ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഓൺലൈൻ പ്രവേശനോത്സവം - ജൂൺ 1, 2021
പ്രവേശനോത്സവം
കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവിനായി എല്ലാവരും ഒരുങ്ങി. ഇത്രയുംനാൾ പുറംലോകവുമായി അധികം ബന്ധമില്ലാതെ വീട്ടിലിരുന്ന് മാനസികമായ വീർപ്പുമുട്ടലിൽ നിന്നും അവർക്കൊരു വിടുതൽലായിരുന്നു അവശ്യം. ഒരു മുന്നൊരുക്കവുമില്ലെങ്കിലും തങ്ങളുടെ കൂട്ടുകാർക്ക് മുന്നിൽ അവർ ആടിപാടാൻ മത്സരമായിരുന്നു. അതോടൊപ്പം ഓരോ ദിന൪ചരണങ്ങളും തങ്ങളും കൂട്ടുകാരും ഓൺലൈനായി നടത്തിയതൊക്കെ അമൂല്. നിധികളായി സൂക്ഷിച്ചിട്ടുണ്ടെന്നും അവയെല്ലാം വീഡിയോ രൂപത്തിൽ കണ്ടപ്പോൾ മനസ്സിലായി.
നേച്ചർക്ലബ്ബ് പ്രവർത്തനങ്ങൾ
കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവായതോടെ തണുത്ത് കിടന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഒന്ന് ഉഷാറാകാൻ തുടങ്ങി. കുട്ടികൾ വരുന്നു എന്ന് കേട്ടപ്പോൾ, അവർക്കായ് സ്ക്കൂൾ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് ഉച്ചഭക്ഷണവും സുരക്ഷിതമായിടത്തുനിന്നു തന്നെ നൽകാമെന്ന് ചിന്തിച്ചത്. അങ്ങനെ മണ്ണ് ഉഴുതുമറിച്ച്, മുന്തിയയിനം പച്ചക്കറിത്തൈകൾകതന്നെ വാങ്ങി നട്ട് നനച്ച് വളർത്തി. ഇപ്പോൾ നല്ലരീതിയിൽ വിളവെടുക്കാൻ സാധിക്കുന്നു. ഇപ്പോഴവർക്ക് ഭക്ഷണം നൽകുന്നില്ലെങ്കിലും അവർക്കായ് നട്ടത് അവർക്കൊരു കരുതൽ ധനമായി ഈ കൃഷിയിലൂടെ കണ്ടെത്തുന്നു.