എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊർജ്ജ സംരക്ഷണം
* ഊർജ്ജ സംരക്ഷണ സംഗമം
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ മാക്കുന്നതിനു വേണ്ടി ബഹുജന പങ്കാളിത്തത്തോടെ ഉർജ്ജ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ഹമിദ് മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റൽ പി. മുഹമ്മാദ് ഹസ്സൻ ഊർജ്ജ സംരക്ഷണ പ്രഭാഷണ നടത്തി.

* ലഘുലേഖ, ബുക്ക് ലെറ്റ് വിതരണം
ഊർജ്ജ സംരക്ഷണ സംഗമത്തിൽ ബോധവൽക്കരണ ലഘുലേഖ ,ബുക്ക് ലെറ്റ് എന്നിവ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മുഹമ്മദ് ഹനീഫക്ക് നൽകി കൊണ്ട് എം എൽ എ വിതരണോൽഘാടനം നിർവഹിച്ചു.

* ഊർജ്ജോത്സവം
കേന്ദ്ര ഊർജ്ജ വകുപിന്റെ കീഴിൽ നടന്ന ചിത്രരചനാ മത്സരത്തിലും ക്വിസ്സ് മത്സരത്തിലും പങ്കെടുത്ത് കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.
* ഊർജ്ജ സംരക്ഷണ പ്രതിജ്ഞ.
ശിശുദിനാഘോഷ പരിപാടിയിൽ വെച്ച് കുട്ടി ചാച്ചാജിമാരുടെ നേതൃത്ത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു.

* അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ്
സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ ഓൺലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. തിരുവന്തപുരം അനർട്ടിലെ ടെക്നിക്കൽ എഞ്ചിനീയർ ജയചന്ദ്രൻ ക്ലാസ്സിനു നേതൃത്വം നൽകി.
* ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം
ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

* ബോധവൽക്കരണ റാലി
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു.

* ഊർജ്ജ വണ്ടി
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി

* ബോർഡ് സ്ഥാപിക്കൽ
സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി.

* മന്ത്രിക്ക് കത്തെഴുതൽ
KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു .

* സായാഹ്ന ഊർജ്ജ സദസ്സ്
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സായാഹ്ന ഊർജ്ജ സദസ്സുകൾ സംഘടിപ്പിച്ചു.
* കുട്ടികളുടെ ബോധവൽക്കരണ ടെലി ഫിലിം
വൈദ്യുതി പാഴാക്കുന്നതിനെതിരെ സ്കൂളിലെ ഒന്നാം ക്ലാസിലെ മുഹമ്മദ് സൈ ഹാൻ, രണ്ടാം ക്ലാസ്സിലെ ദീക്ഷിത്ത്, തരുണിമ എന്നിവർ അഭിനയിച്ച ഒന്നര മിനുട്ട് ദൈർഘ്യമുളള ടെലി ഫിലിം നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു.
ജീവകാരുണ്യം - സാന്ത്വനം
* എന്റെ സ്വന്തം ആട് പദ്ധതി
കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി.

* ഡിജിറ്റൽ ലൈബ്രറി
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.

* ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി.

* ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ്
നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി.

* പറവകൾക്ക് ദാഹജലം
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

* പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി

*മുത്തശ്ശിയെ ആദരിക്കൽ
തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു.
* രോഗികളെ സന്ദർശിക്കൽ
കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം.