ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34013govtdvhsscharamangalam (സംവാദം | സംഭാവനകൾ) (added Category:34013 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്

  • പഠനത്തിൻറെയും പഠനപ്രവർത്തനങ്ങളുടയും പിരിമുറുക്കത്തിൽ നിന്ന് ഒഴിഞ്ഞ് മാനസികോല്ലാസത്തിനും വിനോദത്തിനും വിവിധ സ്ഥാനങ്ങളിൽ വിനോദയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.
  • കുട്ടികൾക്ക് വേണ്ടി മാത്രമല്ല അധ്യാപകർക്കും അനധ്യാപകർക്ക് വേണ്ടിയും ഇത്തരം യാത്രകൾ സംഘടിപ്പിക്കപ്പെട്ടു.
  • ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, മാനസിക ഉല്ലാസത്തിന് ഉള്ള സ്ഥലങ്ങൾ, പ്രകൃതിസമ്പത്ത് ഉള്ള സ്ഥലങ്ങൾ, ഇങ്ങനെ വൈവിധ്യമാർന്ന സന്ദർശനങ്ങൾ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
  • കുട്ടികളുടെ വിനോദ യാത്രയുടെ ഭാഗമായി യാത്രാവിവരണം തയ്യാറാക്കുന്ന ഒരു പ്രവർത്തനവും എല്ലാവർഷവും നടത്തിപ്പോരുന്നു.
  • മികച്ച യാത്രാ വിവരണ പ്രബന്ധങ്ങൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്.
  • കുട്ടികളുടെ മാനസിക വികാസത്തിനും, മാനസികോല്ലാസത്തിനും, പരസ്പര സഹായവും സഹവർത്തിത്വവും വർദ്ധിപ്പിക്കുന്നതിനും, ഇത്തരം യാത്രകൾ പ്രയോജനപ്പെട്ടിട്ടുണ്ട്.
  • ഈ ക്ലബ്ബിന്റെ എച്ച് എസ് വിഭാഗം കൺവീനറായി 2017 മുതൽ എച്ച് എസ് റ്റി ഡോമിനിക് എ ജെ പ്രവർത്തിച്ചു വരുന്നു.