എ എൽ പി എസ് നായ്‌ക്കട്ടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും അന്വേഷണാത്മകവും  സർഗാത്മകവും സാമൂഹികപരവുമായ വികാസവളർച്ച എന്ന ലക്ഷ്യവുമായി ശാസ്ത്ര ക്ലബ് ,ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ്,ഹെൽത്ത് ക്ലബ് തുടങ്ങിയവയുടെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ കുട്ടികളുടെ അഭിരുചികൾ ,ദൈനംദിന ജീവിത ശൈലികൾ, സാമൂഹിക ഇടപെടലുകൾ, ഭാഷാപരമായ നൈപുണികൾ തുടങ്ങിയവ വളർത്തുന്നതിന് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.

പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്

  1. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
  2. പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി
  3. ഓസോൺ ദിനവുമായി ബന്ധപ്പെട്ട്. എല്ലാവർഷവും ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്
  4. കുട്ടികളിലെ നിരീക്ഷണ ബോധം വളർത്തുന്നതിന് വനമേഖലയിലേക്ക് പഠനയാത്ര നടത്തി.
  5. ഓരോ മാസവും  ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഹെൽത്ത് ക്ലബ്

1 . COVID-19 ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

2. എല്ലാ ദിവസവും 20 മിനിറ്റ് ശാരീരിക വ്യായാമത്തിന് അവസരം നൽകുന്നു

3. കുട്ടികളിലെ ശാരീരിക വളർച്ച പരിശോധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു

4. വീടും പരിസരവും വൃത്തിയാക്കുന്നതിനും ശാരീരിക ശുദ്ധി കൈവരിക്കുന്നതിന് ആവശ്യമായ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു

5 . ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു

6. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം നൽകുന്നു

ഗണിത ക്ലബ്

1 . ഗണിതത്തോടുള്ള കുട്ടികളുടെ താല്പര്യം   വളർത്താനായി ഗണിതവിജയം  ഉല്ലാസ ഗണിതം എന്നീ പരിപാടികൾ സംഘടിപ്പിക്കുന്നു

2. മെട്രിക് മേളകൾ നടത്തുന്നു

3. ഗണിതത്തിലെ എളുപ്പവഴികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് "WAY TO MATHS "എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു

ഇംഗ്ലീഷ് ക്ലബ്

1. ആഴ്ചയിൽ മൂന്നുദിവസം ഇംഗ്ലീഷ് അസംബ്ലി

2 . ഭാഷാ വികസനത്തിനാവശ്യമായ വൈവിധ്യമാർന്ന ഗെയിമുകൾ സംഘടിപ്പിക്കുന്നു

3 . കുട്ടികളിലെ ഇംഗ്ലീഷ് സംസാരശേഷി വർധിപ്പിക്കാനായി "ടുഡേ ഇംഗ്ലീഷ് "എന്ന പരിപാടി സംഘടിപ്പിക്കുന്നു.

4. ഇംഗ്ലീഷ് വായന ശീലം വളർത്തുന്നതിന് " ENGLISH RADIO" എന്ന പദ്ധതി നടപ്പിലാക്കി " ENGLISH RADIO"