എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി
വിലാസം
കൊമ്പങ്കേരി

നിരണം സെൻട്രൽ.പി.ഒ പി.ഒ.
,
689621
സ്ഥാപിതം01 - 05 - 1903
വിവരങ്ങൾ
ഇമെയിൽmtlpskompankerry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37221 (സമേതം)
യുഡൈസ് കോഡ്32120900407
വിക്കിഡാറ്റQ87592680
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ പി.ജോൺ
പി.ടി.എ. പ്രസിഡണ്ട്അജി ഏബ്രഹാം ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി രാജേഷ്
അവസാനം തിരുത്തിയത്
30-01-202237221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആമുഖം

ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.1888 സെപ്റ്റംമ്പർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു.സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾ തോറും പ്രൈമറി സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളായ 12 പേരിൽ ഒരാൾ നിരണം കൊമ്പങ്കേരി കുറിച്ച്യേത്തു വട്ടടിയിൽ ശ്രീ ഇട്ടിയവിര ആയിരുന്നു. സ്കൂളിൻ്റെ സമീപവാസി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വവും സ്കൂൾ ആരംഭിക്കുവാൻ സഹായകമായി. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്. 1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു.

സഭാംഗമായിരുന്ന കുറുച്ചിയേത്തു വട്ടടിയിൽ ശ്രീ. കോരുള കോരുളയുടെ ഉടമസ്ഥതയിലും, മാനേജ് മെന്റിലും ആയിരുന്ന സ്കൂൾ, പ്രാത്ഥനായോഗം ഏറ്റെടുക്കുകയും പ്രാത്ഥനായോഗ പ്രതിനിധിയായി കുന്നിപ്പറമ്പിൽ ശ്രി.ഇടിക്കുള ഏബ്രഹാമിനെ മാനേജരായി നിയമിക്കുകയും ചെയ്തു. 1914-ൽ സ്കൂൾ കെട്ടിടം പൊളിച്ചു ബലപ്പെടുത്തിപ്പണിതു. 1928-ൽ കെട്ടിടത്തിനു ബലക്കുറവെന്നു റിപ്പോർട്ടു ലഭിച്ചതിനാൽ ഇപ്പോഴത്തെനിലയിൽ ഒരു സ്ഥിരം കെട്ടിടം പൊതുജനങ്ങളുടെയും അദ്ധ്യാപകരുടെയുംസംഭാവനയാൽ പണികഴിപ്പിച്ചു. ഇത് 4വശവും കെട്ടിയടച്ചതും,തറ സിമന്റിട്ടതും,മേൽക്കൂര ഓടുമേഞ്ഞതും ആയിരുന്നു.മുൻവശം 4അടി വീതിയിൽ ഒരു വരാന്തയും,ഉൾഭാഗം 72 അടി നീളവും,18 അടി വീതിയും ഉള്ളതും, 4 ക്ളാസ്സുകൾ നടക്കുന്ന ക്രമീകരണത്തോടുകൂടിയതും ആയിരുന്നു. പ്രാത്ഥനായോഗത്തിന്റെ തീരുമാനപ്രകാരം സ്കൂളിന്റെ മാനേജുമെന്റും,ഉടമസ്ഥാവകാശവും നിരുപാധികം മാർത്തോമ്മാ സമുദായത്തിനു വിട്ടുകൊടുത്തു.സഭയുടെ നിയന്ത്രണത്തിലായ സ്കൂളിന്റെ മാനേജുമെന്റ് ആദ്യകാലങ്ങളിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമായിരുന്നു.അതിനുശേഷം സഭാസെക്രട്ടറിയോ,സഭാകൗൺസിൽ നിശ്ചയിക്കുന്ന ആളോ ആണ് മാനേജരായി ചുമതല വഹിച്ചിരുന്നത്.സഭയുടെ വിദ്യാഭ്യാസ നയം നിജപ്പെടുത്തുന്നതിനും, സ്കൂളുകളുടെ ഭരണകാര്യങ്ങളിൽ ഐക്യരൂപ്യം വരുത്തി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമായി സഭയും സഭയുടെ സംഘടനകളും,ഇടവകകളും നടത്തുന്ന സ്കൂളുകളെ ഉൾപ്പെടുത്തി 1946-ൽ എജ്യൂക്കേഷണൽ അസോസിയേഷൻ രൂപികരിച്ചു.1959-ൽ സ്കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും ഭരണപരമായ കാര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സ്കൂളുകളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കി ഒരു കോർപ്പറേറ്റ് മാനേജുമെന്റ് രൂപികരിച്ചു. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ്മാ &ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെന്റിൽ ഉൾപ്പെടുന്നു.

2003-2004 വർഷം സ്കൂൾ ശതാബ്ദി വർഷമായി ആഘോഷിച്ചു. പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും ദേശവാസികളും ചേർന്ന് ആഘോഷ പരിപാടികൾ സജീവമാക്കി. 2007 പ്രവർത്തന വർഷം മുതൽ സ്കൂളിനോടു ചേർന്ന് സ്കൂൾ പി.ടി.എ യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു ഒരു പ്രീപ്രൈമറിസ്കൂൾ പ്രവർത്തനമാരംഭിച്ചു. 2013-ൽ പ്രീപ്രൈമറിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. നവീകരിച്ച പ്രീ പ്രൈമറിയുടെ പ്രവർത്തനം 2013 ജൂൺ മാസത്തിൽ അഭിവന്ദ്യ ഡോ. ഫീലിപ്പോസ്മാർക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഇപ്പോൾ ഈ പ്രീപ്രൈമറിയിൽ 10 കുട്ടികൾ പഠിക്കുന്നു. ത്രിതലഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും കാലാകാലങ്ങളിൽ സ്കൂളിനാവശ്യമായ പദ്ധതി സഹായങ്ങൾലഭിച്ചുവരുന്നു.സ്കൂളിനു മുൻവശത്തുള്ള തേവേരിവട്ടടി തോട് കുറുകെ കടന്ന് അക്കരെയുളള കുട്ടികൾക്ക് സ്കൂളിലെത്താനായി ഒരു നടപ്പാലം 2015-ൽ നിരണം ഗ്രാമ പഞ്ചായത്തു നിർമ്മിച്ചു നൽകി.സ്കൂളിനാവശ്യമായ ടോയ്ലറ്റുകൾ 2004 ൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും 2017 ൽ നിരണം ഗ്രാമ പഞ്ചായത്തും നിർമിച്ചു നൽകി. 2017ൽ പുളിക്കീഴ് ഗ്രാമപഞ്ചായത്ത് ഒരു മഴവെള്ള സംഭരണി നൽകി. കാലാകാലങ്ങളിൽ മാനേജ്മെൻറും സ്കൂൾ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ ധനസഹായം നൽകി വരുന്നു. 2012ലും 2018ലും സ്കൂളിന്റെ മേൽക്കൂര ഓടിളക്കി പുതിയ പട്ടിക തറച്ച് വൃത്തിയാക്കിയത് സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറിൽ നിന്നും ലഭിച്ച ധനസഹായം കൊണ്ടാണ്. 2016 മുതൽ കേരളഗവ.നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഫലം കൊമ്പങ്കേരി സ്കൂളിലും പ്രതിഫലിച്ചു. പൂർവ്വ വിദ്യാർത്ഥികളും ദേശവാസികളും ചേർന്ന് കൂട്ടായ തീരുമാനങ്ങളും പ്രവർത്തന പരിപാടികളും ആസൂത്രണം ചെയ്തു. സ്കൂളിന്റെ ഉന്നമനത്തിനായി പിൻതുണ നൽകാൻ സ്കൂൾ വെൽഫയർ കമ്മറ്റി രൂപീകരിച്ചു. കുന്നിപ്പറമ്പിൽ ശ്രീ കെ.എസ് മത്തായി പ്രസിഡൻറും, ആലഞ്ചേരിൽ ശ്രീ.അജി ഏബ്രഹാം ജോർജ്ജ് കൺവീനറായും പ്രവർത്തിക്കുന്നു. ഈ കമ്മറ്റിയുടെ സഹായത്തോടെ 2018ൽ സ്കൂളും ചുറ്റുമതിലും പെയ്ൻ്റടിച്ച് ആകർഷകമാക്കി.2019 ൽ കുട്ടികൾക്ക് ക്ലാസുകളിൽ സ്മാർട്ട് ഇരിപ്പിടം ക്രമീകരിച്ചു.2020ൽ സ്കൂളിനു ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കള നിർമ്മിച്ചു.ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ അതിജിവിക്കത്തക്കവണ്ണം പില്ലറുകളിൽ അടിത്തറഉയർത്തി മുകൾഭാഗം വാർത്ത് തറയും ഭിത്തിയും ടൈലുപാകി, പാതകങ്ങൾ ഗ്രാനൈറ്റ് ഇട്ട വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള നിർമിക്കുവാൻ 200000( രണ്ടു ലക്ഷം രൂപ ചെലവായി) ഇതിന് ആവശ്യമായ മുഴുവൻ ചെലവും നൽകിയത് ത്രിശൂർ ആസ്ഥാനമായ ഇസാഫ് ബാങ്ക് സൊസൈറ്റിയാണ്. വെള്ളപ്പൊക്ക ദുരിതങ്ങൾ ഏറ്റവും അധികം അനുഭവപ്പെടുന്ന ഒരു പ്രദേശമാണ് ഇത്. വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്ക കാലത്ത് പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പായും സ്കൂൾ ഉപയോഗിച്ചു വരുന്നു.എന്നാൽ 2018 ആഗസ്റ്റ് 15നു ഉണ്ടായ മഹാപ്രളയം സ്കൂളിനെയും ദുരിതത്തിലാഴ്തി.സ്കൂളിനുള്ളിൽ 3.5 അടി യോളം വെള്ളം ഉയർന്നു.മഹാപ്രളയം സ്കൂളിനും പല നാശനഷ്ടങ്ങളും ഉണ്ടാക്കി.എന്നാൽ അതൊക്കെയും പരിഹരിച്ച് സ്കൂൾ എത്രയും വേഗം സാധാരണ നിലയിലെത്തിക്കുവാൻ കഴിഞ്ഞു എന്നത് സന്തോഷകരമത്രേ.

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • ചുറ്റുമതിൽ
  • വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
  • കുടിവെള്ള സംഭരണി (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തു നൽകിയത്)
  • വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.( ഇസാഫ് ബാങ്ക് സൊസൈറ്റി നിർമ്മിച്ചു നൽകിയത്)
  • ജൈവ വൈവിധ്യ ഉദ്യാനം.(വിദ്യാഭ്യാസ വകുപ്പ് നൽകിയത്)
  • ലൈബ്രറി .
  • കൈയ്യെത്തും ദൂരെ വായനശാല (ക്ലാസ് തലം)
  • കംപ്യൂട്ടർ കോർണർ
  • 2 ഡസ്ക് ടോപ്പ് കംപ്യൂട്ടറുകൾ (ബഹു.തിരുവല്ല എം.എൽ.എ,പ്രാദേശിക വികസന ഫണ്ട്.)
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്‌.(1) , പ്രൊജക്ടർ (1 ) , (പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)

മികവുകൾ

പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞു വളരുവാൻ പ്രായോഗിക പരിശീലനം/.കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ പരിശീലനം,/മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉറപ്പിക്കാൻ പ്രത്യേക പരിശീലനം,/

മുൻസാരഥികൾ

ക്രമ നമ്പർ പേര് എന്നു മുതൽ എന്ന് വരെ
1 ശ്രീ. പി.ജെ.ജോൺ
2 ശ്രീ. ഇ.എ മത്തായി 1957 1958
3 ശ്രീ.എൽ.ഡി തോമസ് 1958 1960
4 ശ്രീമതി.കെ.എം.മറിയാമ്മ 1960 1984
5 ശ്രീ. ഇ.പി .ഫിലിപോസ് 1984 1985
6 ശ്രീ.എം.റ്റി.ജോസഫ് 1985 1986
7 ശ്രീമതി.എം.വി.മറിയാമ്മ 1986 1989
8 ശ്രീമതി.സാറാമ്മവർഗീസ് 1989 1990
9 ശ്രീമതി.അച്ചാമ്മ ജേക്കബ് 1990 1991
10 ശ്രീ.സി.ജി.കു‍ഞ്ഞുമോൻ 1991 1992
11 ശ്രീമതി. എം.വി.അന്നമ്മ 1992 1994
12 ശ്രീമതി.കെ.എം.മറിയാമ്മറേച്ചൽ 1994 2004
13 ശ്രീ.കെ.പി.കുഞ്ഞുമോൻ 2004 2008
14 ശ്രീമതി.ഷാലിക്കുട്ടി ഉമ്മൻ 2008 2012
15 ശ്രീമതി സൂസൻ ജേക്കബ് 2012 2013
16 ശ്രീമതി.ഗീതമ്മ.എം.ജി 2013 2014
17 ശ്രീമതി.മേഴ് സി. കെ(ഇൻ ചാർജ്) 2014 2019
   ശ്രീ. പി.ജെ.ജോൺ, പട്ടമുക്കിൽ(ആദ്യ ഹെഡ് മാസ്റ്റർ, പിന്നീട് മാർത്തോമ്മാസഭയിലെ വൈദീകനായി.)
        
       2019ഏപ്രിൽമുതൽ  -ശ്രീ.ജോൺ.പി.ജോൺ,തുടരുന്നു                                                                                                                                                                                                                                                                                  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിലീവേഴ്സ് ഈഴ് സ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത,മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.

</gallery>

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

                 ജോൺ. പി. ജോൺ( (ഹെഡ് മാസ്റ്റർ)
                 ഏബ്രഹാം ഉമ്മൻ(അധ്യാപകൻ)
      

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. 3 സെന്റു വയലിൽ പി.റ്റി.എ സഹായത്തോടെ കുട്ടികൾ കൃഷി ചെയ്തു
  • പഠന യാത്ര

എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. മാജിക് പ്ളാനറ്റ് സന്ദർശിച്ചു

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി