തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്

15:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33365-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരിഉപജില്ലയിലെ വാകത്താനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ഉ൩ിടി എന്ന ഗ്രാമത്തിൽ9-ാം വാർഡിൽ കുന്നി൯മുകളിൽ ആണ് ഈ വിദ്യാലയം.1941-ൽനരിക്കുഴി രാമനും ഉ൩ിടിയിൽ കുഞ്ഞിരാമനും ചേർന്ന് സ്ക്കൂളിനുവേണ്ടി 7സെന്റ്സ്ഥലം വാങ്ങികൊടുത്തു. അതിൽ എം.കെ കേശവൻ ആശാൻ 19കുട്ടികളുമായി ഒരുനിലത്തെഴുത്തുകളരി ആരംഭിച്ചു.പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കൃഷ്ണൻകുട്ടി ചമ്പക്കര, ഗോപാലൻ കന്നുകെട്ടി എന്നീ ആശാന്മാരും ചേർന്ന് മൂന്നു ക്ലാസ്സുമായി പഠിപ്പിച്ചു തുടങ്ങി. 1946 അന്നത്തെ ദിവാൻ സി പി രാമസ്വാമി അയ്യർ കളരി സന്ദർശിക്കുകയും ഫയൽ സ്കൂൾ എന്ന പേരിൽ വെൽഫയർ ഫീൽഡ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ഉള്ള സ്കൂൾ ആരംഭിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു. 1947 സ്കൂളിനായി 50 സെന്റ് സ്ഥലം കൂടി വാങ്ങി ചേർക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രധാന കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഒന്നു മുതൽ നാലുവരെ 320 കുട്ടികളുമായി സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുകയും ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന കഞ്ഞി പുരയുടെ സമീപത്ത് ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് പിന്നീട് ആ കെട്ടിടം നാശോന്മുഖമായപ്പോൾ 1985ൽ ഇപ്പോൾ കാണുന്ന ഷീറ്റിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി .രണ്ടായിരത്തിൽ പണിപൂർത്തിയാക്കിയ രണ്ട് മുറികളുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഓഫീസ്, സ്റ്റാഫ് റൂംഎന്നിവ പ്രവർത്തിക്കുന്നത്.തുടർന്നു വായിക്കുക.

തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്
വിലാസം
തോട്ടക്കാട്

ഉമ്പിടി പി ഒ പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽghwlpsthottakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33365 (സമേതം)
യുഡൈസ് കോഡ്32100100806
വിക്കിഡാറ്റQ87660613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഅനറ്റ് പോൾ
പ്രധാന അദ്ധ്യാപികഅനറ്റ് പോൾ
പി.ടി.എ. പ്രസിഡണ്ട്ശരത്കുമാർ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി സുമേഷ്
അവസാനം തിരുത്തിയത്
30-01-202233365-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്ര

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി