എ എൽ പി എസ് നായ്ക്കട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയം ഒരു വിദൂരസ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും നായ്ക്കെട്ടി നിരപ്പം തുടങ്ങിയ പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കും 1983 ൽ സ്ഥാപിതമായ ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി പള്ളിയുടേതായ രണ്ടേക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.
എ എൽ പി എസ് നായ്‌ക്കട്ടി | |
---|---|
![]() | |
![]() PICTURE | |
വിലാസം | |
നായ്കെട്ടി നായ്കെട്ടി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | JUNE - 1983 |
വിവരങ്ങൾ | |
ഫോൺ | 04936270099 |
ഇമെയിൽ | alpsnaiketty@yahoo.com |
വെബ്‍സൈറ്റ് | alpsnaiketty@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15350 (സമേതം) |
യുഡൈസ് കോഡ് | 32030200522 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | LP |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ASSAIN NK |
പി.ടി.എ. പ്രസിഡണ്ട് | ഫാറൂഖ് TA |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത് |
അവസാനം തിരുത്തിയത് | |
31-01-2022 | Alpsnaiketty |
'സ്കൂൾ ചരിത്രം
30 വർഷത്തോളം പരിമിതമായ ഭൗതിക സാഹചര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം മാനേജ്മെന്റിന്റെ അക്ഷീണ പരിശ്രമത്താൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. മികച്ച നിലവാരത്തിലുള്ള ക്ലാസ് മുറികൾ കുട്ടികളുടെ എണ്ണത്തിന് അനുപാതികമായ ടോയ്‌ലറ്റ് സൗകര്യം കമ്പ്യൂട്ടർ ലാബ് ചുറ്റുമതിൽ പാചകപ്പുര. ഭിന്നശേഷിക്കാരായ കുട്ടികളെ പരിഗണിച്ചുള്ള റാമ്പ് എന്നിവ സ്കൂളിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമാണ്
എം.പി എംഎൽ.എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളും ടോയ്‌ലറ്റുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും IDMI ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ് മുറികളും മഹല്ല് കമ്മിറ്റി നിർമ്മിച്ച സ്റ്റേജും സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമായി ബഹുമാനപ്പെട്ട എ. ഇ. ഒ, ഗവൺമെന്റ് ഫണ്ടിൽനിന്നും അനുവദിച്ച് തന്നപാചകപ്പുര ശ്രീ IC ബാലകൃഷ്ണൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഊട്ടുപുര ശ്രീ എം. ഐ ഷാനവാസ് MP യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്
മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹസ്ഥാപനമായ ബൺസ് ഇംഗ്ലീഷ് അക്കാദമിയിൽ LKG, UKG ക്ലാസുകളിലായി ശ്രീ N.A.ബഷീറിന്റെ നേതൃത്വത്തിൽ പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.ഈ സ്ഥാപനത്തിൽ 4 അധ്യാപകരും ഒരു ആയയുമാണ് ഉള്ളത്. ALP സ്കൂൾ നായ്ക്കെട്ടി യുടെ മാനേജറായി സേവനം അനുഷ്ഠിക്കുന്നത് ശ്രീ മുഹമ്മദ് സാഹിബാണ് . 185 വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ച് വരുന്നത്. HMആയ അസൈൻ മാസ്റ്ററും പത്ത് അധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികച്ച പഠനനിലവാരം പുലർത്തുന്നു.
ഒരു നാടിന്റെ പുരോഗതിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം സ്വ ദേ ശവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയാണ് എന്ന തിരിച്ചറിവോടെ 38 വർഷങ്ങൾക്കു മുമ്പ് മഹല്ല് കമ്മിറ്റി സ്കൂൾ എന്ന ലക്ഷ്യവുമായി മുന്നോട്ടുവന്നു. നാഷണൽ ഹൈവേ ക്ക് സമീപം സ്വന്തമായുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം ഇതിനായി മാറ്റിവെച്ചു. അന്നത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ആയിരുന്ന ശ്രീ എ.കെ അഹമ്മദ് സാഹിബ്, ശ്രീ N. ആലികുഞ്ഞ്, തേർവയൽ ശ്രീ അബ്ദുറഹ്മാൻ കുട്ടി ഹാജി, ശ്രീ ഖാദർ ഹാജി,ശ്രീ അഹമ്മദ് കുട്ടി ഹാജി, ശ്രീ അബ്ദുറഹ്മാൻകുട്ടി, ശ്രീ മോയിൻകുട്ടി ശ്രീ N. ബാജി ഹാജി, ചരുവിൽ ശ്രീ ഹംസ ഹാജി, ശ്രീ എളവന ഉമ്മർ, ശ്രീ M.Pമുഹമ്മദ് ശ്രീ വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടി തുടങ്ങിയവരുടെ പുരോഗമന ചിന്തയാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. അന്ന് സുൽത്താൻബത്തേരി എംഎൽഎ ആയിരുന്ന ശ്രീ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ശ്രമ ഫലമായി വിദ്യാഭ്യാസ മന്ത്രി യാ യിരുന്ന അന്തരിച്ച ശ്രീ T.M ജേക്കബ് ആണ് സ്കൂളിന് അനുമതി നൽകിയത്.
1983 ൽ മഹല്ല് കമ്മിറ്റി ക്ക്സ്വ ന്ത മായുണ്ടായിരുന്ന 4 മുറി പീടികയിൽ 29 കുട്ടികളുമാ യിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീമതി കുഞ്ഞമ്മ ടീച്ചറായിരുന്നു പ്രധാനാധ്യാപിക. സ്കൂളിലെ ആരംഭം മുതൽ 30 വർഷത്തോളം അഹമ്മദ് സാഹിബ് സ്കൂൾ മാനേജറായി പ്രവർത്തിച്ചു. സ്കൂൾ ആരംഭിച്ചിട്ട് മൂന്നു വർഷത്തിനു ശേഷമാണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. 30 വർഷത്തോളം പരിമിതമായ ഭൗതിക സാഹചര്യങ്ങളെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളൂ. മാനേജ്മെന്റിന്റെ അക്ഷീണ പരിശ്രമത്തിൽ ഇന്ന് ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. ശ്രീ A.K അഹമ്മദ് സാഹിബിന്റെ നിര്യാണത്തെത്തുടർന്ന് 2015 ൽ മുഹമ്മദ് സാഹിബ് മാനേജർ ആയി സ്ഥാനമേറ്റു. വ്യക്തമായ ലക്ഷ്യബോധവും ദിശാബോധവും അവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രായോഗിക ശേഷിയും ഉള്ള ഒരു നേതൃത്വം ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ഥാപനം വികസനത്തിന് പാതയിൽ മുന്നേറുക യു ള്ളൂ. ഈയൊരു നേതൃത്വമാണ് നമ്മുടെ മാനേജറായ T.മുഹമ്മദ് സാഹിബും . അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന മാനേജ്മെന്റ് കമ്മിറ്റിയും.
പ്രവർത്തനങ്ങളോട് ക്രിയാത്മകമായ സമീപനവും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള മനസ്സുമുള്ള ഈ മാനേജ്മെന്റിനു കീഴിൽ 2013 മുതൽ HM ആയി ശ്രീ അസൈൻ മാസ്റ്ററും 9 അധ്യാപകരും ശ്രീ N. A ബഷീറിന്റെ നേതൃത്വത്തിൽ ബൺസ് ഇംഗ്ലീഷ് അക്കാദമിയും പ്രവർത്തിച്ചുവരുന്നു. P. T. A, M. P. T. A, S. S. G, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ കമ്മിറ്റികളുടെ ശക്തമായ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്. വയനാട്വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്. വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.
ഭൗതികസൗകര്യങ്ങൾ
ചെറിയ എഴുത്ത്
- തിരിച്ചുവിടുക [[
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
]] p8 ==== haris mathamangalam
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- KUNJAMMA
- ABOOBAKER
- JOSE
- ELSY
- JOHNY
- ROSAMMA
- VALSA
- MEERA
- ALICE
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ASHITHA
- UNAISE
- ATHULYA
- DONY
- SHAMNA
- SHAHANA
- BHARATHAN
- SANJAYAN
- VINOD
- BETSY
- MOHANAN
വഴികാട്ടി
- നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.66832,76.31327 |zoom=13}}