പൂക്കോം മുസ്ലിം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പൂക്കോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോം മുസ്ലീം എൽ .പി സ്കൂൾ
പൂക്കോം മുസ്ലിം എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോം പൂക്കോം മുസ്ലിം എൽ പി സ്കൂൾ
, പൂക്കോം പാനൂർ, കണ്ണൂർ, കേരളപാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 30 - 03 - 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2318001 |
ഇമെയിൽ | pookkommlps14451@gmail.com |
വെബ്സൈറ്റ് | www.pookkommlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാനൂർ മുനിസിപ്പാലിറ്റി, |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 325 |
പെൺകുട്ടികൾ | 375 |
ആകെ വിദ്യാർത്ഥികൾ | 700 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സിദ്ധീഖ് കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോളിപ്പൊയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റാഷിദ അഫ്സൽ |
അവസാനം തിരുത്തിയത് | |
29-01-2022 | NEERAJRAJM |
ചരിത്രം
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.
ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു ഇവിടെ നിന്നും കൊളുത്തി വിജ്ഞാനത്തിന് ദീപശിഖയുമായി യാത്ര തുടങ്ങിയ പലരും പില്ക്കാലത്ത് വിജ്ഞാനത്തിന് സൂര്യതേജസ്സായി മാറി. സുകൃതംചെയ്ത മുൻകാല മാനുഷികൾക്ക് സായൂജ്യമടയാം. എഴുത്തുപള്ളിക്കൂടം എന്ന നിലയിലും വയോജന ക്ലാസ് എന്ന നിലയിലും ചോരപ്പന്റവിട പറമ്പിൽ നടത്തിവന്ന കേന്ദ്രമാണ് പിൽക്കാലത്ത് സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചത്. ഈ പ്രദേശത്തെ പ്രഗൽഭരായ പലരും ഇവിടെ പഠിച്ചിരുന്നു 1975 ലാണ് കോരൻ ഗുരുക്കൾ യുടെയും അബ്ദുല്ല സീതി യുടെ മാനേജ്മെന്റ് കീഴിൽ സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടുപേരുടെ മാനേജ്മെന്റ് പിന്നീട് അംഗീകാരം ലഭിക്കാൻ നിയമപരമായ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് കോരൻ ഗുരുക്കൾ ഒഴിയുകയുംസ്കൂൾ അബ്ദുല്ല സീതിയുടെ മാനേജ്മെന്റിൽ ആവുകയും ചെയ്തു. ആരംഭംമുതൽ മനയത്ത് പറമ്പിലെ സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. അബ്ദുല്ല സീതയുടെ മാനേജ്മെന്റ് കീഴിൽ നല്ലനിലയിൽ നടന്നുവന്ന സ്കൂൾ അഞ്ചാം തരം വരെയുള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ സഹായ സഹകരണത്തോടെ അദ്ദേഹം സ്കൂളിലെ മികച്ച നിലയിൽ മുന്നോട്ടു നയിച്ചു. അബ്ദുല്ല സിബി രോഗശയ്യയിൽ അതിനെതുടർന്ന് 1958ലെ അദ്ദേഹത്തിന്റെ മകൻ പി എ അബൂബക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.
പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.
ഐ എം എസ് കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം വിപുലമായ വികസന പ്രവർത്തനങ്ങൾ സ്കൂളിന് വേണ്ടി നടത്തിയിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിലെ കഴിഞ്ഞ കാലയളവിലെ സ്കൂളിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.
സാരഥികൾ
-
മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)
-
നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)
-
റാഷിദ അഫ്സൽ (എം.പി.ടി.എ)
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം.
പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address saharsham(◄ഇവിടെ ക്ലിക്ക് ചെയ്യുക)
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ ശ്രീ.മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ
-
വൈ.എം അബ്ദുല്ലഹാജി (മേനേജർ)
-
വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)
-
മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)
-
അബ്ദുള്ള എൻ (ട്രഷറർ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ
1995-2008 | കെ .കൃഷ്ണൻ മാസ്റ്റർ |
കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
ഇപ്പോഴത്തെ സാരഥികൾ
- ഡപ്യൂട്ടി ഹെഡ്മാസ്റ്റർ. ഷാജിൽ ടി കെ
പത്രതാളുകളിലെ RGMHSS
-
സംസ്ഥാന ശാസ്ത്ര മേള
RGMHSS ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാകാക്കിയപ്പോൾ വന്ന വാർത്ത -
കഥകളി അവതരണം
കലാമണ്ഡലം ഹരിനാരയണൻ &പാർട്ടി-റിപ്പോർട്ട് -
പൈ അറ്റൻഡൻസുമായി ഒമ്പതാം ക്ലാസുകാരൻ -റിപ്പോർട്ട് -
കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിച്ച് കഴിഞ്ഞ പേനകളും -
ജില്ലയിൽ rgmhss അവതരിപ്പിച്ച മികച്ച പ്രോജക്ട് -
സംസ്കൃതം അക്ഷരശ്ലോകത്തിൽ തസ്നിക്ക് സ്വപ്നസാക്ഷാത്ക്കാരം
കൂടുതൽ വാർത്തകൾ
ചിത്രജാലകം
-
യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
-
ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
ഗാന്ധിസ്ക്വയർ ഉദ്ഘാടനചടങ്ങ്
-
വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
-
ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
-
ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
-
ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവവിദ്യാർത്ഥികളിൽ ചിലർ
- സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
- ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
- ഡോ.അഹന
- ഡോ.അസ്ന
- ഡോ.നിമിഷ
- ഡോ.ശ്രീജി
- ഡോ.ഫാത്തിമ
- ഡോ.ശ്രീലാൽ
- ഡോ.മഷൂദ്
- ഡോ.പ്രജിന
- ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
- ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ദീപിന.എസ്.ബി.ഐ സ്റ്റാഫ് പാനൂർ
- മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
- ജിഷ്ണു.പത്രപ്രവര്ത്തനം
- ആതിര.കവയിത്രി
വഴികാട്ടി
- കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
- കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
- പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
- തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
- തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km).
{{#multimaps: |zoom=16 |11.747220132203529, 75.57485306864328}}