ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
വിലാസം
ചെമ്മനാട്


ചെമ്മനാട് പി.ഒ, കാസറഗോഡ്
,
671317
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04994239248
ഇമെയിൽgupschemnadwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ എ കെ
അവസാനം തിരുത്തിയത്
31-01-202211453wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 120 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ ച്മികച്ച വിദ്യാലയങ്ങലിലൊന്നായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

25 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.

പാഠ്യേ, പാഠ്യേതര പ്രവർത്തനങ്ങൾ

എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്. പരീക്ഷകളിൽ മികച്ച വിജയം, ക്വിസ്സ് മത്സരങ്ങളിൽ സംസ്ഥാനതല പ്രാധിനിത്യം. അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം പ്രോജക്ട്. പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം. മികച്ച സ്കൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ. അക്ഷരക്കടവത്ത് എന്നപേരിൽ സ്കൂൾ വികസനസമിതി പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻസാരഥികൾ

സലാലുദ്ദീൻ മാസ്റ്റർ ഖദീജ ടീച്ചർ രാഘവൻ മാസ്റ്റർ പി എ ജാൻസൺ മാസ്റ്റ്ർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി) ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ) ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ) ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)

നേട്ടങ്ങൾ

വഴികാട്ടി

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.495945, 74.999804|zoom=16}}