ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്. | |
---|---|
വിലാസം | |
ഫ്രാൻസിസ് റോഡ് ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ) , കല്ലായ് പി.ഒ പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഫോൺ | 0495 2301055 |
ഇമെയിൽ | francisroadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17219 (സമേതം) |
യുഡൈസ് കോഡ് | 32041400806 |
വിക്കിഡാറ്റ | Q64550733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 152 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 152 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൻസൂർ ടി പി |
പി.ടി.എ. പ്രസിഡണ്ട് | റാശിദ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാസിഫ പി വി |
അവസാനം തിരുത്തിയത് | |
30-01-2022 | Ds |
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്,
ചരിത്രം
ഫ്രാൻസിസ് റോഡ് എ.എൽ.പി. സ്കൂൾ കോഴിക്കോട് സിറ്റി
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. ലോക സഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. കൂടുതൽ വായിക്കു
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./ജൂനിയർ റെഡ്ക്രോസ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വായന ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ വ ഫ്രാ൯സിസ് റോഡ് ഫ്ലൈഓവറിന് താഴെ സ്ഥിതിചെയ്യുന്നു.
|----
{{#multimaps: 11.2414977, 75.7822576 |zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 17219
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ