നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം | |
|---|---|
| വിലാസം | |
കൊട്ടിയം 691571 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1972 |
| വിവരങ്ങൾ | |
| ഫോൺ | 04742530019 |
| ഇമെയിൽ | 41087klm@gmail.com |
| വെബ്‍സൈറ്റ് | http://nsmghs.110mb.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41087 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന ഡേവിഡ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | NSMGHS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം ജംഗ്ഷനു സമീപത്തായി പെൺകുട്ടികൾക്കായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ സ്കൂൾ സ്‌ഥാപിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. ക്ലാസ് മുറികൾ എല്ലാം വൈദുതീകരിച്ചതും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നവയും ആണ് .ക്ലാസ്റൂമുകൾ ടൈലിട്ടു വൃത്തിയാക്കിയതും മനോഹരമായി പെയിന്റ് ചെയ്തവയും ആണ് .
കുട്ടികളുടെ കായിക വളർച്ചയും ആരോഗ്യവും ഉറപ്പാക്കാൻ സഹായകമാകുന്ന വിവിധ കായിക ഉപകരണങ്ങളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മനോഹരമായ ഒരു പൂന്തോട്ടം മാതാവിന്റെ ഗ്രോട്ടോയ്‌ക്ക് ചുറ്റുമായി നിർമിച്ചിരിക്കുന്നു.സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾക്കു ചുറ്റുമായി തറകെട്ടി ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു.
മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന IT ലാബ് നിലവിലുണ്ട്.പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയി മാറി. UP ക്ലാസ്സുകൾക്ക് ആവശ്യമായ ലാപ്ടോപ്കളും പ്രോജെക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കാനുതകുന്ന രീതിയിൽ സുസജ്ജമായ ലൈബ്രറി. ഏകദേശം ആറായിരത്തോളം ബുക്കുകൾ ഇവിടെ ഉണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും നിലവിലുണ്ട്.
കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങൾക്കു വേണ്ടി സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു.സോഷ്യൽ സയൻസ് ,കണക്ക് തുടങ്ങിയവ പഠിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
പെൺകുട്ടികൾക്ക് വേണ്ടി ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അവശ്യ സൗകര്യങ്ങളോടു കൂടിയ അടുക്കള ,ഭക്ഷണ ശാല ഇവ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി.
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ശാസ്ത്രരംഗം
മാനേജ്മെന്റ്
എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ചാര്ജടുത്ത വര്ഷം |
|---|---|---|
| 1 | സിസ്റ്റർ ഐറിൻ മേരി, | 1972 |
| 2 | ശ്രീമതി ക്ലാര ലോപ്പസ്, | 1977 |
| 3 | റവ. സിസ്റ്റർ ഫസഫിക് മേരി, | 1986 |
| 4 | റവ. സിസ്റ്റർ അമല മേരി, | |
| 5 | ശ്രീമതി വിജയമ്മ. ജെ, | 2000 |
| 6 | ശ്രീമതി സൂസമ്മ.വി | 2005 |
| 7 | ശ്രീമതി ഡയനീഷ എം റജിസ് | 2011 |
| 8 | സ്സിസ്റ്റർ ബേബി മാർഗരറ്റ് | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ത്യൻ അത് ലറ്റ് പി.കെ പ്രീയ
- ബോക്സിങ് താരം അശ്വതി
- ചിത്രകാരി പാർവതി എസ് നായർ
- ഗൈനക്കോളജിസ്റ് ഡോക്ടർ നിഷ ആർ എൽ
- ന്യൂറോളജിസ്റ് നിത്യ രമേശ്
പി ടി എ .
സ്കൂൾ അന്തരീക്ഷം ഫലപ്രദമായി കൊണ്ടുപോകുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നില്കേണ്ടതുണ്ട്.അതിനു നേതൃത്വം നല്കാൻ പി ടി എ യ്ക്കു കഴിയുന്നു.അധ്യപകോരോടൊപ്പം നിന്നുകൊണ്ട് വിദ്യാർത്ഥിനികളുടെ ഉന്നമനത്തിനായി പി ടി എ പ്രവർത്തിക്കുന്നു. നിലവിലെ പി ടി എ പ്രസിഡന്റ് ശ്രീ ബിജുകുമാർ ആണ് .അമ്മമാർക്ക് മാത്രം നല്കാൻ കഴിയുന്ന ചില പിന്തുണകൾ ഉണ്ട്,പ്രേത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർക്ക്.അതിനായി മദർ പി ടി എ പ്രവർത്തിക്കുന്നു.
വഴികാട്ടി
{{#multimaps:8.8583,76.6735|zoom=13}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.8583" lon="76.6735" zoom="16" width="300" height="300" selector="no" controls="none"> </googlemap> |
|
{{#multimaps:8.8654497,76.6526499|zoom=18}}