ജി യു പി എസ് പോത്താങ്കണ്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പോത്താങ്കണ്ടം | |
---|---|
വിലാസം | |
പോത്താംകണ്ടം പോത്താംകണ്ടം , പാടിയോട്ട്ചാൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04672 257850 |
ഇമെയിൽ | pothamkandamgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13967 (സമേതം) |
യുഡൈസ് കോഡ് | 32021201403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ.ഐ സി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
29-01-2022 | Kaleshvellur |
ചരിത്രം
കണ്ണൂർ ജില്ലയുടെ അത്യുത്തരഭാഗത്ത് പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്തിലെ വയക്കര വില്ലേജിൽ സ്ഥിതിചെയ്യുന്ന ശാലീനസുന്ദരഗ്രാമമായപോത്താംകണ്ടത്തിൽ അറിവിന്റെ കെടാവിളക്കായിനിലകൊ ള്ളുന്ന വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ,പോത്താംകണ്ടം.ആശാനെവച്ച് പഠിപ്പിക്കുന്ന രീതിയിലാരംഭിച്ച വിദ്യാലയം 1955ൽ ഡി സ്ട്രിക്ട് ബോഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യീലയമായിത്തീർന്നു.ആദ്യകാലത്ത് ശ്രീകമ്പിക്കാനത്ത് ചന്തുനായർ എന്നവ്യക്തിയുടെ സ്വകാര്യകെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം പ്രവർ ത്തിച്ചിരുന്നത് 1956ൽ വെൽഫെയർ കമ്മററിയുടെ പരിശ്രമഫലമായി 50 സെന്റ് സ്ഥലംഉദാരമതിയായശ്രീ ടി.എം.വിഷ്ണുനമ്പീശൻ സ്കൂൾ കമ്മററിക്ക് വിട്ടുതരികയും പ്രസ്തുതസ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടുകൂടി നിർമ്മിക്കുകയും ചെയ്തു.തുടർന്ന് വായിക്കുക
1984ൽ യു.പി.സ്കൂളായി ഉയർത്തുകയെന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറി,ഓഫീസ് മുറി,ലൈബ്രറി,കമ്പ്യൂട്ടർ മുറി,ലബോറട്ടറി,എന്നിവയടങ്ങിയ ഇരുനില കെട്ടിടം.ഉച്ചഭക്ഷണപുര, ഉച്ചഭക്ഷണഹാൾ,കുട്ടികളുടെ ആവശ്യത്തിനുള്ള എന്നിവ ഭൗതീക സൗകര്യങ്ങളിൽപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം
സ്‍കൂൾ ലൈബ്രറി
സാമാന്യം മികച്ച ലൈബ്രറിയാണ് സ്‍കൂളിലുള്ളത്.ഏകദേശം രണ്ടായിരത്തിനടുത്ത് പുസ്തകങ്ങൾ ഉണ്ട്.കോവിഡ് കാലത്ത് , സ്‍കൂൾ ലൈബ്രറി പുനക്രമീകരിച്ചു, നിലവിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വിവിധ കാറ്റഗറികളാക്കി തിരിച്ച് , പുസ്തകങ്ങൾക്ക് സ്‍റ്റിക്കർ ഒട്ടിച്ച് ,അതിൽ കാറ്റഗറി നമ്പർ എഴുതിച്ചേർത്തു.അതോടൊപ്പം എല്ലാ പുസ്‍തകങ്ങളും ലാപ്‍ടോപ്പിൽ ടെപ്പ് ചെയ്യുകയും ,ഒരു ഡിജിറ്റൽ ലൈബ്രറി കാറ്റലോഗ് ഉണ്ടാക്കുകയും ചെയ്‍തു.പുസ്‍തകങ്ങളെല്ലാം കാറ്റഗറി അടിസ്ഥാനത്തിൽ ,അലമാരകളിൽ അടുക്കിവെച്ചു.ഒന്നര വർഷക്കാലത്തെ അധ്വാനത്തിലൂടെയാണ് പ്രവർത്തനം പൂർത്തിയാക്കിയത്.ഹെഡ്‍മാസ്റ്റർ ഇൻ ചാർജ് ആയിരുന്ന എം.പ്രഭാകരൻ മാസ്റ്ററുടെ കാലത്താണ് ( 2020 -21 ) പ്രവർത്തനം നടത്തിയത്.കെ.രവീന്ദ്രൻ മാസ്റ്ററും സ്‍കൂൾ ലൈബ്രേറിയൻ കലേഷ് മാസ്റ്ററുമാണ് പ്രവർത്തനം ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
പുസ്‍തകപ്പൊതി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധികവിവരങ്ങൾ
കായികം
വഴികാട്ടി
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലുള്ള വിദ്യാലയമാണ് പോത്താംകണ്ടം ഗവഃ യു.പി സ്കൂൾ.പയ്യന്നൂരിൽ നിന്ന് ഏകദേശം 25 കി.മീ അകലെയാണ് വിദ്യാലയം.
പയ്യന്നൂരിൽ നിന്നും നേരിട്ട് പ്രൈവറ്റ് ബസ് സർവ്വീസ് ഉണ്ട്.പയ്യന്നൂരിൽ നിന്ന് ചീമേനി വഴി കാക്കടവ് പോകുന്ന KSRTC ബസ് വഴിയും സ്‍കൂളിലെത്താം.സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് താഴെ പറയുന്ന വിവിധ വഴികളിലൂടെ സ്‍കൂളിൽ എത്തിച്ചേരാവുന്നതാണ്.
പയ്യന്നൂർ - കാങ്കോൽ - ചീമേനി - പോത്താംകണ്ടം
പയ്യന്നൂർ - കാങ്കോൽ - മാത്തിൽ - കൂട്ടപ്പുന്ന - വെളിച്ചംതോട് - പോത്താംകണ്ടം
പയ്യന്നൂർ - കാങ്കോൽ - മാത്തിൽ - അരവഞ്ചാൽ - വെളിച്ചംതോട് - പോത്താംകണ്ടം{{#multimaps:12.24386886578668, 75.29567485413818| width=800px | zoom=17}}