എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
-
വയലിൻ മോയി ഹാജി, വയലിൽ കുഞ്ഞാലി ഹാജി, വയലിൽ ബീരാൻകുട്ടി ഹാജി, വി സി മമ്മദ് ഹാജി , വയലിൻ മൊയ്തീൻ കോയ ഹാജി, ( മുക്കം മുസ്ലിം ഓർഫനേജ് സ്ഥാപകർ)
-
മൊയ്തീൻ കോയ ഹാജി മുക്കം മുസ്ലിം ഓർഫനേജ് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ആദ്യത്തെ മാനേജർ,ഇദ്ദേഹത്തിൻറെ പേരിലാണ് ഈ സ്ഥാപനം ഇന്ന് അറിയപ്പെടുന്നത്
മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ൽ 22 അനാഥ മക്കൾക്ക്അഭയം നൽകി തുടക്കം കുറിച്ച ഈ ഓർഫനേജിന് കീഴിൽ ഇന്ന് 1011 അന്തേവാസികളുണ്ട്. 1992 വരേ ആൺകുട്ടികൾക്കം പെൺകുട്ടികൾക്കം ഹൈസ് കൂൾ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ൽ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ൽ നിന്നും അന്ന് ആൺകുട്ടികൾ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ൽ ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിൽ ഒരു ഹൈസ്കൂൾ ആരംഭാച്ചത് . എന്നാൽ ഹൈസൾ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി കോഴിക്കോട്നഗരത്തിൽ നിന്നും25 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രക്റിതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കംഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി. ഓർഫനേജ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഈ സ്ഥാപനത്തിലെ മുൻ പ്രധാനാധ്യാപകരെ കുറിച്ചറിയാൻ ഇവിടെ അമർത്തുക
പഴയകാല അധ്യാപകന്മാർ
എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സിൽ പ്രവർത്തിച്ച ആദ്യകാല അധ്യാപകരുടെ അപുർവ്വ ചിത്രം
1993 എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി യിൽ ആരംഭിക്കുന്നതിനുമുമ്പ് ഇന്നത്തെ മുക്കം ഓർഫനേജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഗേൾസ് സ്കൂളിൻറെ ഭാഗമായിരുന്നു. അന്ന് അവിടെ പ്രവർത്തിച്ച അധ്യാപകർ പിന്നീട് ഈ സ്ഥാപനത്തിൽ എത്തുകയും അവരിൽ പലരും ഈ സ്ഥാപനത്തിന് ഹെഡ്മാസ്റ്റർ പദം അലങ്കരിക്കുകയും ഉണ്ടായി. അന്നത്തെ അധ്യാപകരുടെ അപൂർവ്വ ഫോട്ടോയിൽ കാണുന്നവരെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഏറ്റവും മുൻനിരയിൽ ഇടത് എന്ന് ആദ്യത്തെ റസിയ ടീച്ചർ സിസിലി ടീച്ചർ യേശു അമ്മ ടീച്ചർ സുലൈഖ ടീച്ചർ കെ സൗദാമിനി ടീച്ചർ സൈനബ ടീച്ചർ, ട്രീസ ടീച്ചർ, എം ആമിന ടീച്ചർ, സരോവരം ടീച്ചർ സേ ബാ ഡേവിഡ് ടീച്ചർ, സലാം, സുകുമാരൻ മാഷ് എന്നിവരാണ്രണ്ടാമത്തെ നിരയിൽ ഇടതു ഭാഗത്തു നിന്ന് , ഉമാദേവി ടീച്ചർ, ഭാനുമതി ടീച്ചർ എമ്മാനുവൽ, സൗദ ടീച്ചർ, ചിന്നമ്മ ടീച്ചർ, ഫാത്തിമ ടീച്ചർ , തങ്കമണി ടീച്ചർ, റോസമ്മ ടീച്ചർ, എം എം ജമീല ടീച്ചർ, ബിയത്തു ടീച്ചർ അംബികാദേവി ടീച്ചർ, സുലൈഖ ടീച്ചർ, സൈനബ ടീച്ചർ, പി ആമിന ടീച്ചർ എന്നിവരാണ്
പിൻനിരയിൽ ആദ്യത്തേത് ടിവി മാഷ്, ഇബ്രാഹിം മാഷ്, രാജൻ മാഷ്, മൂസാക്ക, ഷാനവാസ് മാഷ്, മുഹമ്മദ് മാഷ്, മജീദ് മാഷ്, മരക്കാര് മാഷ്, അൻവർ മാഷ്, വിജയൻ മാഷ്, ഷൗക്കത്തലി മാച്ച് എന്നിവരാണ്
ഈ കൂട്ടത്തിൽ ഈ സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർമാർ ആയവരാണ് ടിവി മാഷ്, ഷാനവാസ് സാർ, ചിന്നമ്മ ടീച്ചർ ആമിന ടീച്ചർ സൈനബ ടീച്ചർ സുകുമാരൻ മാഷ് എന്നിവർ
പൂർവ്വ വിദ്ദ്യാർത്ഥികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കീളിൽ പണ്ട് നടന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മുഹമ്മദലി ശിഹാബ് ഐ.എ.എസ് ന്റെ സ്കൂൾ ജീവിതം ഇവിടെയായീരുന്നു
സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക്
നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !
എന്തുകൊണ്ട് മലയാളം ?
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്സി
പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്. സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.
എങ്ങനെ മലയാളം?
ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു. മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി. ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.
ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.
ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്. വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ
ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി.
പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്സി പരീക്ഷകളെഴുതിത്തുടങ്ങി.
ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു. 2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ
അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു. ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി. മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച
പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്. എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.