ഗവ.എൽ.പി.എസ്. വിഴിഞ്ഞം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിപുരാതനകാലം മുതൽക്കേ ചരിത്രത്തിന്റെ ഏടുകളിൽ വിഴിഞ്ഞത്തിന് പ്രേത്യേക സ്ഥാനമുണ്ട്.രാപകൽ കടലിനോട് മല്ലിട്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന അവികസിത പ്രദേശമായിരുന്നു വിഴിഞ്ഞം. ബ്രിട്ടീഷ് ഭരണക്കാലത്ത്, സംസ്കാരമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും,നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനും,ഒരു വിദ്യാലയം സ്ഥാപിച്ചേ പറ്റൂ എന്ന് അന്നത്തെ ദിവാനായിരുന്ന സർ, സി. പി. രാമസ്വാമി അയ്യർ തീരുമാനിച്ചു. കൂടുതൽ വായന ,,,
| ഗവ.എൽ.പി.എസ്. വിഴിഞ്ഞം | |
|---|---|
| വിലാസം | |
VIZHINJAM VIZHINJAM പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 0471 2406738 |
| ഇമെയിൽ | govtlpsvizhinjam69@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44221 (സമേതം) |
| യുഡൈസ് കോഡ് | 32140200513 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 59 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 45 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീലകുമാരി എൽ |
| പി.ടി.എ. പ്രസിഡണ്ട് | മുബാറക് ഷാ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Sheelakumari |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|


ഭൗതികസൗകര്യങ്ങൾ
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്. കെട്ടിടങ്ങൾ ഉയർന്ന പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, എക്കോ പാർക്കും, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിയായുള്ള 7-ൽപരം കംപ്യൂട്ടറുകളും,കൈറ്റിന്റെ രണ്ട് ലാപ്ടോപ്പും, കൂടാതെ ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി പ്രൊജക്ടർ സംവിധാനവുമുണ്ട്.പഠനാന്തരീക്ഷവും മാനസികാന്തരീക്ഷവും മികച്ചതാക്കുന്നതിനുള്ള ക്ലാസ്സ്മുറികളും കുട്ടികളുടെ ചിന്തയെ ഉണർത്തുന്ന ചുമർചിത്രങ്ങളും,ശുദ്ധവായു ലഭ്യമാക്കുന്ന രീതിയിലുള്ള ജനാലകൾ, ലൈറ്റുകൾ, ഫാനുകൾ, കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളുമുള്ള അതിവിശാലമായ ക്ലാസ്സ്മുറികളുമാണുള്ളത്.എല്ലാ കുട്ടികൾക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള വാട്ടർപ്യൂരിഫൈർ സംവിധാനവുമുണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം മെച്ചപ്പെടുത്തുന്നതിനായുള്ള 900-ൽപരം വായാനാപുസ്തകങ്ങളുള്ള ലൈബ്രറിയും,അസംബ്ലി ഹാളും,ഓഫീസ് റൂമും അതിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു മുറിയുമുണ്ട്. കൂടാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശിശുസൗഹൃദ ടോയിലെറ്റുകൾ, 20 വാട്ടർ കണക്ഷൻ ടാപ്പുകൾ, പോഷകസമൃദ്ധമായ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള അടുക്കള, വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും താല്പര്യപ്രകാരം എല്ലാ റൂട്ടുകളിലുമുള്ള വാഹന സൗകര്യവും സ്കൂൾ ഉറപ്പുവരുത്തുന്നു. വിദ്യാർത്ഥികളുടെ പാഠ്യവിഷയങ്ങളോടുള്ള അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള സ്കൂൾ ക്ലബ്ബുകൾ (ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ഗണിത ക്ലബ്).പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്, മാതൃ ഭാഷയ്ക്ക് ഊന്നൽ നൽകുന്നതിനായുള്ള മലയാളത്തിളക്കം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും നേടിയെടുക്കുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, എന്നിങ്ങനെ ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളാണ് ഗവ. എൽ. പി. എസ്. വിഴിഞ്ഞം.== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |
|---|
| 1.ശ്രീ. സെലിയാം പിള്ള |
| 2. ശ്രീ. ജനാർദ്ദനൻ നായർ |
| 3. ശ്രീമതി. കല്യാണി (അയ്യങ്കാളിയുടെ ശേഷക്കാരി) |
| 4. ശ്രീ. മുത്തുസ്വാമി നാടാർ |
| 5. ശ്രീ. തങ്കയ്യൻ നാടാർ |
| 6. ശ്രീമതി. സരസമ്മ |
| 7. ശ്രീ. വാസു |
| 8. ശ്രീമതി. സരോജിനി |
| 9. ശ്രീമതി. ജോസഫിൻ ഡി. സിൽവ |
| 10. ശ്രീ. ജി. ശിവാനന്ദ നാശാരി |
| 11. ശ്രീ. മുഹമ്മദ് ഹനീഫ |
| 12. ശ്രീ. പാലയ്യൻ നാടാർ |
| 13. ശ്രീ. മുരളീധരൻ നായർ |
| 14. ശ്രീമതി. പത്മകുമാരിയമ്മ |
| 15. ശ്രീ. മണി |
| 16. ശ്രീമതി. സെയ്ദാ ബീവി |
| 17. ശ്രീ. രവീന്ദ്രനാഥൻ നായർ |
| 18. ശ്രീമതി. ഇന്ദിരക്കുട്ടിയമ്മ |
| 19. ശ്രീമതി. സുജാത |
| 20. ശ്രീമതി. കമലാക്ഷി |
| 21. ശ്രീ. വിദ്യാധരൻ |
| 22. ശ്രീമതി. കല്യാണിക്കുട്ടിയമ്മ |
| 23. ശ്രീമതി. സുശീലാ ക്രിസ്റ്റി |
| 24. ശ്രീമതി. ലില്ലി |
| 25. ശ്രീമതി. ഷീലാകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്.
- ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ.
- ശ്രീ പി വിശ്വംബരൻ - M.L.A (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു.
- ശ്രീ മുഹമ്മദ് ഹനീഫ -അധ്യാപകൻ,ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡും നേടി).
- ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു.
- ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്.
- ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു.
- ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.
- ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam )
- ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhinjam )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം തീരപ്രദേശത്തുനിന്നും 500 മീറ്റർ മാറി വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതിചെയ്യുന്നു . {{#multimaps:8.38292,76.99216| width=80% | zoom=18 }}