എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
വിലാസം
കിടങ്ങന്നൂർ

നാൽക്കാലിക്കൽ പി.ഒ,
കിടങ്ങന്നൂർ
,
689533
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04682967040
ഇമെയിൽsvgvhighschool@rediffmail.com‍
കോഡുകൾ
സ്കൂൾ കോഡ്37002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ശൈലജ കെ നായർ
പ്രധാന അദ്ധ്യാപകൻശ്രീമതി മായാലക്ഷ്മി എസ്സ്
അവസാനം തിരുത്തിയത്
29-01-2022Kdas37002svgvhss2020


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ 'ഭഗവാൻ' എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്. പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.



ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ.

ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

School Image

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.




കിടങ്ങന്നൂർ SVGVHSS ലെ ഔദ്യോഗിക ഹൈടെക് സ്കൂൾ പ്രഖ്യാപനം

ബഹു. പഞ്ചായത്ത് മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി  ശ്രീ ഗോപാലകൃഷ്ണൻ നായർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ K നായർ ഹെഡ്മിസ്ട്രസ് ശ്രീമതി മായാ ലക്ഷ്മി S, സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവി ഡ് മാനദണ്ഡങ്ങൾ പരി പൂർണ്ണമായി പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സ്കൂൾ തല പ്രഖ്യാപനം നടത്തിയത്.








മികവുകൾ

 സമതയും സാമൂഹികനീതിയും ഉറപ്പാക്കുന്നത് കൊണ്ട് തന്നെ ഈ വിദ്യാലയം ഏതു വിദ്യാർത്ഥിക്കും അവരുടെ ലക്ഷ്യപ്രാപ്തിക്കായി എല്ലാ അർത്ഥത്തിലും ഉള്ള വിദ്യാ കേന്ദ്രമായി മാറുന്നു. സമീപപ്രദേശത്തുള്ള വിദ്യാലയങ്ങളെക്കാൾ കുട്ടികളുടെ എണ്ണത്തിൽ
കൈവരിച്ച വർദ്ധനവും ഹയർസെക്കൻഡറി,  എസ്എസ്എൽസി വിജയ ശതമാനത്തിന്റെ വർധനവും ഈ സ്കൂളിന്റെ മികവാണ്. ആറന്മുളയുടെ  പൈതൃകത്തിന് മാറ്റു കൂട്ടുന്ന തരത്തിലുള്ള പരിപാടികളിൽ പഠന സമയത്തിന് ഭംഗം വരാതെ ഭാഗഭാക്കുകളാക്കാനുള്ള 
അവസരം ഇവിടുത്തെ വിദ്യാർഥികൾക്ക് നിരന്തരം ലഭിക്കാറുണ്ട്. ഔപചാരികപരവും അനൗപചാരികപരവുമാ യി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട മേന്മകൾ ആണ്. കൂടാതെ സ്കൂളിന് സ്വന്തമായി ഒരു  youtube channel ഉണ്ട്. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഔപചാരികമായ ഉദ്ഘാടനം 2018 ൽ പത്തനംതിട്ട MLA ശ്രീമതി വീണ ജോർജ് നിർവഹിച്ചു.

മികവുകൾ

എന്റെ പുഴ : പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.

ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും സ്കൂൾ കുട്ടികൾക്ക് നദീ സംരക്ഷണ പരിപാടിയുടെ ഭാഗമായി വിവിധ പുഴകളെപ്പറ്റി അറിയാൻ 'എന്റെ പുഴ' എന്ന പേരിൽ ഒരു പരിപാടി നടത്തി. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി തിരഞ്ഞെടുത്തത് പുണ്യനദിയായ പമ്പ ആയിരുന്നു. നാലു ദിവസം ദൈർഘ്യമുള്ള ഒരു പരിപാടിയായിരുന്നു ഇത്. പരിപാവനമായ, പുണ്യസങ്കേതമായ ശബരിമലയിലെ പമ്പയുടെ ഭാഗത്തുനിന്നും ആണ് നമ്മുടെ യാത്ര ആരംഭിച്ചത്. മരതക മലനിര പെയ്തു ഒഴുകുന്ന ഒരു പുണ്യ ത്തിന്റെ ലാവണ്യങ്ങളും അശാന്തികളും തൊട്ടറിഞ്ഞു വിളംബരംചെയ്ത ആ യാത്ര വളരെ വിജ്ഞാനപ്രദം ആയിരുന്നു. തീർത്ഥാടനം എന്ന ഒരൊറ്റ ഒഴികെടുവിൽ ചെയ്ത പാപങ്ങളും തിന്ന കറുപ്പും വിസർജ്ജിച്ച് ഇടാനുള്ള ഒരു കുപ്പത്തൊട്ടി ആക്കി മാറ്റിയ പാവം പമ്പയുടെ അവശേഷിക്കുന്ന തെളിമയുടെ തീരങ്ങളിലൂടെ പുതിയ തലമുറയുടെ കൈ പിടിച്ചു നടന്ന ഏഷ്യാനെറ്റിന്റെ ഉദ്യമം എന്തുകൊണ്ടും പ്രശംസനീയമാണ്. കുട്ടികൾക്ക് അറിവിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ജ്യോതിഷ് ബാബു സാറിന്റെ മേൽനോട്ടത്തിലായിരുന്നു ഈ യാത്ര. ഡോക്ടർ വി. രവികുമാർ സാർ രചിച്ച് ഈ സ്കൂളിലെ സംഗീത അധ്യാപികയായ സുശീല ടീച്ചർ സംഗീത സംവിധാനം നിർവഹിച്ച നാടൻ പാട്ട് കുട്ടികൾ ഏറ്റുപാടി. പ്രശസ്ത കവയിത്രി ആറന്മുള ക്കാരുടെ സ്വന്തം സുഗതകുമാരി ടീച്ചർ, വിവിധ പരിസ്ഥിതി പ്രവർത്തകർ എന്നിവർ കുട്ടികൾക്ക് എങ്ങിനെയാണ് പുഴകൾ വറ്റി വരളാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശദീകരിച്ചു. പുഴയുടെ ദുരിതങ്ങളിൽ നിന്നും അവർ യാത്ര ആരംഭിച്ചു. കാണാതായ പുഴകളെ തേടുകയാണ് 20 കുട്ടികളും അധ്യാപകരും അടങ്ങിയ നമ്മുടെ സംഘം ചെയ്തത്. പമ്പാ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻ.കെ.സുകുമാരൻ നായർ സാർ ചർച്ച ചെയ്തു. രണ്ടാം ദിവസം പെരുന്തേനരുവിയിലെ കാഴ്ചകൾ കണ്ടിറങ്ങിയപ്പോൾ മുൻ കളക്ടർ ഹരികിഷോർ സാറുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അത്തിക്കയ ത്തുവെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലളിതൻ സാറിനെ പരിചയപ്പെടാൻ സാധിച്ചു. ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് വച്ച് പടയണിയുടെ അവതരണം കടമ്മനിട്ട ഗോത്രകലയുടെ നേതൃത്വത്തിൽ നടത്തി. മൂന്നാം ദിവസം വരട്ടാ റിന്റെ പുനർജനി തേടി കുട്ടികൾ യാത്രയായി. അവർ വരട്ടാറിന്റെ മധ്യത്തിൽ നിന്നു. അപ്പോൾ അവിടെ ഒരു തുള്ളി വെള്ളം പോലും ഇല്ലായിരുന്നു. അവിടെ മുഴുവൻ പച്ച പുല്ലുകളും കുറ്റിക്കാടുകളും നിറഞ്ഞിരിക്കുന്നു. വരട്ടാർ മരിച്ചിരിക്കുന്നു എന്ന അറിവാണ് അവർക്ക് കിട്ടിയത്. ഭൂഗർഭത്തിലേക്ക് ആണ്ട് പോകുന്ന പുഴകൾ ഭയാനകമായ ഒരു സങ്കല്പമാണ് എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടായി.കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയിരുന്ന സി ജെ കുട്ടപ്പൻ സാറും സംഘവും നയിച്ച നാടൻപാട്ടോടുകൂടി എന്റെ പുഴയ്ക്ക് ഒപ്പം ഉള്ള യാത്ര പര്യവസാനിച്ചു.

എന്റെ നാട്

കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും,  ആർട്ടിസ്റ്റും, ചരിത്രകാരനും,  പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ  കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി.






കണ്ണാടി( മികവുത്സവം)

കണ്ണാടി( മികവുത്സവം)

2018 ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടശ്ശേരിമല കോമളാപ്പുഴിയിലെ ആൽമരച്ചുവട്ടിൽ മികവുത്സവം- കണ്ണാടി 2018 വളരെ ഭംഗിയായി കിടങ്ങന്നൂർ പള്ളിക്കൂടത്തിന് സാധിച്ചു ഇതൊരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു മികവ് ഉത്സവത്തിൽ മൂന്ന് മക്കളെയും പഠിപ്പിച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആക്കിമാറ്റിയ ചന്ദ്രമതി അമ്മയെ ആദരിച്ചു കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്ന വിവിധ പരിപാടികൾ നടത്തി" ജലം" പ്രമേയമാക്കി കുട്ടികൾ നടത്തിയ മോ ക്ക് പാർലമെന്റ് കണ്ട് ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ് അത്ഭുതം പ്രകടിപ്പിച്ചു അതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത് ഇതോടൊപ്പം നടത്തിയ ഡാൻസും, പാട്ടും, പരീക്ഷണങ്ങളും, നിരീക്ഷണങ്ങളുംസർഗവാസന ഉണർത്തിയത്തോടൊപ്പം ഒരു നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വാത്സല്യത്തിന് പാത്രമാകാൻ നമുക്ക് സാധിച്ചു പൂർവ്വവിദ്യാർത്ഥികളുടെ ചായയും വടയും നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷീണമകറ്റി ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ്  വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.         എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി. ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന്  ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു.
  • ദിനാചരണങ്ങൾ           എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.    

സ്ത്രീയായതിൽ അഭിമാനിക്കുന്നു ........ സ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ .......

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി കിടങ്ങന്നൂർ പള്ളിക്കൂടത്തിൽ സംഘടിപ്പിച്ച ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു

കൊണ്ട് ആറൻമുള MLA ശ്രീമതി വീണാ ജോർജ് കോറിയിട്ട വാക്കുകളാണ് ഇത്.........

അനഘയും റിതികയും അപർണ്ണയും ശ്രീലക്ഷ്മിയും ശ്രീനന്ദയും രഞ്ജിഷയും ഭാഗ്യലക്ഷ്മിയും പെൺപക്ഷ ചോദ്യങ്ങളുമായി കത്തിക്കയറിയപ്പോൾ നിങ്ങളിലാണെന്റെ പ്രതീക്ഷയെന്ന് വീണാ മാഡം .......

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മാ മറിയം റോയിയോട് ശ്രീപാർവ്വതിയും അതുല്യയും അബിന്യയും , ആരോമയും ഗൗരിയും നന്ദനയും രാഷ്ട്രീയത്തിലിറങ്ങാനുള്ള

പ്രചോദനം മുതൽ അരുവാപ്പുലം പഞ്ചായത്തിനെ സ്ത്രീ സൗഹാർദ്ദ പഞ്ചായത്താക്കുന്നതുവരെയുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെയുള്ള ഉത്തരങ്ങളുമായി

സദസ്സിനെ സജീവമാക്കി ........

ജനപ്രതിനിധികളായ അജയൻ ചേട്ടൻ ,ജിജി മാത്യൂസ്, CK ലതാകുമാരി , അശ്വതി വിനോജ് , ജൂലി ദിലീപ്, വിൻസി ബാബു,

പ്രിൻസിപ്പാൾ ശൈലജ ടീച്ചർ, HM മായലക്ഷ്മി ടീച്ചർ, രാജേഷ്

വള്ളിക്കോട് സാർ എന്നിവർ ചടങ്ങിനെ സമ്പന്നമാക്കി .........

ദേശീയ ബാലികാദിനാചരണത്തിന് കിടങ്ങന്നൂർ പള്ളിക്കൂടത്തിനെ തിരഞ്ഞെടുത്തതിന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം

സമിതി അധ്യക്ഷൻ അജയൻ ചേട്ടന് നന്ദിയും സ്നേഹവും

എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പെൺകുട്ടികൾ മികച്ച സംഘാടകർ തന്നെ .........🍀🍀

സ്വീകരണത്തിന് വഞ്ചിപ്പാട്ട് മുതൽ ആങ്കറിംഗ് വരെ അനഘയും സംഘവും ..........

സ്റ്റിക്കി പേപ്പറിൽ പെൺ ചിന്തകളെഴുതി തന്റെ സൈക്കിളിൽ ഒട്ടിച്ച് മനോഹരമാക്കി സ്കൂളിലെത്തിച്ച ആര്യനന്ദന .......

പെൺമരമൊരുക്കി ശ്രീപാർവ്വതിയും , നന്ദനാ തമ്പിയും ശ്രീനന്ദയും നന്ദനാ അശോകും സംഘവും ......

പോസ്റ്ററും കാർട്ടൂണും ചാർട്ടുമൊരുക്കി അപർണയും, സിദ്ധിയും , ഗൗരിയും അനശ്വരയും ശ്രീലക്ഷ്മിയും സംഘവും ......

പെണ്ണെഴുത്ത് ബാനറിൽ അക്ഷരങ്ങളിലൂടെ കരുതലിന്റെ കരുത്തറിയിച്ച് പ്രിയ പെൺമക്കൾ

നെല്ലിയും പ്ലാവും റംബുട്ടാൻ മരവുമൊക്കെ തണൽ വിരിയ്ക്കുന്ന കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ അക്ഷരമുറ്റത്തിന്ന് വളകിലുക്കത്തോടൊപ്പം

ഉയർന്നുകേട്ടത് നാളെയുടെ പെൺകരുത്തിന്റെ ഉറച്ച

ശബ്ദമാണ് ..........

    ജൂൺ 19 വായനാ ദിനം

പി.എൻ പണിക്കർ എന്ന അക്ഷര മനുഷ്യന്റെ ചരമദിനം🙏

കിടങ്ങന്നൂർ പള്ളിക്കുടത്തിൽ ഒരാണ്ട് നീണ്ട് നിൽക്കുന്ന വായനാലോകം  ഇന്ന് തുറക്കുന്നു ....... ഓരോ കുഞ്ഞുങ്ങളുടെയും  വീട് വായനപ്പുരകളാക്കി മാറ്റുന്നതിനായി പുസ്തകവുമായി പൂമുഖത്തേക്ക്

..... എന്ന പ്രവർത്തനത്തിന് തുടക്കമായി.

ആണ്ടോളം നീണ്ട വായന

ആണ്ടോളം നീണ്ട വായന

2021 ജൂൺ 19 - 2022 ജൂൺ 19

* വായനപ്പുര ........

പുസ്തകവുമായി പൂമുഖത്തേക്ക്

* ലിറ്ററി കഫേ .....

വീട്ടുമുറ്റത്തെ സാഹിത്യ ലോകം

* ജനാല ........

എന്റെ വായനലോകം

* അക്ഷരഖനി .......

എഴുത്തിനു പിന്നിലെ പ്രതിഭ

ആണ്ടോളം നീണ്ട വായന

* മുഖാമുഖം ........

എഴുത്തുകാരുടെ നേർക്കാഴ്ച

*പാട്ടോളം .....

കവിതയുടെ തേന്മഴ

======================

പ്രിയപ്പെട്ടവരേ .....

ആണ്ടോള നീണ്ട വായന

കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ഹോം ഓഫ് ലെറ്റേഴ്സ് ആണ്ടോളം നീണ്ട വായനയുടെ ലോകം 2021 ജൂൺ 19 ന് കുട്ടികൾക്കായി തുറന്നിടുന്നു. ഓരോ വീടും വായനപ്പുരകളാക്കി തീർത്തുകൊണ്ട് പുസ്തകവുമായി പൂമുഖത്തേക്ക് ഞങ്ങൾ എത്തുകയാണ്. വായനയുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും ഓൺലൈ നിലൂടെ മുഴുവൻ കുട്ടികൾക്കും എത്തിക്കുവാൻ സാഹിത്യ ജാലകം തുറക്കുന്നു. എന്റെ വായനലോകം എന്ന പംക്തിയിൽ വായനയുടെ കാഴ്ചയും കേൾവിയുമായി കുട്ടികൾ അണിനിരക്കുന്നു. സാഹിത്യ ലോകത്തെ പ്രതിഭകളെ അക്ഷരഖനിയിൽ അടയാളപ്പെടുത്തുന്നു. ലിറ്ററി കഫേ പതിവു പോലെ വീട്ടുമുറ്റത്തെ സാഹിത്യ സംവാദവുമായി എത്തും. എല്ലാമാസവും പ്രമുഖ സാഹിത്യകാരൻമാർ കുട്ടികളോടു മുഖാമുഖം സംസാരിക്കുന്നു. പാട്ടോളത്തിൽ കവിതയുമായി കുട്ടികൾ തേന്മഴ പൊഴിക്കുന്നു : ആണ്ടോളം നീണ്ട വായന അക്ഷരകലയുടെ ഉത്സവമാക്കിത്തീർക്കുവാൻ നമുക്ക് ഒത്തുകൂടാം ......

കൂടെയുണ്ടാവണം

കൂട്ടിനുണ്ടാവണം

ജൂലൈ 5

ബഷീർ ചരമദിനം.

കിടങ്ങന്നൂർ പള്ളിക്കുടത്തിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റത്തൊരു സാഹിത്യ ലോകം എന്ന പരിപാടിയിൽ ബഷീർ ദിനാചരണം നടന്നു.

ബേപ്പൂർ സുൽത്താന്റെ രാജകുമാരി ഷാഹിനാ മാഡം തന്റെ പ്രിയപ്പെട്ട "" റ്റാറ്റ"യെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചു. കുട്ടികളായിരുന്നപ്പോൾ സ്കൂളിൽ നിന്ന് വരുന്നതുവരെ ആകുലതയോടെ മാംഗോ സ്റ്റിൻ ചുവട്ടിൽ കാത്തിരിക്കുന്ന റ്റാറ്റ .......

കുടിക്കുന്ന  കട്ടൻ ചായയുടെ ഗ്ലാസ്സ് എല്ലായ്പ്പോഴും കമഴ്ത്തി വയ്ക്കുന്ന റ്റാറ്റ .....(ഉറുമ്പുകൾ അതിൽ വീണ് ചാവാതിരിക്കാൻ) .....

പ്രകൃതിയിലെ ഒരു ജീവാംശം പോലും താൻ കാരണം ഇല്ലാതാവാണ്ടിരിക്കാൻ കാർക്കശ്യത്തോടെ ജീവിച്ച റ്റാറ്റ .....

അങ്ങനെ അങ്ങനെ ......

മധുരമുള്ള ഓർമ്മകൾ സുൽത്താന്റെ പ്രിയ മകൾ പങ്കുവച്ചു......

ഒപ്പം പത്തനംതിട്ടയുടെ സ്വന്തം ഗായകൻ അനു വി കടമ്മനിട്ടയും സംവാദത്തിൽ പങ്കു ചേർന്നു....

ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനം ...... 🙏

ഈ സംവാദത്തിന് ആതിഥേയത്വം വഹിച്ച  എട്ടാം ക്ലാസ്സുകാരി ശ്രീപാർവതിയ്ക്കും കുടുംബത്തിനും ഞങ്ങളുടെ സ്നേഹം...''


  • എൻ.സി.സി എൻ സി സി യുടെ ഒരു യൂണിറ്റ് 2007- 2008 അധ്യയനവർഷത്തിൽ ആണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട 14 കേരള ബറ്റാലിയന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഇതിൽ  52 കുട്ടികൾ അംഗങ്ങളാണ്. ഹയർസെക്കൻഡറി അധ്യാപകനായ സി കെ പ്രകാശ് സാറാണ് തുടക്കം മുതൽ ചുമതല വഹിക്കുന്നത്. വിശിഷ്ട സേവനം മുൻനിർത്തി കേന്ദ്രസർക്കാർ സാറിനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തി.  കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം നടത്തിവരുന്നു. കുട്ടികൾക്കിടയിൽ സാഹസിക മനോഭാവം, സ്വഭാവഗുണം, സഹവർത്തിത്വം, മതേതരത്വം, സന്നദ്ധ സേവന മനോഭാവം ഇവ വളർത്തി ഒരു നല്ല പൗരൻ ആക്കി മാറ്റാൻ കഴിയുന്ന രീതിയിലുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ നേതൃത്വഗുണം പ്രകടിപ്പിക്കാനും സായുധസേന ഉൾപ്പെടെ രാജ്യ സേവനത്തിന് പ്രാപ്തരാക്കാനും  ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ദേശീയതല ക്യാമ്പുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന തിനായി യാത്രകളും കാടിനെ അറിയുന്നതിനായി വനമേഖലകളിൽ ട്രാക്കിംഗ് യാത്രകളും നടത്താറുണ്ട്. വയനാട്ടിലെ ഇടക്കൽ ഗുഹ,പൊന്മുടി,ഗവി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  വാറങ്കലിൽ വെച്ച് നടത്തിയ ഫോറസ്ട്രി ക്യാമ്പ് മികച്ചതായിരുന്നു. ഈ സ്കൂളിലെ കുട്ടികൾക്കൊപ്പം വിവിധ കോളേജ്- ഹയർസെക്കൻഡറി കുട്ടികളെ ഉൾപ്പെടുത്തി ആനുവൽ ട്രെയിനിങ് ക്യാമ്പ്,കമ്പൈൻഡ് ആനുവൽ ട്രെയിനിങ് ക്യാമ്പ് ഇവ നടത്തിവരുന്നു. ഫയറിംഗ് റേഞ്ച് നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഈ സ്കൂളിൽ ഇല്ല. സ്കൂളിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും ഇവരുടെ സജീവ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.
  • എൻ എസ് എസ് ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം. 2015 ൽ  ഇതിന്റെ ഒരു സ്വാശ്രയ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ ഇടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ  മനോഭാവം വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ ഹയർസെക്കൻഡറി അധ്യാപകരായ ജേക്കബ് മാത്യു സാറും അതിനുശേഷം സോമശേഖരൻ പിള്ള സാറും സാരഥികളായി. ഇപ്പോൾ ഗിരീഷ് ഡി എന്ന അധ്യാപകനാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എൻ. എസ്.എസ് പദ്ധതി പതിനൊന്നാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്.ഓരോ വർഷവും ഈ ക്ലാസ്സിൽ നിന്നും അൻപത് കുട്ടികളെ തിരഞ്ഞെടുത്തു ശീലനം നൽകുന്നു.അവധിക്കാലത്ത് ഏഴുദിവസത്തെ  സഹവാസക്യാമ്പ് വർഷംതോറും നടത്താറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹികരംഗത്ത് തനിമയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയത് എടുത്തുപറയേണ്ടതാണ്. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്  ദത്തെടുത്തു ദത്തു ഗ്രാമമായി  പ്രഖ്യാപിച് വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിക്ക് (അനുപമ സുരേന്ദ്രൻ )ഏകദേശം 10 ലക്ഷം രൂപ മുടക്കി ഈ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരുന്നു. വർഷംതോറും ഭവന സന്ദർശനം നടത്തി അശരണരായ വയോധികർ, കിടപ്പു രോഗികൾ എന്നിവർക്ക് സാമ്പത്തികസഹായം അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഉപജീവന പ്രവർത്തനങ്ങൾക്കുവേണ്ടി കർഷകർക്കിടയിൽ മേന്മയുള്ള പച്ചക്കറിവിത്തുകൾ എല്ലാവർഷവും നൽകുന്നു.ദത്തു ഗ്രാമത്തിലെ വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ സഹായിക്കുന്നു. സ്കൂൾ പരിസരത്തും ദത്തു ഗ്രാമത്തിലും ഉള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു.ആറന്മുളഗ്രാമ പഞ്ചായത്തിന്റെ  പ്രത്യേക പദ്ധതിയായ പച്ചത്തുരുത്ത് ഈ യൂണിറ്റിന്റെ  മേൽനോട്ടത്തിൽ നടത്തിവരുന്നു.ദത്തു ഗ്രാമത്തിലെ ഏക അംഗൻവാടി ആയ മായാലുമൺ അംഗൻവാടിയിലേക്ക് ആവശ്യമായ പായ, കിടക്കവിരി എന്നിവ നൽകി.2018ലെ മഹാ പ്രളയ സമയത്ത് അരി, പലചരക്കുകൾ, വസ്ത്രം ,മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുകയുണ്ടായി. പ്രളയത്തെ തുടർന്നുണ്ടായ ശുചീകരണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. എൻഎസ്എസ് ദിനാഘോഷത്തിന്റെ  ഭാഗമായി അട്ടത്തോട് ആദിവാസി ഊരുകളിൽ പലചരക്ക്, വസ്ത്രം എന്നിവ നൽകി. ആറന്മുള പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലൈൻ കോവിഡ സെൻന്ററുകളിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ തന്നെ നിർമ്മിച്ചു നൽകി. അത് ഇപ്പോഴും തുടരുന്നു. അന്യം നിന്നു പോകുന്ന ആറന്മുള അടയ്ക്ക എന്ന കവുങ്ങിനെ സംരക്ഷിച്ചുവരുന്നു. നാട്ടുമാവ് സംരക്ഷണത്തിന്റെ  ഭാഗമായി നല്ലയിനം വിത്തുകളും തൈകളും ശേഖരിച് നട്ടുപിടിപ്പിക്കുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കൃഷി,ഫാം ടൂറിസം, നീർച്ചാലുകളുടെ വീണ്ടെടുക്കൽ, സംരക്ഷണം, അവയിലെ മത്സ്യവളർത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രോജക്ട് ആറന്മുള പൈതൃക സമിതിയുമായി ചേർന്ന് തയ്യാറാക്കി ബഹുമാനപ്പെട്ട ആറന്മുള എംഎൽഎ വീണാ ജോർജിനും ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പി ബി നൂഹി നും നൽകിയിട്ടുണ്ട്. ഒരു എൻഎസ്എസ് വോളണ്ടിയർ രണ്ടു വർഷക്കാലയളവിൽ 240 മണിക്കൂർ സാമൂഹിക സേവനം ചെയ്യേണ്ടതാണ്. ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ വോളണ്ടിയർക്ക് ഒരു സാക്ഷ്യപത്രം നല്കും. സ്ഥാപനങ്ങൾ അല്ലെങ്കിൽ സർവ്വകലാശാലകൾ  തീരുമാനിച്ച പ്രകാരം ഈ വോളണ്ടിയർക്ക് ഉന്നത പഠനത്തിനും മറ്റാനുകൂല്യങ്ങൾക്കും  മുൻഗണന ലഭിക്കും.
  • ലിറ്റിൽ കൈറ്റ്സ്   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
  • ജൂനിയർ റെഡ്ക്രോസ് 2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.
  • സൗഹൃദ ക്ലബ് Aim:Loving self, environment and other people      കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി അവരെ സ്നേഹവും അച്ചടക്കവും ഉത്തരവാദിത്വവും ഉള്ളവ രാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി അമ്പിളിയുടെ ചുമതലയിൽ സ്കൂൾ സൗഹൃദ ക്ലബ് നിലവിൽ വന്നു ഈ ക്ലബ്ബ് കുട്ടികൾക്ക് അവരുടെ ശാരീരികവും മാനസികവുമായ ഏതു പ്രശ്നവും തുറന്നു പറയുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദിയാണ്. ഇതിനൊപ്പം അമ്മമാർക്കുവേണ്ടി അമ്മഅറിയാൻ,  രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്നീ ബോധവൽക്കരണ പരിപാടികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. പോലീസ് വകുപ്പ് ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് ശ്രീമതി ജയ ജി പണിക്കർ ആണ് ഇന്ന് ഈ ക്ലബ്ബിന്റെ സാരഥി.
  • സീഡ് ക്ലബ് മാതൃഭൂമി ദിനപത്രം 2009 ൽ തുടങ്ങിയ സീഡ് പദ്ധതി സമൂഹനന്മ കുട്ടികളിലൂടെ എന്ന് മുദ്രാവാക്യവുമായാണ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഹയർസെക്കൻഡറി അധ്യാപകനായ ജ്യോതിഷ് ബാബു സാറാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സാറിന്റെ മികവുറ്റ സേവനങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ മികച്ച സീഡ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഓരില എന്ന  പേരിൽ ഒരു മുഖപത്രം ഈ ക്ലബ്ബ് തയ്യാറാക്കുന്നുണ്ട്. വൈവിധ്യമാർന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പസിനുള്ളി പുറത്തും നടത്തിവരുന്നു.പരിസ്ഥിതി ക്ലബ്ബായ തണൽ, ഔഷധസസ്യ തോട്ടം, വാഴത്തോട്ടം, ശൈത്യകാല പച്ചക്കറി കൃഷി,ശലഭോദ്യാനം, മീനും താമരയും വളർത്തുന്ന കുളം, രാമച്ച വളയം, മഴവെള്ള സംഭരണി, വെർമി കമ്പോസ്റ്റ് യൂണിറ്റ്, മാലിന്യ നിർമാർജന യൂണിറ്റ്,മഴക്കുഴി, ഇൻസിനേറ്റർ എന്നിവ ഭംഗിയായി സംരക്ഷിച്ചുപോരുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ മുഴുവൻ കർഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന ശില്പശാല നടത്തി. കിടങ്ങന്നൂർ ചന്ത, ആറന്മുള പോലീസ് സ്റ്റേഷൻ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് യഥാർത്ഥ ജനജീവിതത്തിന്റെ  നേർകാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സാധിച്ചു.പല ഔഷധ സസ്യങ്ങൾ നട്ടുവളർത്തി ഒരു ജൈവവേലി നിർമ്മിച്ചിട്ടുണ്ട്. കോയിപ്രo   പഞ്ചായത്തിലെ ഹരിത ഫാർമേഴ്സ് ക്ലബ്ബുമായി സഹകരിച്ച് പൊലിവ് ഹരിതോത്സവം എന്ന കാർഷിക മേള നടത്തി. ശൈത്യകാല പച്ചക്കറി കൃഷി രീതികളെ പറ്റി വിദഗ്ധർ ക്ലാസെടുത്തു. കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു. കുട്ടികൾ സ്കൂളിൽ തിരുവാതിരപ്പുഴുക്ക് പാകം ചെയ്തു, വിതരണംചെയ്തു തിരുവാതിര ഉത്സവം ആഘോഷിക്കുന്നു.കേരളപ്പിറവി ദിനത്തിൽ അട മഹോത്സവം നടത്തി. പ്രകൃതിയുടെ ഛായാപടം എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സീഡ് പ്രവർത്തകരായ പൂർവ്വവിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഒരു കൂട്ടായ്മ ഗ്രീനറി രൂപീകരിച്ചു. കണ്ടലിനെ കണ്ടറിയാൻ അധ്യാപകരുടെ നേതൃത്വത്തിൽ 40 കുട്ടികൾ കായംകുളം കായൽ തീരത്തേക്ക് ഒരു പഠനയാത്ര നടത്തി. സ്കൂളിനടുത്തുള്ള തോടിന്റെയും രണ്ടു കുളങ്ങളുടെയും കരയിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചി  ട്ടുണ്ട്. വിപുലമായ ശിശുദിനാഘോഷങ്ങൾ സമീപത്തുള്ള 2 അംഗനവാടിയിൽ വച്ച് നടത്തി കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി. സഹ്യസാന്ത്വനം എന്ന ഒരു പദ്ധതിയുടെ ഭാഗമായി ശബരിമല വനം, മൂഴിയാർ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് അരി, ഗോതമ്പ്,മറ്റു ഭക്ഷണ സാധനങ്ങൾ,വസ്ത്രം, മരുന്ന് എന്നിവ നൽകി. ഇവരെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ട് അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ജയലക്ഷ്മിക്ക് കൈമാറി.ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികളോടൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി വിവിധ  പരിപാടികളോടുകൂടി  ആഘോഷിച്ചുവരുന്നു. ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ വിവിധ പുരസ്കാരങ്ങൾ നേടാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. മലയാള മനോരമയുടെ പലതുള്ളി ജില്ലാതല പുരസ്കാരം, മാതൃഭൂമി'യുടെ സീഡ് ജില്ലാ പുരസ്കാരം, ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ജില്ലാ പുരസ്കാരം എന്നിവ ലഭിച്ചു.സംസ്ഥാനത്തെ മികച്ച പരിസ്ഥിതി വിദ്യാലയത്തിനുള്ള മാതൃഭൂമിയുടെ വിശിഷ്ട ഹരിതവിദ്യാലയ അവാർഡ് 2011 - 2012 ൽ  ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആയിരുന്നു അവാർഡ്. ഈ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ മാതൃഭൂമി സീഡ് പ്രോജക്ട് അന്താരാഷ്ട്ര അംഗീകാരം നേടി. സ്വീഡനിൽ നടന്ന അന്താരാഷ്ട്ര പ്രോജക്ട് കോൺഫറൻസിൽ കിടങ്ങന്നൂർ പുഞ്ച പുനർജനിയുടെ നാൾവഴിയിൽ എന്ന പ്രോജക്ട് അവതരിപ്പിച്ചത് ശ്രദ്ധേയമായി.ആറന്മുള വിമാനത്താവള നിർമ്മാണംമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചു


  • റേഡിയോ ക്ലബ്

ചിന്തകളാണ് സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നത് കർമ്മങ്ങളാണ് ലോകത്തിന് നിറം കൊടുക്കുന്നത് ശബ്ദങ്ങളാണ് ലോകത്തെ മാറ്റിമറിക്കുന്നത് " യു ആർ ലിസണിങ് വോയിസ് ഓഫ് കിടങ്ങന്നൂർ" കളിക്കാം, പഠിക്കാം, കേൾക്കാം, രസിക്കാo ഇതാണ്കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ വോയിസ് ഓഫ് കിടങ്ങന്നൂർ കുട്ടികൾക്ക് മാനസികോല്ലാസവും അറിവ് പകരുകയും ചെയ്യുന്നു കവിത, കഥ, വാർത്തകൾ, ലളിതഗാനം, പിറന്നാൾ ആശംസകൾ, ദിവസത്തെ പ്രത്യേകത, ചോദ്യോത്തര പെട്ടി തുടങ്ങി വിവിധപരിപാടികൾ ഉച്ചയ്ക്ക് 1.15 മുതൽ 1. 45 വരെസ്കൂളിൽ നടക്കുന്നു ഊണ് കഴിഞ്ഞുള്ള വിശ്രമവേളയിൽ കുട്ടികൾക്ക് ആസ്വദിക്കാൻതക്കവണ്ണം ക്ലാസിന് അകത്തും പുറത്തും ഒരുപോലെ കേൾക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട് കുട്ടികളുടെ സർഗവാസനകളെപരിപോഷിപ്പിക്കാൻ ഈ ഉദ്യമത്തിന് സാധിച്ചിട്ടുണ്ട് ഈ കോവിഡ് കാലങ്ങളിലും മനുഷ്യമനസ്സിനെ മരവിപ്പിക്കാതെ വളരെമനോഹരമായി തുടർന്നുപോകുന്നു ലോക് ഡൗൺ കാലത്ത് എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു ഇതിൽ ആറന്മുള എംഎൽഎശ്രീമതി വീണ ജോർജ് കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ ജയരാജ് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ മാർത്തോമ ഇടവക വികാരി ഫാദർ റിൻസിതോമസ്എന്നിവരുടെ സന്ദേശവും വോയ്സ് ഓഫ് കിടങ്ങന്നൂരിന്റെ ശബ്ദമായി.

  • യൂടൂബ് ചാനൽ
  • ഷോർട്ട് ഫിലിം
  • അസാപ്പ്
  • കരിയർ ഗൈഡൻസ് 2018 ൽ  ഔപചാരികമായി  ആരംഭിച്ചു . കുട്ടികളെ  അവരുടെ  അഭിരുചിക്ക്‌  അനുസരിച്ചു ള്ള പരിശീലനം  നൽകുന്നതിന്  വേണ്ടിയും, ആശയവിനിമയ  പാടവം (communication skill) നേതൃത്വ പാടവം (leadership  skill)ഭരണപാടവം (management  skill) ഇവയൊക്കെ  ആർജിക്കാനുള്ള  കഴിവ്  ഉണ്ടാക്കിയെടുക്കുക  എന്നതാണ്  ഇതിന്റെ  ലക്ഷ്യം . കരീയർഗൈഡൻസ്  സ്കൂളിൽ  സ്ഥാപിക്കുന്നതിന്റെ  ഭാഗമായി  career corner, career tops, career library എന്നിവ  സ്ഥാപിക്കുന്നു           Career  കോർണർ സ്ഥാപിക്കുന്നതിനായി  സ്കൂളിലെ  ഒരു മുറി   തെരഞ്ഞെടുത്തു .  career tops  അതിനുള്ള മാർഗനിർദേശങ്ങൾ  നൽകുന്നതിന്  ഏതെങ്കിലും  വ്യത്യസ്ത  തലങ്ങളിൽ വിജയിച്ച  പ്രഗത്ഭരെ  കൊണ്ടു ക്ലാസുകൾ  സംഘടിപ്പിക്കുന്നു. Career  library   വിപുലമാക്കാൻ  ആനുകാലിക  പ്രാധാന്യമുള്ള  യോജന  പോലു ള്ള   കരിയറുമായി  ബന്ധപ്പെട്ട  പുസ്തകങ്ങൾ വരുത്തുന്നു. കരീയർ  ഫെയർ  എക്സിബിഷനു കൾ  സംഘടിപ്പിക്കുന്നു. കുട്ടികളുടെ  അഭിരുചി  അടിസ്ഥാനമാക്കിയുള്ള  അഭിരുചി  ടെസ്റ്റ്‌  നടത്തുന്നു.രക്ഷിതാക്കൾക്കായുള്ള  ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിക്കുന്നു.           കരീയർ ഗൈഡൻസ്ന്റെ  ഭാഗമായി  നമ്മുടെ സ്കൂളിൽ   പ്രധാനമായും നടത്തിവരുന്ന  പരിപാടികളാണ് . Path finder,  sitar, focal  point  എന്നിവ. ~Path finder-സിവിൽസർവീസി  ലേക്ക്  പോകാൻ  താല്പര്യം മുള്ള  കുട്ടികളെ  കണ്ടെത്താനുള്ള  വഴികാട്ടിയാണ്. Sitar-- ഇതിലൂടെ  കുട്ടികളുടെ  കലാപരമായ  കഴിവുകൾ  കണ്ടെത്തി  അതിനെ  പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള (photography, filim  making പോലുള്ള  പരിപാടികൾ  നടത്തുന്നു. ഇതിന്റെ ഭാഗമായി  നമ്മുടെ  കുട്ടികൾ ജില്ലാതലത്തിലും    സംസ്ഥാന തലത്തിലുംവരെ  കുട്ടികൾ  പങ്കെടുത്തിട്ടുണ്ട്  . Focal point  ലൂടെ  പത്താംക്ലാസ്സു  കഴിഞ്ഞ് പ്ലസ്‌വൺ  അഡ്മിഷനു  വേണ്ടി യുള്ള   കുട്ടികളെ സഹായിക്കുന്ന  ഹെല്പ് ഡസ്കു കൾ  രൂപീകരിച്ചു. ഇതിന്റെ ഭാഗമായി  ഇ  വർഷം  enterence  നു  തയ്യാറെടുക്കുന്ന  കുട്ടികൾക്കുള്ള   മാർഗനിർദേശക  ക്ലാസ്സു കളും   കരിയർഗൈഡൻസ്  നൽകിയിരുന്നു. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്  തുടങ്ങിയ  വിഷയ  അടിസ്ഥാനത്തിലും  ക്ലാസുകൾ  നൽകുന്നു. ദിശ എക്സ്പോ  എന്ന  oപരുപാടിയിൽ  എല്ലാവർഷവും  നമ്മുടെ  സ്കൂളിൽനിന്നിന്നും   കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട്.


  • പെൺമനസ്സ്

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 2008 ൽ പെണ്മനസ്സ് എന്ന കൂട്ടായ്മ രൂപീകരിച്ചു വിശിഷ്ട വ്യക്തികൾ ഓരോ വർഷവും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ വർഷംതോറും വിവിധ പരിപാടികൾ സംഘടിപ്പിച്ചു

   പെൺ മനസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുവന്ദനം എന്ന പരിപാടിയിൽ മഠാധിപതി മാതാജി ഗുരുപൂർണിമാമയി യുടെയും സമീപ വാസികളായ പൂർവ്വ അധ്യാപകരുടെയും പാദപൂജ നടത്തി ആദരിച്ചു നിരവധി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് പെൺകുട്ടികളെ ധാർമികമായും സാംസ്കാരികമായും ഉണർത്താനും ഉയർത്താനും സാധിച്ചു

എല്ലാ വർഷവും പെൺ മനസ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിലൂടെ പെൺകുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് വിവിധ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കാനും ഈപരിപാടിയിലൂടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്

നിർഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ കറുത്ത ബാഡ്ജും മെഴുകുതിരിയും കത്തിച്ച് പ്രകടനം നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു പാരിസ്ഥിതിക പ്രവർത്തനങ്ങളിലും പെൺകുട്ടികൾ പങ്കെടുത്തിരുന്നു നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്‌ലോർ അക്കാദമി നാട്ടരങ്ങ് സ്കൂളിൽ രൂപീകരിച്ചു

കേരളപ്പിറവി ദിനത്തിൽ മലയാള പെരുമയെ വന്ദിച്ച് പെൺകുട്ടികൾ സംഗീത വാദ്യ ലയം സംഘടിപ്പിച്ചു അന്നേദിവസം പട്ടുപാവാടയും ജിമിക്കി കമ്മലും  അണിഞ്ഞ് പെൺകുട്ടികൾ വിവിധ പരിപാടികൾ നടത്തി ഹയർ സെക്കൻഡറി തലത്തിൽ നിന്ന് ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കുട്ടികൾ അധ്യാപികമാരുടെ മേൽനോട്ടത്തിൽ പെൺ മനസ്സിന്റെ പ്രവർത്തനം സുഗമവും സുതാര്യവും ആക്കി മുന്നോട്ടുപോകുന്നു നിരവധി പെൺകുട്ടികൾക്ക് സമൂഹമധ്യത്തിൽ ശാരീരികവും മാനസികവുമായി പുറത്തുപറയാൻ മടിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനും അവരുടെ മനസ്സിനെ ശക്തമാക്കാനു മുള്ള ഒരു വേദി കൂടിയാണ് പെൺമനസ്സ് പഠനത്തോടൊപ്പം മാനസിക ഉല്ലാസവും പരസ്പര സഹകരണവും വളർത്തിയെടുക്കാൻ പെണ്മനസ്സ് എന്ന കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്


അമ്മരുചി
  • അമ്മ രുചി പിറ്റിഎ , മാതൃസംഗമം, എന്നിവരുടെ സഹകരണത്തോടെ  അമ്മ രുചി  എന്ന പരിപാടി നടത്തിപ്പോരുന്നു .ഇതിനു വേണ്ടി കുട്ടികൾ സ്ക്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം നിർമ്മിച്ച് അതിൽ നിന്നും കിട്ടുന്ന വിളവുകൾ ഉപയോഗിച്ച് വിഷ രഹിതമായ വിഭവങ്ങൾ ഒരുക്കുന്നു. കൂടാതെ സ്ക്കൂളിൽ നിന്നും കൊടുത്തു വിട്ട പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ച് അതിൽ നിന്നും എടുത്ത വിളവുകൾ കുട്ടികൾ സ്കൂളിൽ എത്തിച്ച് അമ്മ രുചിക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു




ഹോം ഓഫ് ലെറ്റേഴ്സ്
  • ഹോം ഓഫ് ലെറ്റേഴ്സ്






  • ശലഭോദ്യാനം കണ്ണിന് കുളിർമയും മനസ്സിന് ഇമ്പവും  നൽകുന്ന ശലഭങ്ങൾ സ്കൂൾ അങ്കണത്തിൽ പാറി  നടക്കുന്നത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരം എന്നപോലെ ശലഭോദ്യാനത്തിന് തുടക്കമിട്ടു.  ശലഭങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിച്ച് മുട്ടയിടാനും ആഹാരസമ്പാദനത്തിനും പറ്റിയ ചെടികൾ വെച്ചുപിടിപ്പിച്ച് ശലഭോദ്യാനം ശലഭങ്ങളുടെ ആവാസ  കേന്ദ്രമാക്കി മാറ്റി അതിനായി കൃഷ്ണകിരീടം, പൂച്ചെടി, കിലുക്കി, ചെത്തി, നാരകം, അരളി, നമ്പ്യാർവട്ടം തുടങ്ങി ഒട്ടനേകം ചെടികൾ നട്ടു വളർത്തി അതിനോടൊപ്പം കൊച്ചു മഴ വെള്ള സംഭരണിയും തയ്യാറാക്കി.  ശലഭങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചും അവയുടെ ജീവിതചക്രം തയ്യാറാക്കിയും ശലഭോദ്യാനം കൂടുതൽ മനോഹരമാക്കി
  • നക്ഷത്ര വനം
  • കദളീ വനം
  • ഔഷധത്തോട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


  • ക്ലബ്ബ് പ്രവർത്തനങ്ങൾ. അധ്യയന വർഷം തുടങ്ങുന്ന ആദ്യ ആഴ്ചയിൽ തന്നെ ക്ലബ്ബുകൾ രൂപീകരിച്ച് സെക്രട്ടറിയെയും ജോയിന്റ്  സെക്രട്ടറിയെയും തിരഞ്ഞെടുക്കും ഓരോ മാസവും ഏതെങ്കിലുമൊരു ദിവസം എല്ലാ ക്ലബ്ബുകളും കൂടി വിഷയ ബന്ധിതമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ക്ലബ്ബുകളുടെ നേതൃത്വത്തിൽ അസംബ്ലി കളും അതോടൊപ്പം ദിനാചരണങ്ങളും നടത്തിവരുന്നു

സയൻസ് ക്ലബ്: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു ശാസ്ത്ര ദിനാചരണങ്ങളും, സയൻസ് ക്വിസ് കളും, സ്കൂൾതല ശാസ്ത്ര മേളകളും നടത്തുന്നു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക് സജീവമാക്കി.

സോഷ്യൽ ക്ലബ്ബ്: കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങളും, സ്കൂൾതല ശാസ്ത്ര മേളകളും, പ്രശ്നോത്തരി കളും ക്ലബ്ബിലെ

അംഗങ്ങൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ചെയ്തുവരുന്നു. പഠനയാത്രയുടെ ഭാഗമായി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നു

ഗണിത ക്ലബ്ബ്: ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു ഗണിത ലാബ് വിപുലമാക്കി. ഗണിത ക്വിസ്, ശാസ്ത്രമേള എന്നിവ നടത്തുന്നു

കവിതകൾ, ഓട്ടൻതുള്ളൽ, നാടകം തുടങ്ങി വിവിധ പരിപാടികൾ ഗണിതത്തിലൂടെ അവതരിപ്പിക്കുന്നു

ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബ് എസ് വി ജിവിഎച്ച്എസ്എസ് കിടങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബ് കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ഭാഷാ  നൈപുണി

വികാസത്തിനും വേണ്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷയോട് താല്പര്യം വളർത്തുന്നതിനും അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ട അവസരങ്ങൾ ഒരുക്കുന്നു. ഈ

സാഹിത്യ ക്ലബ്ബിൽ അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികൾക്ക് സർഗ്ഗാത്മകതയെ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ട കഥ, കവിത,  ഗദ്യ രചനാ 

മത്സരങ്ങൾ നടത്തുന്നു. മികച്ച രചനകൾ കണ്ടെത്തി അനുമോദിക്കുകയും പരിപോഷിപ്പിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം

വഹിക്കുന്നതിന് കൺവീനറും ജോയിൻ കൺവീനറും ഉണ്ട്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ വൈജ്ഞാനിക  വൈകാരിക മനശ്ചാലക മണ്ഡലങ്ങളുടെ വികസനത്തിന് ഊന്നൽ

കൊടുക്കുന്നു ക്ലബ്ബ് മീറ്റിംഗിൽ വായനാമത്സരം,  വാർത്താ വായന,  ഇന്നത്തെ ചിന്താവിഷയം,  മഹത് വചനങ്ങൾ, ചർച്ച, വാദപ്രതിവാദം, വായ്ത്താരികൾ, പഴഞ്ചൊല്ലുകൾ തുടങ്ങി എല്ലാ

കുട്ടികളെയുംഇംഗ്ലീഷ് പങ്കാളികളാക്കാനും പരിപോഷിപ്പിക്കുവാനും വേണ്ടഅവസരമൊരുക്കുന്നു. ദിനാചരണങ്ങളു മായി ബന്ധപ്പെട് സ്കൂൾ അസംബ്ളി പ്രസംഗം, കവിത, സ്കിറ്റ്,  റോൾപ്ലേ,

പോസ്റ്റർ നിർമ്മാണം എന്നിവ ക്ലബ്ബിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടും. കൂടാതെ ഹലോ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ

നടത്തിവരുന്നു.

Nature and Eco Club: കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനു വേണ്ടി തുടങ്ങിയ ഈ ക്ലബ്ബുകളുടെ ഭാഗമായി പരിസരം വൃത്തിയാക്കി പച്ചക്കറിത്തോട്ടം, വാഴത്തോട്ടം, കപ്പ കൃഷി

തുടങ്ങിയവ ചെയ്തുവരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാവർഷവും ഏതെങ്കിലും പരിസ്ഥിതി പ്രവർത്തകരെ വിളിച്ച് ഒരു വൃക്ഷത്തൈ നടുകയും ബാക്കി ക്ലബ്ബംഗങ്ങൾ റോഡരികിലും

സ്കൂൾ പരിസരത്തും നട്ടു വരുന്നു അവയെ സംരക്ഷിക്കാൻ കുട്ടികൾ തന്നെ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു.

ഹെൽത്ത് ക്ലബ്ബ്: കുട്ടികൾക്ക് ആരോഗ്യസംരക്ഷണം വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു ആയുരാരോഗ്യം  എന്ന പദ്ധതിക്ക് തുടക്കമിട്ടു അതിന്റെ

ഭാഗമായി ജങ്ക് ഫുഡ്, ബേക്കറി, ശീതള പാനീയങ്ങൾ ഇവ ഒഴിവാക്കി നാടൻ വിഭവങ്ങൾ ശീലമാക്കാൻ സാധിച്ചു പൂർണ്ണ ആരോഗ്യത്തോടെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി

പ്രവേശനോത്സവ ദിനത്തിൽ തന്നെ വഷണ യില യിൽ ചക്കയപ്പം ശീലമാക്കി. ഉച്ച ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തി അതുപോലെ യോഗ ക്ലാസുകൾ നടത്തിവരുന്നു. തായ്കോണ്ട,

കരാട്ടെ ക്ലാസ്സുകൾ ആരോഗ്യ സംരക്ഷണത്തിനായി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. വീട്ടിൽ നിന്ന് തന്നെ ആരോഗ്യസംരക്ഷണം എന്നത് ലക്ഷ്യമാക്കി ആവിയിൽ പുഴുങ്ങിയ

ഭക്ഷണസാധനങ്ങൾ കൂടുതലായി കുട്ടികൾക്ക് നൽകുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.

  • ഗണിത, സാമൂഹിക ശാസ്ത്രമേള

എല്ലാ വർഷവും സ്കൂൾതല മേളകൾ നടത്തിവരുന്നു സ്കൂൾതല മേളകളിൽ വിജയിക്കുന്നവരെ സബ്ജില്ലാ മേളകളിൽ പങ്കെടുപ്പിക്കുന്നു അവിടെ വിജയിക്കുന്നവരെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സ്കൂളിലെ കുട്ടികൾ സബ്ജില്ലാ മേളകളിൽ യുപി, എച്ച് എസ്, എച്ച്എസ്എസ് തലങ്ങളിൽ ഓവറോൾ കരസ്ഥമാക്കി വരുന്നു സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഹൈസ്കൂൾ തലത്തിൽ വർക്കിംഗ് മോഡലിന്എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു ഗണിതശാസ്ത്രമേള യിലും ഹയർ സെക്കൻഡറി തലത്തിൽ വർക്കിംഗ് മോഡലിന് എ ഗ്രേഡ് ലഭിച്ചു.

  • വർക്ക് എക്സ്പീരിയൻസ് മേള

എല്ലാവർഷവും സ്ക്കൂൾ ശാസ്ത്രമേളയും എക്‌സിബിഷനും നടത്തി വരുന്നു.അതിനോടൊപ്പം ഓൺ ദി സ്പോട്ട് മൽസരങ്ങൾ നടത്തി അതിൽ വിജയിക്കുന്ന കുട്ടികളെ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, മത്സരിപ്പിച്ചു കൊണ്ടിരിക്കുന്നു .യൂ പി വിഭാഗത്തിൽ 10 ഇനങ്ങളിലും ,എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ 20 ഇനങ്ങളിലും പങ്കെടുത്ത് അതിൽ വിജയിക്കുന്നവരെ ജില്ലാതലത്തിൽ പങ്കെടുപ്പക്കുന്നു. എല്ലാവർഷവും 5 ഉം 6 ഉം ഇനങ്ങളിലെങ്കിലും ജില്ലാതലങ്ങളിൽ വിജയിച്ച് സംസ്ഥാനത്ത് പങ്കെടുത്ത് ഈ സ്ക്കൂളിലെ കുട്ടികൾ A  ,B ഗ്രേഡ് കൾകരസ്ഥമാക്കുന്നു. ഇതിനു കിട്ടുന്ന ഗ്രേസ് മാർക്ക് എസ് എസ് എൽ സി മാർക്കിനു ഒരു മുതൽക്കൂട്ടാകുന്നു. കൈത്തൊഴിലായ എംബ്രോയ ഡ റിവർക്ക് , ഫേ ബ്രിക്ക് പേയിൻ്റിങ്ങ്, ക്ലേ മോഡലിങ്ങ്  ,ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ , പാവനിർമ്മാണം , സോപ്പ് , ചന്ദനത്തിരി  ,ചോക്ക്  ഇവയുടെ നിർമ്മാണം, പാചക മത്സരം , പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ കുട്ടികൾ വൈദഗ്ധ്യം ഉള്ളവരായിത്തീരുന്നു. ഇതിനിടയിൽ മികച്ച അദ്ധ്യാപകരെ വരുത്തി കുട്ടികൾക്ക് പ്രത്യേകം പ്രവർത്തിപരിചയ ക്ലാസ് നടത്തി വരുന്നു.

  • സ്കൂൾ കലോത്സവം

വിദ്യാഭ്യാസം എന്നത് കേവലമായ പഠനപ്രക്രിയ ആണെന്ന് പഴയ ധാരണ ഇന്നാർക്കും ഇല്ല. സമഗ്രമായ വ്യക്തിത്വ വികാസവും ജീവിതത്തെ നേരിടാനുള്ള  ആത്മവിശ്വാസവും സംഭാവന ചെയ്യാൻ കഴിയാത്ത വിദ്യാഭ്യാസത്തെപ്പറ്റി മതിപ്പും ഇല്ല. ഈ തിരിച്ചറിവാണ് വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കലാ പ്രവർത്തനങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കാൻ പ്രേരകമായത്. അന്ന് മുതൽ ലക്ഷ്യബോധത്തോടെ ഉള്ള പ്രവർത്തനത്തിലൂടെ കിടങ്ങന്നൂർ പള്ളിക്കൂടത്തെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയം ആക്കാൻ സാധിച്ചതിൽ അതീവ ചാരിതാർത്ഥ്യ മുണ്ട്.

      സ്കൂൾ യുവജനോത്സവത്തിൽ തന്നെ ശക്തമായ മത്സരങ്ങൾ കാഴ്ചവയ്ക്കാൻ തങ്ങളുടെ കുട്ടികൾ പ്രാപ്തരായതോടെ വിദഗ്ധരുടെ നീരീക്ഷണത്തിൽ വിജയികളെ കണ്ടെത്താൻ സാധിച്ചിരുന്നു. ചിട്ടയായ പരിശീലനവും അർപ്പണ മനോഭാവത്തോടെ ഉള്ള കുട്ടികളുടെ സമീപനവും ഈ വിദ്യാലയത്തെ വിജയ സോപാനത്തിൽ എത്തിക്കാൻ സാധിച്ചു. തിരുവാതിര,  കഥകളി,  സംഘനൃത്തം, പഞ്ചവാദ്യം,  പൂരക്കളി, പരിചമുട്ട്,  ദഫ്മുട്ട്, ഒപ്പന,  നാടകം, വഞ്ചിപ്പാട്ട്,  മിമിക്രി,  മോണോആക്ട്, സ്കിറ്റ് തുടങ്ങിയ ഇനങ്ങൾക്ക് പ്രഗൽഭരായ ഗുരുക്കന്മാരുടെ പരിശീലനം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. ഇതിൽ  മാനേജ്മെന്റിന്റെ  യും സ്കൂൾ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സ്കൂൾ ബസ് ഡ്രൈവർ മാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം പ്രശംസനീയമാണ്. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി ഓവറോൾ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചു. സംസ്ഥാന തലത്തിൽ HS ഉം HSS ഉം മികവാർന്ന വിജയം നേടാൻ സാധിച്ചു. 2007 തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനവും 2008 കുറ്റിപ്പുറത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2019 കാസർഗോഡ് നടന്ന സം സ്ഥാന കലോത്സവത്തിൽ മൂന്നാം സ്ഥാനവും HSS വിഭാഗം നേടുകയുണ്ടായി. 2019ൽ  HSവിഭാഗം ആറാം സ്ഥാനത്തും എത്താൻ സാധിച്ചു. ഇതിലൂടെ പ്രതിവർഷം  ധാരാളം കുട്ടികൾക്ക് ഗ്രേസ് മാർക്ക് വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട് ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾ പലരും കലാരംഗത്ത് മെച്ചപ്പെട്ട രീതിയിൽ  പ്രവർത്തിക്കുന്നു ശ്രീ വിജയാനന്ദ ഗുരുദേവന്റെ അനുഗ്രഹവും കടാക്ഷവും നിറഞ്ഞു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉത്തരോത്തരം വളർന്നുകൊണ്ടേയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.




  • സ്പോർട്സ്

          അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ സ്കൂളിലെ കുട്ടികൾ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. എല്ലാവർഷവും നടക്കുന്ന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സബ്ജില്ലാ തലം മുതൽ സംസ്ഥാന സ്കൂൾ കായികോത്സവം വരെ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്.

ഗെയിംസ്

             Tug of war( വടംവലി) പത്തനംതിട്ട ജില്ല Tuf of war Assosiation ന്റെ കഴിഞ്ഞ ആറുവർഷമായി ഉള്ള ജില്ലാ ചാമ്പ്യൻഷിപ്പിൽ ജില്ലാ ഓവറോൾ കിരീടം നേടുന്നത് ഈ സ്കൂളാണ്. 2016ലെ സംസ്ഥാന സബ്ജൂനിയർ ഗേൾസ് ടീമിൽ അംഗമായിരുന്ന കുമാരി അനുപമ സുരേന്ദ്രൻ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം ലഭിക്കുകയും വെള്ളി മെഡൽ നേടുകയും ചെയ്തു. 2018 ൽ സംസ്ഥാന ജൂനിയർ ടീം അംഗമായിരുന്ന എബിൻ ജോർജ് ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ചെയ്തു.

Sepak   Takrow

2018ൽ കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സോണൽ  ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ല സീനിയർ ആൺകുട്ടികളുടെ സ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികളായ അക്ഷയ് സുനിൽ, ആരോമൽ രവി, ആൽബിൻ ജോർജ്, സുധീഷ് സുരേന്ദ്രൻ എന്നിവർക്ക് വെള്ളിമെഡൽ ലഭിക്കുകയും ചെയ്തു.

           2019 തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അക്ഷയ് സുനിൽ വെങ്കല മെഡൽ കരസ്ഥമാക്കി.

കബഡി

        ഈ സ്കൂളിലെ ജൂനിയർ സീനിയർ വിഭാഗം ആൺകുട്ടികളും  പെൺകുട്ടികളും സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നു. 2019 കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പ് അതുൽ രാജ് ഉൾപ്പെടുന്ന ടീം പങ്കെടുക്കുകയും വെള്ളി മെഡൽ നേടുകയും ചെയ്തു. ഹാൻഡ്ബോൾ, ക്രിക്കറ്റ്, ഖോ -ഖോ, ഫുട്ബോൾ എന്നീ മത്സരങ്ങൾ തുടർച്ചയായി ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാന സ്കൂൾ സോണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാറുണ്ട്.

എന്റെ വിദ്യാലയ ഓർമ്മകളിലൂടെ

സന്ദേശം

എന്നെ ഞാനാക്കിയ എസ്. വി.ജി.വി.സ്കൂളിൽ ഒരു വെബ് സൈറ്റ് തുടങ്ങുന്നുവെന്നറിയുന്നതിൽ സന്തോഷിക്കുന്നു. എന്റെ മൂന്നു ചേച്ചിമാർ അദ്ധ്യാപകരായിരുന്ന വിദ്യാലയം. എന്റെ രണ്ടു ചേട്ടൻമാരും ചേച്ചിമാരും പഠിച്ച വിദ്യാലയം. പിന്നീട് എന്റെ മകൾ ആരതി പഠിച്ച് ആദ്യമായി സംസ്ഥാന യുവജനോത്സവത്തിൽ ഏകാംഗാഭിനയത്തിൽ ഒന്നാം സമ്മാനം നേടുന്നതിനു പിന്നിൽ പ്രവർത്തിയ വിദ്യാലയം കൊച്ചു കുട്ടിയെന്ന നിലയിൽ സ്കൂളിലെ ഇടവേള സമയത്ത് ആശ്രമത്തിലേക്ക് ഓടി ചെല്ലുമ്പോൾ സ്നേഹത്തോടെ അരിയുണ്ടയും മധുര പലഹാരങ്ങളും നൽകുന്ന ധീഷണാശാലിയായ സ്വാമിജി . ശുഭ്ര വസ്ത്രധാരിണിമാരായ അദ്ധ്യാപികമാർ. അതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട രാസമ്മ സാർ എന്ന മാതാജി. കുസൃതി കാണിക്കുമ്പോൾ എന്നെ തല്ലാൻ മടിക്കാത്ത അദ്ധ്യാപകർ. എന്നെ സ്നേഹത്തോടെ കുഞ്ഞെന്നു മാത്രം വിളിക്കുന്ന നളിനി സാർ. പാട്ടുകാരനായ ഭാസ്ക്കരൻ സാർ എന്ന മഠാധിപതി. ഒരു മാതാവിന്റെ സ്നേഹത്തോടെ ലാളിക്കുകയും ശാസിക്കുകയും ചെയ്ത സുഭദ്രാമ സാർ . ഏതു കണക്കും സരളമായി പഠിപ്പിക്കുന്ന തമ്പിസാർ. ഇങ്ങനെ എന്തെല്ലാം ഓർമ്മകൾ. എന്റെ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് . കേവലം 38 വോട്ടു നേടി പരാജയത്തിൽ നിന്നു തുടക്കമിടാൻ ധൈര്യം തന്നു ആത്മവിദ്യാലയം. ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എന്തെല്ലാം ഓർമകൾ . ഇന്ന് അഭിഭാഷകൻ എന്ന നിലയിൽ എം.എൽ എ എന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം കിട്ടി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തലയുയർത്തി നിൽക്കാൻ ഊർജ്ജം പകർന്നു നൽകിയ മാതൃവിദ്യാലയത്തിന് നമോവാകം. 

             

 ADv .K Sivadasa Nair

  Ex.MLA


1943 അന്ന് ഞാൻ തോമ്പിൽ നാരായണൻകുട്ടി വയസ്സ് 10 മാ യാലും മണ്ണിൽ സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം കിടങ്ങന്നൂർ സംസ്കൃത സ്കൂളിൽ പ്രഥമക്ക് ചേർന്നു വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ഷെഡിൽ  ആയിരുന്നു ഞങ്ങളുടെ ക്ലാസ് ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത് മഹോപാധ്യായ പരമേശ്വരൻ നമ്പ്യാതിരി ആയിരുന്നു ഹെഡ്മാസ്റ്റർ അദ്ദേഹത്തിന് മുളക്കുഴ ഗവൺമെന്റ് സ്കൂളിൽ നിയമനം കിട്ടിയതുകൊണ്ട് അടുത്ത് ഹെഡ് മാസ്റ്റർ മായി വാസുപിള്ള സാർ നിയമിതനായി പ്രഥമ മുതൽ ശാസ്തൃ വരെ അഞ്ചുവർഷക്കാലം സംസ്കൃത സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ എനിക്കു ന്നതിൽ സുഭദ്രാമ്മ ഭവാനിയമ്മ പാലതിട്ട ഗോപാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിൽ ദേവകി കുട്ടി ഇവരൊക്കെ എന്റെ ഓർമ്മയിൽ വരുന്ന സഹപാഠികളാണ് ദാമോദരൻ നായർ കമലാക്ഷിയമ്മ അന്നമ്മ ടീച്ചർ  ടീച്ചർ ഇവരൊക്കെ എന്റെ സ്നേഹനിധികളായ അധ്യാപകരായിരുന്നു ടീച്ചറും കമലാക്ഷിയമ്മ ടീച്ചറും കിടങ്ങന്നൂർ നിവാസികൾ ആയിരുന്നു ശ്രീ രാമകൃഷ്ണ പിള്ള ശർമ ജി മാധവൻനായർ ഇവരൊക്കെ ചുരുങ്ങിയ സമയം സ്കൂളിൽ എന്റെ അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട് ഞാനിപ്പോൾ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് എന്റെ അഭിവന്ദ്യ ഗുരു പരമേശ്വരൻ പോറ്റി സാർ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ട് ഞാനും അദ്ദേഹവും തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്താറുണ്ട് എന്നുള്ളത് എനിക്ക് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ് അദ്ദേഹം പ്രഗൽഭനായ ഒരു അധ്യാപകനായിരുന്നു വ്യാകരണം പഠിക്കാതെ ഇരുന്നതിനു സരോജിനിയമ്മ സാറിൽ നിന്ന് എനിക്ക് അടി കിട്ടിയിട്ടുണ്ട് മറ്റ് അധ്യാപകരും വഴി അധികം ഉപയോഗിക്കാറില്ല ആയിരുന്നു കുട്ടികൾ ഏറെയും ശാന്തം സ്വഭാവം ഉള്ളവരായിരുന്നു അധ്യാപകർ എല്ലാവരും സ്നേഹനിധി കളും ആയിരുന്നു ഞങ്ങൾക്ക് കലാകായിക പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു എനിക്ക് വോളിബോൾ ഇഷ്ടമായിരുന്നു ഞാൻ കൂട്ടുകാരുമായി വോളിബോൾ കളിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു ശാസ്തൃ കഴിഞ്ഞ് ഇവിടെ തന്നെ കോളേജിൽ പഠനം തുടരാൻ ഞാൻ ആഗ്രഹിച്ചു നിർഭാഗ്യ വശാൽ  കോളേജ് അടച്ചു പൂട്ടി തുടർപഠനത്തിന് എനിക്ക് തോല് യിൽ  സ്കൂളിൽ പോകേണ്ടി വന്നു അതായത് മെഴുവേലി സ്കൂൾ ഞാൻ ഇടയ്ക്കിടയ്ക്ക് ആശ്രമത്തിൽ പോയി ഭഗവാനെ കാണുമായിരുന്നു ഞാൻ സ്നേഹനിധിയും കാരുണ്യവാനും ആയിരുന്നു കഴിഞ്ഞ ഞങ്ങൾ കുട്ടികൾക്ക് ഇടയ്ക്കൊക്കെ പഴം നൽകുമായിരുന്നു സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണ നൽകിയത് ആഗമാനന്ദ സ്വാമികൾ ആണെങ്കിലും കരുണാമയനായ വിജയാനന്ദ് ഗുരുവിനെ സാമീപ്യം മുൻപേതന്നെ എന്റെ മനസ്സിൽ തട്ടിയോ  എന്ന് ഞാൻ ചിന്തിക്കാറുണ്ട് മദ്രാസ് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വച്ച് സംസ്കൃതം പഠിച്ച നേട്ടം എനിക്കുണ്ടായി  ഞാൻ സ്കൂളിൽ അധ്യാപകൻ ആവണം എന്ന് ഭഗവാൻ ആവശ്യപ്പെട്ടിരുന്നു പക്ഷേ എന്റെ നിയോഗം മറ്റൊന്നായിരുന്നു തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം കോഴിക്കോട് കൊയിലാണ്ടി ഹരിപ്പാട് തിരുവല്ല എന്നിവിടങ്ങളിൽ പ്രസിഡണ്ടായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട് വായനയിലും മെഡിറ്റേഷൻ ഇലും ഒക്കെയായി കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചത് കൊണ്ട് 84 വയസ്സ് ആയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു അങ്ങനെ ഇപ്പോൾ രണ്ടു വർഷമായി ഞാൻ തിരുവനന്തപുരം ആശ്രമത്തിലാണ് എന്നെ ഞാനാക്കി മാറ്റിയ ശ്രീരാമകൃഷ്ണ ഭഗവാന്റെ സ്മരണയിൽ ഞാൻ തിരുവനന്തപുരം ആശ്രമത്തിൽ വിശ്രമിക്കുന്നു ഓർമ്മ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മുഖങ്ങൾ തെളിയുന്നുണ്ട് ഒരുപക്ഷേ ഓർമ്മക്കുറിപ്പ് എഴുതുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഞാൻ ആയിരിക്കാം എപ്പോൾ ഞാൻ ഇടയ്ക്കൊക്കെ കിടങ്ങൂരിൽ വരുമ്പോൾ ആശ്രമം സന്ദർശിക്കാറുണ്ട് സ്കൂൾ കെട്ടിടം സ്കൂൾ പരിസരം ഇതൊക്കെ കാണുമ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നുണ്ട് സ്കൂളിന്റെ കാര്യങ്ങൾ അറിയാൻ എനിക്ക് എന്നും താല്പര്യം ആണ് എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയോടെ ഗോലോകാനന്ദ മഹാരാജ്.


My school, my pride

It was in the summer of 2004 that I first went to SVGVHSS. My 10th standard results had just come out, as any 16 year old I was confused about what to do next. I was interested in doing Sciences but my love for Humanities was more than my casual interest in higher studies in the natural sciences. I made the conscious choice of choosing Humanities stream after interacting with the friendly teachers. At SVGVHSS, I found the teachers were not just interested in pushing students to do intensive academic learning but also develop the extra-curricular skills. This was at a time when the existing education system was built on who gets the highest marks. The remarkable foresight of the teachers to encourage performing arts, environmental camps, leadership training and a myriad of other activities have turned even the most demure and shy students to be confident about themselves.

My journey to the civil services started with the guidance and help of my family and teachers. The support extended by Jyothish sir, Jacob sir, Sreeraj sir, Indu teacher, Anjana teacher, Prasanna teacher, Chintamani teacher, Shylaja teacher, Preetha teacher and other teachers who took classes or never taught be cannot be overstated. I still fondly remember the time when my classmates and I used to meet before the office to read newspapers and discuss issues. At SVGVHSS I never felt that studying was a chore and that made the learning process more enjoyable. The serene environment, the friendly atmosphere helped me to really understand and evaluate my future prospects.

The success of any school can beseen in the emotional link that exists between the teachers and the students. The continued support that alumni extend to the schools is a testimony to the life-changing years at the school. I am still grateful to the opportunities extended to me at the school. I wouldn’t have imagined myself representing the school at the state youth festival for a poetry competition or the quizzes I participated in. As I look back, these formative steps were crucial in giving me confidence in facing new challenges and the fact that participation counted more than winning.

Throughout life, we meet people who have divergent viewpoints from yours. As a responsible member of the society, it is essential for you to see where these divergent viewpoints emerge and why people believe in them. At SVGVHSS, the diversity of people from all walks of life and viewpoints enriched me as a person. Even though we were a little young and naïve, many of us did have strong viewpoints on socio-economic issues. 11th and 12th are formative years in building a person’s outlook on life and the society, the debates and discussion get more serious and become more impassioned. If needed, the teachers could have easily influenced us to become blind followers of ideologies. Despite this, at no point in time did any of my great teachers at my school enforce anyone to believe a particular political viewpoint is correct or not. I realized the greatness of this much later during my college days where a few teachers would openly preach ideologies much to our chagrin.

Since I have left the school in 2006, I have always tried to keep in contact with my esteemed teachers whenever I can. Its heartening to see the progress the school has made in the past 14 years since I have left the hallowed portals of a great institution. SVGVHSSites and its alumni can hold their heads high to be in one of the top most schools of the state. We are fortunate to have studied in a school that stands for not just academic performance but the overall development of an individual. Education is an enabler for an individual to function as a responsible member of the society, to give meaningful contributions in whatever way possible. My formative years at SVGVHSS gave a me a

different worldview, a more patient and clearer understanding of our world. I have my great teachers, friends and family to thank for that.

- PanickerHarishanker IAS


മാനേജുമെന്റ്

1938 ൽ ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ നാരായണ പിള്ള ആയിരുന്നു. 1949 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ വിജയാനന്ദ ഗുരുദേവൻ ചുമതലയേക്കുകയും 1960 ൽ അദ്ദേഹത്തിന്റെ സമാധി വരെ ഈ പദവിയിൽ തുടരുകയും ചെയ്തു. 1960 - 1995 വരെയുള്ള കാലഘട്ടത്തിൽ ശ്രീ. മക്കപ്പുഴ വാസുദേവൻ പിള്ളയും അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ മാനേജരും മഠാധിപതിയുമായി സ്ഥാനമേറ്റു .2018 ഓക്ടോബർ 2 വരെ ഈ പദവിൽ തുടരുകയും ചെയ്തു. 2018 ഒക്ടോബർ 2 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദരുടെ സമാധിയെ തുടർന്ന് ശ്രീ സദാശിവൻ നായരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ കമ്മിറ്റി നിലവിൽ വന്നു. 2020 സെപ്റ്റംബർ 15 വരെ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 2020 സെപ്റ്റംബർ 16 ന് മാതാജി ഗുരുപൂർണ്ണിമാമയി മാനേജരും മഠാധിപതിയുമായി ചുമതലയേറ്റു. മാതാജി ഗുരുപൂർണ്ണിമാമിയുടെ നേതൃത്വത്തിലുള്ള 15 അംഗ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിൽ തുടരുന്നു.

പി റ്റി എ & എം പി റ്റി എ

           വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് സ്കൂളിന്റെ പുരോഗമനത്തിന് ചുക്കാൻ പിടിച്ച ഒരു അധ്യാപക രക്ഷാകർതൃ സമിതി ആണ് നമ്മുടെ സ്കൂളിനുള്ളത്. എല്ലാ വർഷവും സ്കൂളിൽ പൊതുയോഗം കൂടി പിടിഎ പ്രസിഡന്റ്,  വൈസ് പ്രസിഡന്റ്,  മാതൃസംഗമം പ്രസിഡന്റ് മറ്റ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നു. 
           പി ടി എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വർഷങ്ങളായി സ്കൂളിന് ജില്ലാ സംസ്ഥാന കലോത്സവത്തിൽ ജേതാക്കളാക്കുന്നതിൽ  പി ടി എ യുടെ പങ്ക് പ്രശംസനീയമാണ്. ഉപജില്ലാ കലോത്സവത്തിൽ മുഴുവൻ പേർക്കും പിടിഎയുടെ വകയായി ഉച്ചഭക്ഷണം നൽകിയിരുന്നു. കലാകായിക മത്സരങ്ങളിൽ വിജയികളായ മുഴുവൻ കുട്ടികൾക്കും പിടിഎയുടെ വക ട്രോഫികൾ നൽകി അനുമോദിച്ചു.സ്കൂളിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിൽ പിടിഎ പ്രധാനപങ്ക് വഹിക്കുന്നു. പി ടി എയുടെ ആഭിമുഖ്യത്തിൽ വൈദ്യുത ബന്ധമില്ലാത്ത നമ്മുടെ സ്കൂളിലെ 20 കുട്ടികൾക്ക് വീടുകളിൽ  സൗരോർജ്ജ വിളക്കുകൾ   എത്തിച്ചു. ആട്ടിൻകുട്ടികളെയും ഗോക്കളെയും കുട്ടികൾക്ക് നൽകി വീടില്ലാത്ത രണ്ടു കുട്ടികൾക്ക് വീട് വെച്ച് നൽകി. അങ്ങനെ "സ്നേഹവീട്" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വർഷാവർഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിനും പഠനേതര പ്രവർത്തനങ്ങൾക്കും വേണ്ട ധനസഹായം പിടിഎ നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികളെ സജീവമാക്കുന്നതിൽ പി ടി എ യുടെ പങ്ക് വലുതാണ്. വൃക്കമാറ്റിവെക്കലിനായി രണ്ടുലക്ഷം രൂപ വിദ്യാർത്ഥികളോടൊപ്പം പി ടി എയും പിരിച്ചുനൽകി. ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകി. 
        ശബരിമലയിലെ ആദിവാസി കുടിലുകളിൽ അധ്യയനവർഷത്തിൽ പഠനോപകരണങ്ങൾ,  വസ്ത്രം,  വീട്ടുപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകി. സ്കൂളിന് സമീപത്തെ അംഗൻവാടികൾക്ക് പഠനോപകരണങ്ങളും ചെറിയ സൈക്കിളുകളും പിടിഎ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ഭക്ഷണ വിതരണവും മുടക്കമില്ലാതെ നടത്തുന്നുണ്ട്. 
        പെൺകുട്ടികളുടെ പരിഗണനയ്ക്കായി "പെണ്മനസ്സ്" എന്ന സംഘടനയും മാതൃസംഗമവും പിടിഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണ സ്റ്റാൾ  കലോത്സവ ദിനങ്ങളിൽ നടത്തിയിരുന്നു. ആഴ്ചയിലൊരിക്കൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് മാതൃസമിതിയുടെ സഹായത്തോടെ "അമ്മ രുചി" എന്ന പദ്ധതിക്ക് തുടക്കമിട്ടു.  ഇതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്  അമ്മമാർക്കുള്ള  ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു. 
       പ്രകൃതിസംരക്ഷണത്തിൽ സ്കൂൾ സംസ്ഥാന തലത്തിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച അതിന് പിന്നിലെ പ്രധാന ശക്തിയും പി ടി എ തന്നെ. മാതൃഭൂമിയുടെ "സീഡ്" പ്രവർത്തനങ്ങളിലും മനോരമയുടെ "നല്ലപാഠം" പദ്ധതിയിലും അധ്യാപകരോടും കുട്ടികളോടുമൊപ്പം പിടിഎയും നിർണായക പങ്കുവഹിക്കുന്നു. സ്കൂളിലെ മാലിന്യപ്ലാന്റ്,  പച്ചക്കറി,  കൃഷി,  ശലഭോദ്യാനം, കദളിവനം, നക്ഷത്രത്രോധ്യാനം, തുടങ്ങിയവ പിടിഎയുടെ മാതൃകാപ്രവർത്തനങ്ങൾ ആണ്. ഭക്ഷ്യമേളകളും കോയിപ്രം ഗ്രാമ പഞ്ചായത്തിലെ കൃഷിയും മൂവായിരം അടകൾ ഉണ്ടാക്കി നടത്തിയ അട മഹോത്സവവും  പള്ളിമുക്കം ദേവീക്ഷേത്രത്തിലെ നക്ഷത്രവനവും, നാൽക്കാലിക്കലിലെ വഴിയോരക്കാറ്റുമെല്ലാം സംസ്ഥാനതലത്തിൽ സ്കൂളിനെ ശ്രദ്ധേയമാക്കി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച പി റ്റി എ യ്ക്ക് സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് മികച്ച പി ടി എ യ്ക്ക് ഉള്ള 2014 ലെ അവാർഡിന് അർഹമായി. സംസ്ഥാന സർക്കാരിന്റെ മൂല്യമേറിയ പുരസ്കാരം നേടിയ പിടിഎ ജില്ലക്ക് അഭിമാനമായി. 
      നാട്ടകങ്ങളിലെ രക്ഷകർതൃസഭ എന്ന പ്രാദേശിക പി ടി എ2017 മുതൽ നടത്തിവരുന്നു. സ്കൂളിനെ കുടുംബം പോലെ കരുതുന്ന രക്ഷകർതൃ സമിതി നേട്ടങ്ങളുടെ പടികൾ ഓരോന്നായി കയറുകയും സ്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ പദവിയിലേക്ക് കൈപിടിച്ചുയർത്തുയയും ചെയ്തുവരുന്നു.

സ്കോളർഷിപ്പുകൾ

USS ജേതാക്കൾ

2017    രഞ്ജിഷരാജേഷ്
2018   നന്ദന തമ്പി
2019   ഭവ്യ ആർ ലക്ഷ്മി
NMMS  ജേതാക്കൾ 
2018    രഞ്ജിഷ രാജേഷ്


2019         നന്ദന തമ്പി
             അനഘ അജി കുമാർ
             അൻസു മേരി ഉമ്മൻ
മാനേജ്മെന്റും, പൂർവ്വ അധ്യാപകരും,പൂർവ്വ വിദ്യാർത്ഥികളും  ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റ്കൾ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് വർഷങ്ങളായി നൽകിവരുന്നു.

ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്ന

കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ലൈബ്രറിയായ ഹോം ഓഫ് ലെറ്റേഴ്സ് കുട്ടികൾക്ക് വേണ്ടി നൽകിയ ക്രിയത്മകമായ ചില പ്രവർത്തനങ്ങൾ



1) അഞ്ചൽ പെട്ടി .........

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് കത്ത് തയ്യാറാക്കുക. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, കളക്ടർ , ഡോക്ടർമാർ , നേഴ്സുമാർ , ആരോഗ്യ പ്രവർത്തകർ , പോലീസ്, ജനപ്രതിനിധികൾ ഇങ്ങനെ ആർക്കുമാകാം

2) റൂട്ട് മാപ്പ് ........

കൊറോണക്കാലത്തെ ഡയറിക്കുറിപ്പുകൾ . എന്റെ നാട്, എന്റെ കുടുംബം ........... ബുക്ക് എടുത്ത് എഴുതി തുടങ്ങുക ........

3) ഗ്രീൻ സല്യൂട്ട് .......

ലഭ്യമായ വിത്തുകൾ ഉപയോഗിച്ച് പച്ചക്കറി കൃഷികൾ ആരംഭിക്കുക. ഉദ്യാന സസ്യങ്ങളേയും പരിപാലിക്കുക. ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യണം

4) കിളിക്കൊഞ്ചൽ .......

നമ്മളുടെ വീടിനും പരിസരത്തും എത്തിച്ചേരുന്ന പക്ഷികളെപ്പറ്റി ഒരു നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക. ഒപ്പം പക്ഷികൾക്ക് കുടിക്കാനുള്ള വെള്ളം ഒരു പാത്രത്തിൽ തൊടിയിൽ ക്രമീകരിക്കണം .......

5) ശലഭ കാഴ്ചകൾ .......

വീടിനു സമീപത്തെത്തുന്ന ശലഭങ്ങളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക. അവ തേനുണ്ണാനെത്തുന്ന സസ്യങ്ങളേതെന്നും നിരീക്ഷിക്കുക

6 ) ഇവൻമാർക്കിതെന്തു പറ്റി .........

കൊറോണക്കാലത്ത് മനുഷ്യനെ പുറത്തു കാണാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ച് മൃഗങ്ങളോ പക്ഷികളോ തയ്യാറാക്കുന്ന ഒരു രസകരമായ വാർത്ത.....

7) എന്റെ വീട് ...... ഒരു ക്ലിക്ക്

സ്വന്തം വീടും പരിസരവും കുടുംബാംഗങ്ങളും ഒരു മൊബൈൽ ക്ലിക്കിലൂടെ ........ നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക

8) അമ്മ മനസ് ........

അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ, വിഭവങ്ങൾ, ഇഷ്ടപ്പെട്ട പാട്ടുകൾ, അമ്മയുടെ കുട്ടിക്കാലം ......... അമ്മയുമായി ഒരു അഭിമുഖം തയ്യാറാക്കുക

9 ) ഉപ്പ് പോര കേട്ടോ ........

അടുക്കളയിൽ അമ്മയ്ക്കൊപ്പമോ സ്വന്തമായോ വിഭവങ്ങൾ തയ്യാറാക്കുക ........ നാടൻ പലഹാരങ്ങൾ തയ്യാറാക്കാൻ അമ്മയോടോ മുത്തശ്ശിയോടു ആവശ്യപ്പെടുകയും അതിന്റെ ലിസ്റ്റും പാചകകുറിപ്പുകളും വീഡിയോയും പോസ്റ്റ് ചെയ്യുക.

10) മുറിയ്ക്കാം ..... വരയ്ക്കാം ... ഒട്ടിയ്ക്കാം

ഉപയോഗശൂന്യമായ വസ്തുക്കളും പേപ്പറും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ....... നിർമ്മാണ സമയത്തെ ഫോട്ടോകൾ എടുക്കണം .......

11) ഫാമിലി ട്രീ ........

കുടുംബാഗങ്ങളുടേയും കുടുംബത്തിലെപൂർവ്വികരുടേയും പേരുവിവരം ശേഖരിച്ച് ഫാമിലി ട്രീ വരയ്ക്കുക ....... സഹായത്തിന് അച്ഛൻ , അമ്മ, മുത്തശ്ശൻ , മുത്തശ്ശി etc

12 ) എഴുത്താണി ......

ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ വായനാനുഭവം തയ്യാറാക്കുക

13 ) ഭാരതം എന്റെ അഭിമാനം .......

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കുക. ഉൾപ്പെടുത്തേണ്ടത് - ജനങ്ങൾ, കൃഷി, പ്രത്യേകതകൾ, മാപ്പ് etc

14) ഇംഗ്ലീഷ് മാമൻ ......

ഇംഗ്ലീഷ് ചിത്രകഥകളും ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുക. കുറിപ്പ് തയ്യാറാക്കുക ..... Hello English പോലെയ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പഠനം ക്രമീകരിക്കുകയും ആ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക

15 ) Signature tree.........

നമ്മുടെ വീട്ടിലെ ഇഷ്ടപ്പെട്ട ഒരു മരം തിരഞ്ഞെടുത്ത് അതിനെപ്പറ്റി വിശദമായ വിവരങ്ങൾ രേഖപ്പെടുത്തുക. അതിനെ സ്നേഹിച്ച് ലാളിച്ച് പരിപാലിക്കുക

16) എഴുത് മോനേ ദിനേശാ .......

നിങ്ങൾക്ക് ഇഷ്ടമായ ഒരു സിനിമയുടെ ക്ലൈമാക്സ് രംഗം ഒന്ന് മാറ്റിയെഴുതിയാലോ ......എന്താ റെഡിയല്ലേ

17) എണ്ണാമെങ്കിൽ എണ്ണിക്കോ ........

വീട്ടിലെ ചെടികളുടേയും വൃക്ഷങ്ങളുടേയും ഒരു കണക്കെടുപ്പ് നടത്തി പട്ടിക തയ്യാറാക്കുക .......

18 ) 21 ചിത്രങ്ങൾ .......

വര അറിയാമോ ഇല്ലയോ എന്നത് ഒരു പ്രശ്നമാക്കേണ്ട ...... ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരയ്ക്കുക

19 ) ആദരം .......

നമ്മുടെ നാട്ടിലെ സാഹിത്യകാരൻമാർ, പത്രപ്രവർത്തകർ , സാംസ്ക്കാരികപ്രവർത്തകൾ എന്നിവരെപ്പറ്റി ഒരു ലഘുവിവരണം തയ്യാറാക്കുക (വീട്ടിൽ ഇരുന്ന് മാത്രം ) ഫോൺ വഴി വിവരങ്ങൾ ശേഖരിക്കാം

20 ) എഞ്ചുവടി

നമ്മുടെ അടിസ്ഥാനവിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുക ....... ജില്ല, താലൂക്ക് , പഞ്ചായത്ത് , വാർഡ്, വില്ലേജ്, തപാൽ പിൻ , വീട്ടു നമ്പർ ,ആധാർ നമ്പർ, ബാങ്ക് AC No etc

21 ) കൊറോണേ കൊണ്ടുപോവല്ലേ എന്റെ വിഷുവിനേ !!!!!

വരുന്ന വിഷുക്കാലം .... ട്രോളുകൾ  കാർട്ടൂണുകൾ, ഫലിതങ്ങൾ തയ്യാറാക്കുക

* കോവിഡ് 19- ലോക്ക് ഡൗൺ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്ന സഹപാഠികൾക്ക് ഓണം ആഘോഷിക്കാൻ ഒരു കൈ സഹായം.

* ആറന്മുള CFLTC ക്കു  വേണ്ടി സ്കൗട്ട് ആൻഡ് ഗൈഡ് തയ്യാറാക്കിയ മാസ്ക്, സാനിറ്റൈസർ, ബക്കറ്റ്, മഗ് മുതലായവ ആറന്മുള പഞ്ചായത്ത് സെക്രട്ടറി ശ്രീ സൈമൺ സാറിനു കൈമാറി.

* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക, മാസ്ക്, സാനിറ്റൈസർ ഇവ ജില്ലാ അസോസിയേഷന് കൈമാറുകയും ജില്ലാ സമാഹരണം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറിയത് കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ അനശ്വര, അനഘ എന്നീ ഗൈഡുകൾ ആയിരുന്നു.

കിടങ്ങന്നൂർ SVGVHSS ആറൻമുള പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയുടെ ഭാഗമായപ്പോൾ ........

3 ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ബഹു. പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയപ്പോൾ സന്തോഷവും ഒപ്പം ചാരിതാർത്ഥ്യവും....''


ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ








വിജയാർച്ചന

വിജയാർച്ചനയ്ക്ക് തുടക്കം കുറിച്ചത് വിജയാ നന്ദാ ശ്രമത്തിന്റെ തിരുമുറ്റത്ത് ......പൂജ്യനീയ മാതാജി ഗുരു പൂർണ്ണിമായി യുടെ അനുഗ്രഹത്തോടെയും  ആശീർവാദത്തോടെയും കുമാരി മഞ്ജിമ ആശംസാ പത്രം ഏറ്റുവാങ്ങി.

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ A+ നേടിയ 54 കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ A+ നേടിയ 32 കുട്ടികൾക്കും ശ്രീ വിജയാനന്ദ ഗുരുദേവന്റെ നാമധേയത്തിൽ ആശംസാ കാർഡും ഓണത്തിന്റെ ഉപ്പേരിയും ശർക്കരപുരട്ടിയും ആയി അദ്ധ്യാപകർ കുഞ്ഞുങ്ങളുടെ വീടുകളിലെത്തി.

വിജയാർച്ചനയ്ക്ക് തുടക്കം കുറിച്ചത് വിജയാ നന്ദാ ശ്രമത്തിന്റെ തിരുമുറ്റത്ത് ......

പൂജ്യനീയ മാതാജി ഗുരു പൂർണ്ണിമായി യുടെ അനുഗ്രഹത്തോടെയും  ആശീർവാദത്തോടെയും

കുമാരി മഞ്ജിമ ആശംസാ പത്രം ഏറ്റുവാങ്ങി.




* * *കോ വിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് അധ്യയനം ഓൺലൈൻ ക്ലാസ്സുകളിലുടെ ക്രമീകരിച്ച സാഹചര്യത്തിൽ കിടങ്ങന്നൂർ SVGVHSS ലെ എല്ലാ വിദ്യാർത്ഥികളേയും ഈ രീതിയിലുള്ള അധ്യയനത്തിന് പ്രാപ്തരാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് TV യും മൊബൈൽ ഫോണുകളും വാങ്ങി നൽകി. വിദ്യാധിരാജാ ശ്രീ വിജയാനന്ദ മിഷൻ ( vsvm) ട്രസ്റ്റ് ആണ് ഈ സ്കൂളിന്റെ ഭരണ സമിതി. സ്കൂളിലെ ഹൈ സ്കൂൾ വിഭാഗത്തിന് 10 Tv ഹയർ സെക്കന്ററി വിഭാഗത്തിന് 3 Tv LP വിഭാഗത്തിന് 2 മൊബൈലുകൾ എന്നിവയാണ് മാനേജ്മെന്റിന്റെ വകയായി നൽകിയത്. ആറൻമുള MLA ശ്രീമതി വീണാ ജോർജാണ് വിതരണോദ്ഘാടനം നിർവഹിച്ചത് മാനേജ്മെന്റിന്റെ ഈ കരുതൽ കേരളത്തിലെ എല്ലാ സ്കൂൾ മാനേജ്മെന്റുകൾക്കും അനുകരണീയമാണെന്ന് MLA പ്രസ്താവിച്ചു. സ്കുളിലെ വിദ്യാർത്ഥിനി അനശ്വര താൻ sslc പരീക്ഷക്ക് സ്ക്രൈബായി പ്രവർത്തിച്ചതിന് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നൽകുന്നതിന് MLA ക്ക് കൈമാറി. സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ദുരിശ്വാസനിധിയിലേക്ക് അൻപതിനായിരം രൂപ ( 50000 ) നൽകിയിരുന്നു. കോവി ഡ് പ്രോട്ടോക്കോൾ പരിപൂർണ്ണമായി പാലിച്ചു നടത്തിയ ഈ ചടങ്ങിൽ സ്വാമി ശിവാനന്ദ മാനേജിങ് ട്രസ്റ്റി ശ്രീ T.Nസദാശിവൻ നായർ സെക്രട്ടറി ശ്രീ. N. ഗോപാലകൃഷ്ണൻ നായർ പൗർണമി സംഘം പ്രസിഡന്റ് ശ്രീ K P ചന്ദ്രൻ നായർ ട്രസ്റ്റ് അംഗങ്ങൾ ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐഷ പുരുഷോത്തമൻ മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ നായർ ഹെഡ് മിസ്ട്രസ്ശ്രീമതി മായാ ലക്ഷ്മി PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു അധ്യാപകർ എന്നിവർ പങ്കെടുത്തു.


സ്കൂൾ ബസ്സ്

5 ബസ്സുകൾ കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ

പേര് എന്ന് മുതൽ എന്ന് വരെ
എം.വി.എബ്രഹാം 1951 1953
വി.വി.കുറുപ്പ് 1953 1979
എൻ.ഗോപിനാഥൻ നായർ. 1979 1981
കെ.കെ.രാസാമണിയമ്മ 1981 1984
വിജയമ്മ 1984 1988
പി.എൻ.ഗോപാലകൃഷ്ണൻ നായർ 1988 1993
നരേന്ദ്രൻ നായർ 1993 1996
എം.കെ.രാധാമണിയമ്മ 1996 1998
പീ.ആർ.ശ്യാമളാമ്മ 1998 2020

2020ൽ ചുമതലയേറ്റ മായാലക്ഷ്മി എസ്സ് എന്ന അദ്ധ്യാപികയുടെ നേതൃത്വത്തിൽ സ്കൂളിൻറെ കാര്യങ്ങൾ ഭംഗിയായി നടന്നു വരുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ആറന്മുള ഹരിഹരപൂത്രൻ
  • അഡ്വ.ശിവദാസൻ നായർ
  • സ്വാമി ഗോലോകാനന്ദതീർത്ഥപാദർ
  • റൈറ്റ് റവ.തോമസ് മാർ തിമോഥെയോസ്
  • സ്വാമി ശിവാനന്ദ
  • ഹരിശങ്കർപണിക്കർ ഐ.എ.എസ്
  • ത്രിലോചനൻ നായർ ഐ.എഫ്.എസ്
  • ഗായത്രി ജെ (ഏഷ്യാനെറ്റ്)
  • ഡോ ശരത് എസ് നായർ
  • ധനേഷ് രവീന്ദ്രൻ(ഏഷ്യാനെറ്റ്)
  • ഡോ വിദ്യ ബാലൻ (അസോസിയേറ്റ് പ്രെഫസർ ഫ്ലയിം യൂണിവേലഴ്സിറ്റി)
  • കപിൽ കുമാർ (ഫിലിം എഡിറ്റർ)
  • റ്റിറ്റോ തങ്കച്ചൻ
  • യോഗോഷ് (കവി)
  • ആർ എൽ വി അ‍‍ഞ്ജന ആനന്ദ്

സ്കൂൾ ഫോട്ടോസ്















വഴികാട്ടി

{{#multimaps:9.304718,76.6788839| zoom=15}}