'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . കൂടുതൽ വായിക്കുക
==ജോസെഫിയൻസ് ( വർത്തമാനം )
റിപ്പബ്ലിക്ക് ദിനാചരണം
ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.
[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]
[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .
[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.
കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു
ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .
കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു
വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു
⚫️ എൽസിയ ഷാജി - ഉപജില്ല ശാസ്ത്രരംഗം ലഘു പരീക്ഷണ മത്സരത്തിൽ രണ്ടാം സ്ഥാനം (ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി).
⚫️ പ്രകാശ് മുരളി - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ യു. പി തലത്തിൽ രണ്ടാം സ്ഥാനം (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ അഹ്‌മ്മദ് അയാൻ അഫ്സൽ - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ
എൽ. പി തലത്തിൽ മൂന്നാം സ്ഥാനം (നാലാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ ഇവാൻ ഹാഷ്മി സിജോ - ജില്ലാതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കലം, അഖില കേരള ജലച്ചായ ചിത്രരചനാമത്സരത്തിൽ മൂന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)