എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==വായനദിനം ജൂൺ 19== ഇടയാറൻമുള എ എം എം ഹയർ സെക്കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനദിനം ജൂൺ 19

ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കട്ടികളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോസുകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുട്ടികളുടെ കവിത,പുസ്തകാസ്വാദന കറിപ്പുകൾ, കഥകൾ ,ലേഖനങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയ വീഡിയോസുകളാണ് വായനാ ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയത്.

പ്രകൃതി സംരക്ഷണദിനം

പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 28 ന് എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുളള കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു. കുട്ടികൾ പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കവിത, പ്രസംഗം, ഉപന്യാസം ഇവ തയ്യാറാക്കി.ഇതിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രകൃതി സ്നേഹം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികളുടെ രചനകളും വീഡിയോകളും ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള ദിനാഘോഷങ്ങളിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു.

മലാല ദിനം ജൂലൈ 12

ലോക പ്രശസ്തയായ സാമൂഹിക പ്രവർത്തക മലാലയുടെ ജന്മ ദിനം ഐക്യരാഷ്ട്ര സഭ മലാല ദിനമായി ആചരിക്കുകയാണ് .2013 ജൂലൈ 12ന് മലാല ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധാനത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രതീകമാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മലാലയുടെ പിറന്നാളാഘോഷം.അഫ്ഗാൻ സ്വാത് താഴ് വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2O14ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.

ഇതിന്റെ ഭാഗമായി ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ മലാല ദിനം ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗം, മലാലയുടെ യു എൻ അഡ്രസ്സിംങ്ങ് സ്പീച്ച് , മലാലയുടെ വാചകങ്ങൾ വീഡിയോരൂപത്തിലും കവിതയായും പ്രദർശിപ്പിക്കുകയുണ്ടായി. അതു കൂടാതെ സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രസക്തി ഉൾകൊണ്ട് കൊണ്ട് പാശ്ചാത്യ സംഗീതം വെർച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി. മലാല യൂസഫ്സായിയെ പോലെ സ്വന്തം അനുഭവങ്ങൾ തുറന്ന് പറയുവാൻ മറ്റുള്ള പെൺകുട്ടികളെയും പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മലാല ദിനം ആചരിച്ചത്. വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടം ലോകത്തിന് മാതൃകയാക്കാനും കുട്ടികളിൽ അതിന്റെ അവബോധം ഉളവാക്കാനുമാണ് ഈ ദിനം ആചരിച്ചത്.

ചാന്ദ്രദിനം ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ  കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ്  ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കത്തിയപ്പോൾ പറഞ്ഞത് ഇത് മനുഷ്യന്റെ ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യൻ നമ്മുടെ വലിയ ഒരു കാല് വയ്പ്പ് ആണ്. ഇതിനായി എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാന്ദ്ര ദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. ഇതെല്ലാം ഉൾപ്പെടുത്തി വീഡിയോ തയാറാക്കി, കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാ ക്ലാസ്സിലെ  കട്ടികളെയും ബോധവൽക്കരിച്ചു.

ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021)

പത്തനംതിട്ടജില്ലയിലെ ഇടയാറന്മുള എ.എം.എംഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ ദിവസങ്ങളിൽ വെർച്വൽ ആയി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി കാലത്ത് വിദ്യാലയങ്ങളിൽ സാധാരണനിലയിൽ പഠനം നടത്താൻ കഴിയാത്ത ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് രോഗം പകരുന്നത് തടയുക, ആരോഗ്യം കാത്തു സൂക്ഷിക്കുക, ആരോഗ്യ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അന്ന ജെയിംസ്, ഡോക്ടർ ജിഷ്ണു പ്രഭാകർ, ശ്രീമതി ഡെയ്നി തോമസ് AIMS ന്യൂഡൽഹി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതെങ്ങനെന്നും, അതിന്റെ കാരണങ്ങൾ, ഹെപ്പറ്റൈറ്റീസ് ബാധിക്കുന്ന അവയവം ആയ കരളിനെ കുറിച്ചും കരൾ പുറപ്പെടുവിക്കുന്ന ഹോർമോണായ ബയിലിനെ കുറിച്ചും ഡോക്ടർ അന്ന ജെയിംസ് 7A,B,C,6A,B,Cയിലെ കൊച്ചുകുട്ടികൾക്ക് ക്ലാസുകൾ(9.7.2021) നടത്തി.കരളിന്റെ സ്ഥാനം, ഘടന, പ്രവർത്തനം, കരളിന്റെ സവിശേഷതകൾ, ധർമ്മം, ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം അതിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ 2021ലെ ഹെപ്പറ്റൈറ്റിസിന്റെ തീമിനെ പറ്റിയും വിശദമായി ഡോക്ടർ ജിഷ്ണു പ്രഭാകർ Std9A,B,Cകുട്ടികൾക്ക് ക്ലാസ്സുകൾ (10.7.2021)നടത്തി.

ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.

ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021

നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാതെ ഇരിക്കുന്ന അവസ്ഥയിൽ  വെർച്ചൽ  സെലിബ്രേഷൻ ആയി ആണ്  പ്രോഗ്രാമുകൾ നടന്നത്.യുപി സെക്കൻഡറി തലത്തിലുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ  പോസ്റ്റർ രചനകൾ പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കിയ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാരുടെ ആശംസാ പ്രസംഗവും ഇതിലുൾപ്പെടുന്നു.എൻസിസി ജെ ആർ സി യുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.

സംസ്ക്യത ദിനം 22.8.2021

2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.

വേൾഡ് സ്പേസ് വീക്ക്‌ 2021

വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ  ശ്രീമതി. സ്മിത കൃഷ്ണൻ വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. വുമെൻ ഇൻ സ്പേസ് ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

ശിശുദിനാഘോഷം

ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ്  മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച്  പൂർവ്വാധികം കരുത്താർജിച്ചതിന്റെ  പ്രതിഫലനം ഈ പ്രോഗ്രാമിൽ  നമുക്ക് കാണാൻ സാധിക്കും.

സ്കൂൾ എച്ച് എം   ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ  പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ  മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക്  സമ്മാനം നല്കി അനുമോദിച്ചു.  ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ  അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.

(ശിശുദിനാഘോഷം2021 വീഡിയോകാണുക)