പാലാ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ ഈ പട്ടണത്തിന്റെ മധ്യത്തിലൂടെ മീനച്ചിൽ നദി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. പ്രധാന നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.

  താലൂക്ക്‌ : മീനച്ചിൽ
  അസംബ്ലി മണ്ഡലം : പാലാ
  ജില്ല : കോട്ടയം
"https://schoolwiki.in/index.php?title=പാലാ&oldid=499754" എന്ന താളിൽനിന്ന് ശേഖരിച്ചത്