എ.എൽ.പി.എസ്. വടക്കുമുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ല[1]യിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു. പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച വടക്കുമുറി സ്കൂൾ . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.കാലമെത്ര കയ്യ്പ്പുകർന്നാലും ഒാർമ്മകളെത്ര കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു, പുളിങ്കുന്ന് മൈതാനിയിലെ ഈ കൊച്ചു പള്ളിക്കൂടം.
എ.എൽ.പി.എസ്. വടക്കുമുറി | |
---|---|
വിലാസം | |
വടക്കുമുറി ALPS VADAKKUMMURI , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2851050 |
ഇമെയിൽ | alpsvkmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48232 (സമേതം) |
യുഡൈസ് കോഡ് | 32050100312 |
വിക്കിഡാറ്റ | Q64566088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 214 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാജിദ. ടി .എം |
പി.ടി.എ. പ്രസിഡണ്ട് | ഷരീഫ് റഹ്മാൻ വിപി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷില |
അവസാനം തിരുത്തിയത് | |
30-01-2022 | Parazak |
ചരിത്രം
കൂലിപ്പണിക്കാരും കർഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് തൊട്ടടുത്ത തെരട്ടമ്മൽ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.കൂടുതൽ
- ക്ലബ്ബുകൾ
- ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
- അക്ഷരപ്പറ്റം പരിപാടി
- വിദ്യാരംഗം
വിരമിച്ച സഹപ്രവർത്തകർ
-
മുംതാസ് സി
ഹെഡ്മിസ്ട്രസ്
2016-2021 -
ഭരണനിർവഹണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
ഡോ.സുമൈനിയ | ബി.ഡി.എസ് |
ഡോ.ഹഫ്സിബ | ബി.ഡി.എസ് |
സാദിഖ് | ഹൈസ്കൂൾ അധ്യാപകൻ |
റഫീദലി എളശ്ശേരി | ഡോക്ടറേറ്റ്,ജെ.ആർ.എഫ് |
സലീൽ.കെ | കേരള ഫുഡ്ബോൾ താരം |
മാലിക് .കെ | കേരള ഫുഡ്ബോൾ താരം |
ലുഖ്മാൻ കൈതറ | നേവി അക്കാദമി |
യാഖൂബ് വള്ളുവങ്ങാടൻ | കൗൺസിലർ(സോഫ്റ്റ് സ്കിൽ ട്രൈനർ) |
സുഹൈൽ വലിയപീടിയേക്കൽ | ജെ.ആർ.എഫ് |
ആമിന കോഴിശ്ശേരി | പ്രൈമറി ടീച്ചർ |
ഫസലുൽ ആബിദ് | പ്രൈമറി ടീച്ചർ |
നേട്ടങ്ങൾ അവാർഡുകൾ
അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.കൂടുതൽ
അനുബന്ധം
വഴികാട്ടി
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.261672562276567, 76.06007506353072|zoom=8}}