ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ | |
---|---|
വിലാസം | |
ഏന്തയാർ ഏന്തയാർ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0482 8286316 |
ഇമെയിൽ | jjmurphymemorialyendayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32011 (സമേതം) |
എച്ച് എസ് എസ് കോഡ് | 05046 |
യുഡൈസ് കോഡ് | 32100200305 |
വിക്കിഡാറ്റ | Q6242216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 939 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 315 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേരിയമ്മ തോമസ് |
പ്രധാന അദ്ധ്യാപിക | ജയ്സ് ലിൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | SAJIMON K.K |
അവസാനം തിരുത്തിയത് | |
29-01-2022 | 32011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി ( മർഫി സായിപ് ).കാർഷിക രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു.
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
- ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
- ഹയർ സെക്കണ്ടറി - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ.
ഓഡിയോ - വിഷ്വൽ റൂം
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു.
എസ്. പി. സി റൂം
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.
ലാബുകൾ
- ഹൈസ്കൂൾ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
- ഹയർ സെക്കണ്ടറി - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്.
കംപ്യൂട്ടർ ലാബ്
- ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
- ഹയർ സെക്കണ്ടറി - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
ലൈബ്രറി
- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
- ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
ഗ്രൗണ്ട്
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.
ജിം
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു.
ടോയ് ലറ്റുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
- പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
ഭക്ഷണപ്പുര
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്.
കുടിവെള്ളം
- കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
- ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.
വെയ്സ്റ്റ് പിറ്റ്
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് പിറ്റുകളുണ്ട്.
സെമിനാർ ഹാൾ
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്.
മിനി ഓഡിറ്റോറിയം
പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്.
മറ്റ് സൗകര്യങ്ങൾ
- മഴവെള്ള സംഭരണി
- സംരക്ഷണ ഭിത്തി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/നേർകാഴ്ച
മാനേജ്മെന്റ്
മൈക്കിള് എ കള്ളിവയലില്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഇ ജെ തോമസ് -1982-85 ശ്രീ വി എം ആന്റണി -1985-89 ശ്രീ കെ കെ ഫിലിപ്പ്-1989-93 ശ്രീ പി സി ചാക്കോ-1993-98
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32011
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ