സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.