്ര ശാല 2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം

https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 122 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 വിവരം ലഭ്യമല്ല 1900-1947
2 പി ജാനകി 1947-1959
3 ടി. കെ. മൊഹമ്മദ്കുഞ്ഞി 1959-1972
4 എം. ഗോപാലൻ ന൩്യാർ 1972-1984
5 പി.എം. മൊഹിയുദ്ദീൻ 1984-1994
6 വി എം അച്ചുതൻ 1994-1996
7 എം. നാരായണൻ നായർ 1996-1997
8 എം സൈനലാവുദ്ദീൻ 1997-2000
9 ഖദീജാബി കെ 2000-2003
10 ഇ. രാഘവൻ നായർ 2003-2006
11 പി.എ. ജാൻസൺ 2006-2016
12 മത്തായി പി. പി. 2016-2017
13 പ്രഭാകുമാരി സി. 2017-2018
14 ശശിധരൻ പി. പി. 2018-2019
15 ബിന്ദു പി. എൻ. 2019-2020
16 പി. ടി. ബെന്നി (ഇൻ ചാർജ്) 2020-2021
17 രമ എ. കെ. 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. സി.ടി. അഹമ്മദലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി)
  • ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.)
  • അഹമ്മദ് ആലിച്ചേരി (DYSP CBI)
  • പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞി (മഹരാജാസ് കോളേജ് എറണാകുളം)
  • ഇസ്മായിൽ കുരിക്കൾ (സീനിയറ്‍‍‍ർ റിസർച്ച് ഓഫീസർ പൂന)
  • ഡോ. നഷാത്ത് എ. ആർ. (കുുസാറ്റ് ജപ്പാൻ)
  • ഡോ. മൻസുർ ആലിച്ചേരി (ഇലക്ട്രിക്കൽ എഞ്ചീനീയർ അമേരിക്ക)
  • ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ), അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ്), പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽഡിപ്പാർട്ട്), എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ), ഡോ. അബ്ദുൾ റഹ്മാൻ സി. എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)......

നേട്ടങ്ങൾ

  1. 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിൽ.
  2. 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്സംസ്ഥാനതലങ്ങളിൽ വർഷങ്ങളായി വിജയിക്കാനും, , സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം. അംഗീകാരങ്ങളിലൂടെ

വഴികാട്ടി

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.495945, 74.999804|zoom=16}}