എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ

ലോക പരിസ്ഥിതിദിനം

2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.

കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.

ലോക രക്തദാന ദിനം

ലോക രക്തദാന ദിനമായ 14/6/2021ന് കേഡറ്റ് അഭിത രക്തം ദാനം ചെയ്തു (നാലാം പ്രാവശ്യം ).18/9/2021കേഡറ്റ് അഭിത വി അഭിലാഷ് തന്റെ പതിനേഴാം വയസ്സിൽ അഞ്ചാംതവണയും രക്തം ദാനം ചെയ്തു.

വായനദിനം ജൂൺ 19

ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കട്ടികളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോസുകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുട്ടികളുടെ കവിത,പുസ്തകാസ്വാദന കറിപ്പുകൾ, കഥകൾ ,ലേഖനങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയ വീഡിയോസുകളാണ് വായനാ ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയത്.

യോഗ ദിനം

21/6/2021യോഗ ദിനത്തിൽ കേഡറ്റുകൾ വീടുകളിൽ യോഗ ചെയ്തു, ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.അന്നേദിവസം തന്നെ കേഡറ്റുകൾ കോഴിപ്പാലത്തെ വീടുകൾ, ബസ് സ്റ്റോപ്പുകൾ സി പി ഒ ബിൽബി  ജോസഫിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി .

പ്രകൃതി സംരക്ഷണദിനം

പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 28 ന് എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുളള കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു. കുട്ടികൾ പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കവിത, പ്രസംഗം, ഉപന്യാസം ഇവ തയ്യാറാക്കി.ഇതിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രകൃതി സ്നേഹം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികളുടെ രചനകളും വീഡിയോകളും ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള ദിനാഘോഷങ്ങളിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു.

ഇ-അരങ്ങ്

വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള  ക്ലാസുകളിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ ശ്രീ.സജീവൻ ചെമ്മരത്തൂർ  ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ  പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും ഇ-അരങ്ങ് സംഘടിപ്പിച്ചു.

എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ  സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.

മലാല ദിനം ജൂലൈ 12

ലോക പ്രശസ്തയായ സാമൂഹിക പ്രവർത്തക മലാലയുടെ ജന്മ ദിനം ഐക്യരാഷ്ട്ര സഭ മലാല ദിനമായി ആചരിക്കുകയാണ് .2013 ജൂലൈ 12ന് മലാല ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധാനത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രതീകമാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മലാലയുടെ പിറന്നാളാഘോഷം.അഫ്ഗാൻ സ്വാത് താഴ് വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2O14ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.

ഇതിന്റെ ഭാഗമായി ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ മലാല ദിനം ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗം, മലാലയുടെ യു എൻ അഡ്രസ്സിംങ്ങ് സ്പീച്ച് , മലാലയുടെ വാചകങ്ങൾ വീഡിയോരൂപത്തിലും കവിതയായും പ്രദർശിപ്പിക്കുകയുണ്ടായി. അതു കൂടാതെ സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രസക്തി ഉൾകൊണ്ട് കൊണ്ട് പാശ്ചാത്യ സംഗീതം വെർച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി. മലാല യൂസഫ്സായിയെ പോലെ സ്വന്തം അനുഭവങ്ങൾ തുറന്ന് പറയുവാൻ മറ്റുള്ള പെൺകുട്ടികളെയും പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മലാല ദിനം ആചരിച്ചത്. വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടം ലോകത്തിന് മാതൃകയാക്കാനും കുട്ടികളിൽ അതിന്റെ അവബോധം ഉളവാക്കാനുമാണ് ഈ ദിനം ആചരിച്ചത്.

ചാന്ദ്രദിനം ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ  കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ്  ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കത്തിയപ്പോൾ പറഞ്ഞത് ഇത് മനുഷ്യന്റെ ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യൻ നമ്മുടെ വലിയ ഒരു കാല് വയ്പ്പ് ആണ്. ഇതിനായി എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാന്ദ്ര ദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. ഇതെല്ലാം ഉൾപ്പെടുത്തി വീഡിയോ തയാറാക്കി, കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാ ക്ലാസ്സിലെ  കട്ടികളെയും ബോധവൽക്കരിച്ചു.

ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021)

പത്തനംതിട്ടജില്ലയിലെ ഇടയാറന്മുള എ.എം.എംഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ ദിവസങ്ങളിൽ വെർച്വൽ ആയി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി കാലത്ത് വിദ്യാലയങ്ങളിൽ സാധാരണനിലയിൽ പഠനം നടത്താൻ കഴിയാത്ത ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് രോഗം പകരുന്നത് തടയുക, ആരോഗ്യം കാത്തു സൂക്ഷിക്കുക, ആരോഗ്യ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അന്ന ജെയിംസ്, ഡോക്ടർ ജിഷ്ണു പ്രഭാകർ, ശ്രീമതി ഡെയ്നി തോമസ് AIMS ന്യൂഡൽഹി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതെങ്ങനെന്നും, അതിന്റെ കാരണങ്ങൾ, ഹെപ്പറ്റൈറ്റീസ് ബാധിക്കുന്ന അവയവം ആയ കരളിനെ കുറിച്ചും കരൾ പുറപ്പെടുവിക്കുന്ന ഹോർമോണായ ബയിലിനെ കുറിച്ചും ഡോക്ടർ അന്ന ജെയിംസ് 7A,B,C,6A,B,Cയിലെ കൊച്ചുകുട്ടികൾക്ക് ക്ലാസുകൾ(9.7.2021) നടത്തി.കരളിന്റെ സ്ഥാനം, ഘടന, പ്രവർത്തനം, കരളിന്റെ സവിശേഷതകൾ, ധർമ്മം, ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം അതിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ 2021ലെ ഹെപ്പറ്റൈറ്റിസിന്റെ തീമിനെ പറ്റിയും വിശദമായി ഡോക്ടർ ജിഷ്ണു പ്രഭാകർ Std9A,B,Cകുട്ടികൾക്ക് ക്ലാസ്സുകൾ (10.7.2021)നടത്തി.

ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.

ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി വാരാചരണങ്ങൾ ആഗസ്റ്റ് 6-9

ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ  സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി.

സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021

നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാതെ ഇരിക്കുന്ന അവസ്ഥയിൽ  വെർച്ചൽ  സെലിബ്രേഷൻ ആയി ആണ്  പ്രോഗ്രാമുകൾ നടന്നത്.യുപി സെക്കൻഡറി തലത്തിലുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ  പോസ്റ്റർ രചനകൾ പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കിയ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാരുടെ ആശംസാ പ്രസംഗവും ഇതിലുൾപ്പെടുന്നു.എൻസിസി ജെ ആർ സി യുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.

സംസ്ക്യത ദിനം 22.8.2021

2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.

ഓണാഘോഷങ്ങൾ

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് നാം ഈ ആഘോഷം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഓണം വെർച്വൽ ആയി ആഘോഷിച്ചു.2021 ഓഗസ്റ്റ് മാസം അവസാന ആഴ്ചയാണ് ഓണം ആഘോഷിച്ചത്. ഈ ഓണാഘോഷ പരിപാടിയിൽ അദ്ധ്യാപകരും പങ്കെടുത്തിരുന്നു.കുട്ടികളുടെ വിവിധ ഇനം പ്രോഗ്രാമുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഓണപ്പാട്ട്,ഡാൻസ്, പദ്യംചൊല്ലൽ ഓണത്തിന്റെ ഐതിഹ്യകഥകൾ, കുസൃതിചോദ്യങ്ങൾ, നാടൻപാട്ടുകൾ,ഓണത്തിനെ കുറിച്ചുള്ള ലഘു പ്രസംഗങ്ങൾ, എന്നിവ ഈ ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ താലന്തുകൾ പ്രോത്സാഹിപ്പിക്കാനും, ഓണാഘോഷത്തിന്റെ പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുവാനും സാധിച്ചു. മാനുഷ്യരെല്ലാം ഒന്നുപോലെ കള്ളവും,ചതിയും, വഞ്ചനയും ഇല്ലാതെ ഒന്നുപോലെ ജീവിച്ചിരുന്ന കാലത്തിന്റെ ഒരു ഓർമ്മ പുതുക്കൽ ഈ വിർച്വൽ ഓണാഘോഷ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.

സഹജീവികളെ കരുതുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഭവനങ്ങളിൽ ഓണം കൊണ്ടാടിയത്.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ,അവരവരുടെ വീടുകളിൽ ഇട്ട അത്തപ്പൂവ്, ഊഞ്ഞാൽ ആട്ടം, സദ്യ വട്ടം ഒരുക്കുന്നത്, അവർ പാടിയ നാടൻപാട്ട് ഇങ്ങനെ ചെറുതും വലുതുമായ പരിപാടികൾ ഒത്തുചേർത്തുകൊണ്ട് ക്ലാസ്സ്‌ തലത്തിൽ വീഡിയോ നിർമ്മിച്ചു.ഗൂഗിൾ മീറ്റിലൂടെ സിനിയർ ടീച്ചർ അനില സാമൂവേൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ആശംസകൾ അറിയിച്ചു. കുട്ടികൾ തയ്യാറാക്കിയ വീഡിയോ ഷെയർ ചെയ്ത് കാണിച്ചതിലൂടെ ഓണാഘോഷ പരിപാടികളുടെ തനിമ കുട്ടികൾക്ക് മനസ്സിലായി.

മാതൃവന്ദനം

2021 ഒക്ടോബർ 1 ലോക വൃദ്ധദിനത്തിൽ സ്കൂളിന്റെ പരിധിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മുരിക്കുംവേലിൽ ഇല്ലത്ത് ശ്രീമതി. ശ്രീദേവി അന്തർജ്ജനത്തെ (104) സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ ആശംസകൾ നേർന്നു.

ഗാന്ധിജയന്തി ദിനം

2/10/2021ഗാന്ധിജയന്തി ദിനത്തിൽ കേഡറ്റുകൾ ആറന്മുള ട്രാഫിക് പാർക്ക് ശുചീകരിച്ചു.

വേൾഡ് സ്പേസ് വീക്ക്‌ 2021

വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ  ശ്രീമതി. സ്മിത കൃഷ്ണൻ വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. വുമെൻ ഇൻ സ്പേസ് ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

തിരികെ വിദ്യാലയത്തിലേക്ക്

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്.ഈ കൂടിച്ചേരലിന് മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം 2021 നവംബറിൽ സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന് നവംബർ 1, 2 ,3 തീയതികളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു.പത്തനംതിട്ട ജില്ലയിലെ മികച്ച 25 ചിത്രങ്ങളിൽ  ഞങ്ങളുടെ സ്കൂളിലെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്.

ശിശുദിനാഘോഷം

ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ്  മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച്  പൂർവ്വാധികം കരുത്താർജിച്ചതിന്റെ  പ്രതിഫലനം ഈ പ്രോഗ്രാമിൽ  നമുക്ക് കാണാൻ സാധിക്കും.

സ്കൂൾ എച്ച് എം   ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ  പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ  മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക്  സമ്മാനം നല്കി അനുമോദിച്ചു.  ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ  അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.

(ശിശുദിനാഘോഷം2021 വീഡിയോകാണുക)

പി ടി എ പ്രവർത്തനങ്ങൾ

2021-22 അദ്ധ്യയന വർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും പിടിഎ മീറ്റിങ്ങുകൾ നടന്നു. കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് എല്ലാവിധ മാനസിക പിന്തുണയും പിടിഎ നൽകുന്നുണ്ട്. ആദ്യകാലം എല്ലാ ക്ലാസിന്റെയും പിടിഎ മീറ്റിംഗുകളും ഓൺലൈനായി ആണ് നടന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ  യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ  കൈത്താങ്ങ് സ്കൂൾ നൽകുന്നുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെയും പിടിഎ സഹായിക്കുന്നുണ്ട്. നവംബർ മുതൽ സ്കൂൾ പ്രവർത്തനങ്ങൾ  ഓഫ് ലൈനായ സാഹചര്യത്തിൽ പി ടിഎ യുടെ ജനറൽ ബോഡിയും മറ്റും ഓഫ് ലൈനായാണ് കൂടിയത്. സ്കൂളിന്റെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം,ഉച്ചഭക്ഷണം, സ്കൂളിന്റെ അച്ചടക്കം, ഐടി ലാബിന്റെ പ്രവർത്തനം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലയിലും വേണ്ട പിന്തുണ പിടിഎ നൽകുന്നുണ്ട്.

സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്അംഗങ്ങൾ 2021-22

ക്രമ നമ്പർ പേര്
1 ശ്രീമതി. ലാലി ജോൺ (പ്രിൻസിപ്പൽ )
2 ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം)
3 ശ്രീ.എൽദോസ് വർഗീസ്(പി റ്റി എ പ്രസിഡന്റ് )
4 ശ്രീ. റെജി ഫിലിപ്പ് (പി റ്റി എ വൈസ് പ്രസിഡന്റ് )
5 ശ്രീമതി. പി അനീഷ്യ (മദർ പി റ്റി എ പ്രസിഡന്റ് )
6 ശ്രീമതി.സുനു മേരി സാമുവേൽ
7 ശ്രീമതി.ജിൻസി യോഹന്നാൻ
8 ശ്രീമതി.ആശ പി മാത്യു
9 ശ്രീ.എബി മാത്യു ജേക്കബ്
10 ശ്രീ.ജെബി തോമസ്
11 ശ്രീമതി.അനൂപ  എൽ
12 ശ്രീമതി.റെനി ലൂക്ക്
13 ശ്രീമതി.ലീന കെ. ഈശോ
14 ശ്രീമതി.അനീഷ്യ  പി
15 ശ്രീ.സുനിൽകുമാർ  ക്ലാസ്  
16 ശ്രീമതി.മെറീന എം വർഗീസ്
17 ശ്രീമതി.വിമല അനിൽകുമാർ
18 ശ്രീ.സന്തോഷ് അമ്പാടി
19 ശ്രീമതി.സുഷമ  ഷാജി 
20 ശ്രീ.റെജി ഫിലിപ്പ്
21 ശ്രീമതി.ഉഷ
മദർ പി ടി എ അംഗങ്ങൾ 2021-22
ക്രമനമ്പർ പേര്
1 ശ്രീമതി. പി അനീഷ്യ (മദർ പി റ്റി എ പ്രസിഡന്റ് )
2 ഗീതാ പ്രദീപ്
3 മഞ്ജു
4 തെസ്നി
5 സുമി തോമസ്

സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

 

വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് 1963 മുതൽ സ്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ നമ്പർ A-185 വിജയകരമായി പ്രവർത്തിച്ചു വരുന്നു.ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഇതിൽ അംഗങ്ങളാണ്.സ്വന്തമായ ഉപകരണങ്ങളും ഫോണും സൊസൈറ്റിക്ക് ഉണ്ട് എന്നുള്ളത് പ്രസ്താവയോഗ്യമാണ്. സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി അതാത് കാലഘട്ടങ്ങളിലെ പ്രഥമ അദ്ധ്യാപകർ പ്രവർത്തിച്ചുവരുന്നു.സെക്രട്ടറി ആയി 2016 ഏപ്രിൽ മാസം മുതൽ ശ്രീമതി ബിന്ദു കെ ഫിലിപ്പ് (എച്ച്.എസ്.റ്റി) പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സൊസൈറ്റി മുഖേന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിതരണം ചെയ്തു വരുന്നു.

സ്കൂൾ  കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2021-2022

 

2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3-     വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി.

ഭിന്നശേഷിക്കാർക്കുള്ള പിന്തുണ 2021-22

2021 മെയ് മാസം മുതൽ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഡിസബിലിറ്റി  കാറ്റഗറി അനുസരിച്ച് വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. ക്ലാസ്സ് 1 മുതൽ 12 വരെ  എല്ലാവിഷയങ്ങൾക്കും ക്ലാസ്സുകൾ നൽകിയിരുന്നു. അതിനു ശേഷം കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കു വേണ്ടി ടോക്കിങ് ടെക്സ്റ്റും നൽകി വരുന്നു.റേഡിയോ സoപ്രേഷണം പോലെ ക്ലാസ്സുകൾ നൽകുന്ന രീതി. ഓ എച്ച്, എച്ച് ഐ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ്  നടത്തുകയും അവർക്ക് വേണ്ട ഉപകരണങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് വീട്ടിൽ ഇരുന്ന് ചെയ്യാനായി നൽകി. എല്ലാവരും രക്ഷകർത്താക്കളുടെ സഹായത്തോടെ വർക്ക് ഷീറ്റ് ചെയ്തു,ഓണത്തിന് എല്ലാവരുടേയും വീടുകൾ സന്ദർശിച്ച് ഓണക്കോടി നൽകി, ഭക്ഷണ കിറ്റ് വിതരണം ഒരു പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്തോടെ ഇപ്പോഴും നടന്നു വരുന്നു. മെഡിസിൻ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും അത് എത്തിച്ച് നൽകി.

ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. കലാപരിപാടികളിൽ പങ്കാളികളായ മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ക്രിസ്മസിന് എല്ലാ കുഞ്ഞുങ്ങൾക്കും കേക്ക്, സ്റ്റാർ മുതലായവ വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികളുടെ രക്ഷകർത്താക്കളുടെ  ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ അവർ പങ്ക് വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുതൽ കുട്ടികളുടെ വീടുകളിൽ എത്തിയുള്ള ഹോം ബെയ്സ്ഡ് എജുക്കേഷൻ  പുനരാരംഭിച്ചു. ഇനി മുതൽ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പരിശീലനവും ആരംഭിക്കുന്നു. ഭിന്നശേഷി കുഞ്ഞുങ്ങൾക്കു വേണ്ട പരിപൂർണ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും  ഒപ്പമുണ്ട്...

മക്കൾക്കൊപ്പം

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം  സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച്  ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ),  ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ),  ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ  നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന  മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്. സ്കൂളിലെ അദ്ധ്യാപകർ വിവിധ ഗ്രൂപ്പിൽ നന്ദി പറഞ്ഞു.

കനിവ് 2021

ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനും,അവരുടെ രോഗത്തിനും, മാതാപിതാക്കളുടെ രോഗത്തിനും സഹായിക്കാനായുളള  ഫണ്ട് രൂപീകരികരണത്തിനായി ഗൂഗിൾ മീറ്റിലൂടെ കൂടിയ മീറ്റിങ്ങിന്റെ ഉദ്ഘാടനം എബി റ്റി മാമൻ അച്ഛനും, സ്വാഗതം അനില സാമുവലും, നന്ദി അനീഷ് ബെഞ്ചമിനും  നിർവഹിക്കുകയും ചെയ്തു.ഈ മീറ്റിംഗിൽ സാമ്പത്തികമായി  സഹായിച്ച വരും അധ്യാപകരും പങ്കെടുത്തു.

സ്മാർട്ട് ഫോൺ വിതരണോത്ഘാടനം

 

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇന്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ശ്രീമതി. അനില സാമുവേലിന്റെ സ്വാഗതത്തോടു കൂടി ശ്രീ. അനീഷ് ബഞ്ചമിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സ്കൂൾ മനേജർ റവ. എബി റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.ഇത്  കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.


അതിജീവനം

ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള  ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത്  ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ്  വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്.

ഗുരു വന്ദനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.

      

ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം

കോവിഡ് കാല  പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ.

ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന്  സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി ടോജി നിർവഹിച്ചു .

സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ എസ്.ഐ.ടി.സി ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

ക്രമ നമ്പർ പേര്
1 പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf

പ്രവേശനോത്സവം

 
പ്രവേശനോൽസവം 2021

കോവിഡ് പ്രതിസന്ധി മൂലം ദീർഘ നാളുകൾ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2021 നവംബർ ഒന്നിന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും പരിസരവും അധ്യാപകരുടെയും മാനേജ്മെന്റ് ന്റെയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുൻകൂട്ടി ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.

ളാക സെന്തോം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് മുൻപായി വിദ്യാർഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ ശരീരോഷ്മാവ് പരിശോധിച്ച് ബോധ്യപ്പെട്ട് സാനിറ്റൈസർ നൽകി നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരുത്തി.ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ ശ്രീ അജിത് കുമാർ ടി.സി പ്രാർത്ഥന ഗാനവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതപ്രസംഗവും നിർവഹിച്ചു.ശ്രീ അജിത് കുമാർ ടി.സി യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് പി.ടി.എ പ്രസിഡന്റ് ശ്രീ സജു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കനീഷ് കുമാർ കുട്ടികളോട് കോവിഡ് പ്രതിരോധ പാഠങ്ങൾ നിർദ്ദേശിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നമ്മ നൈനാൻ കോവിഡ് പ്രോട്ടോകോൾ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി സന്ധ്യ ജി നായർ മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി സുനു മേരി സാമുവൽ ആങ്കറിങ്ങും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെൻ്റേഷനും നിർവഹിച്ചു. സമ്മേളനത്തിൽ ശ്രീമതി. അഞ്ജലിദേവി കൃതജ്ഞത നിർവഹിച്ചു. ഓൺലൈനായി മാത്രം അധ്യാപകരെ കണ്ടിട്ടുള്ള പുതിയ കുട്ടികൾക്ക് ചടങ്ങിൽ അവരുടെ അധ്യാപകരെ പരിചയപ്പെടുത്തി.

ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

സ്കൂൾ ഉച്ചഭക്ഷണംപദ്ധതി

 

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ്  ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.



ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം2021

 
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

കൊവിഡ്-19 പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാറന്മുള എ എം എം ഹയർ  സെക്കൻഡറി സ്കൂൾ അവസരമൊരുക്കി.ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സീനിയർ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി ഡോളി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ:എബി റ്റി മാമ്മൻആണ്. ആഗോള ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യവും തുടർച്ചയായ പരിശീലനവും കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ  വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പത്രവാർത്ത, ഗ്രൂപ്പ് സോംഗ്,ആക്ഷൻ സോംഗ്, ഇൻസ്ട്രമെന്റൽ മ്യൂസിക്,മൈയിം,ഗ്രൂപ്പ് ഡാൻസ്,സോളോ, പദ്യ പാരായണം, ഉൾപ്പെടുന്ന  പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിൽ ഈ വർഷം നടന്ന മത്സരങ്ങളിലെ വിജയികൾക്ക് എല്ലാം റവ: റെൻസി തോമസ് ജോർജ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ എച്ച്എം ഇൻ ചാർജ് ശ്രീമതി അനില സാമുവൽ ആശംസയും, ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി സയന വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. അവതാരകരായി ആദിയ അനീഷും അതിശയ സൂസൻ ജോസഫ് ഉം പരിപാടിയുടെ മാറ്റുകൂട്ടി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2020- 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ 27.11.2021 സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.53 കുട്ടികൾ എക്സാം എഴുതിയതിൽ 49 കുട്ടികൾ ക്വാളിഫൈഡ് ആയി. ആദ്യത്തെ റാങ്കുള്ള 40 കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.

വിജയോത്സവം 2021

 
വിജയോത്സവം2021

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അതിജീവനത്തിന്റെ  പുതിയ തന്ത്രങ്ങളിലൂടെ വിജയ സോപാനത്തിൽ എത്തിയ കുരുന്നുകൾക്ക് ഏറെ സന്തോഷദിനം.സ്കൂൾ മാനേജർ റവ. എബി ടി മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത അധ്യാപകനായ ശ്രീ ടി.സി അജിത് കുമാറിന്റെ  സംഗീതത്തോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി അനില സാമുവേൽ സ്വാഗതമാശംസിച്ചു. വിജയം ഒരു ലക്ഷ്യമല്ല ഒരു യാത്രയാണ് എന്ന അധ്യക്ഷന്റെ വാക്കുകൾ ഏറെ ചിന്തോന്മുഖമായി. യോഗത്തിന് ശ്രുതിമധുരമായ ഗാനമാലപിച്ചത് കുമാരി ദേവിക ആർ നായർ ആണ്. ബഹുമാനപ്പെട്ട ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. നിങ്ങൾ ഓരോരുത്തരും പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെപ്പറ്റി ബോധവാന്മാരായി സമൂഹത്തിന് അതിനെപ്പറ്റിയുള്ള ബോധവത്കരണം നടത്തണം എന്ന് സൂചിപ്പിച്ചു.

മുഖ്യ സന്ദേശം നൽകിയത് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.സുരേഷ് മാത്യു ജോർജ് ആണ്.ലളിത മധുരമായ സംഭാഷണം കൊണ്ട് പ്രൗഢഗംഭീരമായ ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമായിരുന്നു.പരീക്ഷാ വിജയ ത്തോടൊപ്പം ജീവിതവിജയവും നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ ആ പ്രസംഗത്തിന് സാധിച്ചു എന്ന് ഉറപ്പാണ്. പ്രശ്നങ്ങളെ അവസരമാക്കി മാറ്റാൻ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നു. ചേക്കുട്ടി പാവകളിലൂടെ, അമ്മൂമ്മത്തിരി കളിലൂടെ,ശയ്യാ  ഉയിർപ്പിലുടെ അതിജീവനത്തിന്റെ  പാതകൾ അദ്ദേഹം വരച്ചുകാട്ടി. യോഗത്തിലെ പ്രധാന ഇനമായ അനുമോദനവും അവാർഡ് ദാനവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ്  നിർവഹിച്ചു. അവാർഡ് ദാനത്തിന് നേതൃത്വം നൽകിയത് ശ്രീമതി ശ്രീമതി ബിന്ദു കെ ഫിലിപ്പ്, ശ്രീമതി മേരി സാമുവൽ തുടങ്ങിയ അധ്യാപകരാണ്. ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, സ്റ്റാഫ് പ്രതിനിധി ഡോളി തോമസ് എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു അനുമോദനങ്ങൾ മറുവാക്ക് ചൊല്ലി കുമാരി അക്ഷയ എം  നായരും, മാസ്റ്റർ സഹദ്മോൻ പി എസും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചത് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ ആണ്. പ്രോഗ്രാം അവതാരകരായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി ലക്ഷ്മി പ്രകാശ്, ശ്രീമതി ലീമ  മത്തായി തുടങ്ങിയ  അധ്യാപകരാണ്. എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

എൻ.എസ്.എസ് ക്യാമ്പ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  അതിജീവനം എന്ന  സ്പതദിനസഹവാസ ക്യാമ്പ്  നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ  സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ്‌   സജു.കെ.ചാക്കോ,മൈക്രസെൻസ് കമ്പ്യൂട്ടേഴ്സ്  ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്  കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം,മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും,കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ  പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി.

ക്രിസ്തുമസ് ആഘോഷങ്ങൾ

ഒരു ക്രിസ്മസ് കാലം കൂടി വരവായി. പുൽത്തൊഴുത്തിൽ ജാതനായ ഉണ്ണിയേശുവിന്റെ ജന്മദിനം ഓർമ്മ പുതുക്കുന്നതിന്റെ ഒരു പുലരികുടി എത്തുന്നു.ഈ കോവിഡ് മഹാമാരിക്കിടയിലും, എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് കരോൾ സർവീസ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു.

പ്രാരംഭഗാനം വളരെ മനോഹരമായി അധ്യാപകർ ആലപിച്ച ശേഷം, റവ.റെജി ഡാൻ ഫിലിപ്പ് പ്രാർത്ഥന നടത്തി.മാസ്റ്റർ അരുൺ കോശി യേശുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള വേദഭാഗം വായിച്ചു.സ്വാഗത പ്രസംഗം നിർവഹിച്ചത് എച്ച് എം ഇൻചാർജ് ശ്രീമതി അനില സാമുവേൽ ആണ്. അധ്യക്ഷ പ്രസംഗം നടത്തിയത് സ്കൂൾ മാനേജർ റവ എബി ടി മാമ്മൻ അച്ഛനാണ്. സംഗീത അധ്യാപകനായ ശ്രീ അജിത് കുമാർ ടി സി ശ്രുതിമധുരമായ ഗാനമാലപിച്ചു. ക്രിസ്മസ് കരോൾ ഗാനങ്ങൾ അധ്യാപകരും, കുട്ടികളുംഅതി മനോഹരമായി ആലപിച്ചു എം.ടി എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി റവ.സനൽ ചെറിയാൻ സ്നേഹം,സന്തോഷം സമാധാനം എന്നിവയെക്കുറിച്ചും അച്ഛന്റെ ജീവിതത്തെ ആസ്പദമാക്കിയും സന്ദേശം നൽകി.

കുട്ടികളുടെ പരിപാടികൾ ആയ ടാബ്ലോ, സാന്താക്ലോസ്, എന്നിവയും വളരെ മനോഹരമായി വേദിയിൽ കുട്ടികൾ കാഴ്ചവച്ചു. കൊറിയോഗ്രാഫി ചെയ്തത് കുമാരി ശ്രേയ & പാർട്ടിയാണ്. കൃതജ്ഞത നിർവഹിച്ചത് ശ്രീമതി ഷീന മാത്യുവാണ് പ്രാർത്ഥനയോടുകൂടി ക്രിസ്മസ് കരോൾ സർവീസ് പര്യവസാനിച്ചു. ശ്രീമതി ഷീന മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരോൾ സർവീസിന്റെ അവതാരകയായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി മേരി സാമുവൽ എന്നിവരാണ്. ക്രിസ്മസ് കരോൾ സർവീസ് ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

ക്രിസ്തുമസ് ക്യാമ്പ്

എസ്.പി.സിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ  നടത്തപ്പെട്ടു .സമ്പൂർണ്ണ ആരോഗ്യം എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022  ൽ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ പതാക ഉയർത്തി. ഉദ്ഘാടനം എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു  മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു.

ദൃശ്യപാഠം

ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, ജീവന്റെ അടിസ്ഥാനം ജൈവവൈവിധ്യം, കുട്ടികളിലെ പ്രമേഹത്തിന്റെ പ്രതിരോധ വശങ്ങൾ, ലഹരിയിൽ നിന്നും വിമുക്തി, ജാഗ്രതയോടെ പാഠങ്ങൾ, ശുഭയാത്ര എന്നിവയിൽ കേഡറ്റുകൾക്ക് ക്ലാസുകൾ ലഭിച്ചു.

സൈബർ ക്ലാസ്സ്

വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ ശ്രീരാജ്. പി.നായർ ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ്.

സ്കൂൾവിക്കി അപ്ഡേഷൻ -2022

 
സ്കൂൾവിക്കി അപ്‌ഡേഷൻ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി.


ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ

 
ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ

സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ആശ പി മാത്യു ടീച്ചറിന് ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി.


ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ

2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.

ശുചിത്വ മിഷന്റെ വീഡിയോ പ്രദർശനം

സ്കൂൾ  ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ എന്റെ പരിസരങ്ങളിൽ എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ സഹായത്താൽ  സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി.

സ്കൂൾ വിക്കി പരിശീലനം2022

 
സ്കൂൾവിക്കി പരിശീലനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കി താളുകൾ മെച്ചപ്പെടുത്തുന്നതിന് ആറന്മുള ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 7.1. 2022, 10.1.2022 തീയതികളിൽ ആറന്മുള ഉപജില്ലയിലെ എല്ലാ സ്കൂളിലെയും ഓരോ അദ്ധ്യാപകർക്ക് ട്രെയിനിങ് നടത്തി.കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക വൈജ്ഞാനിക കലാ പ്രദർശനങ്ങളുടെ ആധികാരിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ സ്കൂൾ വിക്കി അതിന്റെ കെട്ടിലും മട്ടിലും സമൂലമായ പരിവർത്തനത്തിന് ഒരുങ്ങുകയാണ്.


വാക്‌സിനേഷൻ

ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിവർദ്ധിപ്പിക്കുന്നതിനായി നൽകുന്ന പ്രവൃത്തിയെയാണ് വാക്‌സിനേഷൻ എന്നു പറയുന്നത്. രോഗം പകർന്നുകിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ ശക്തിയുടെ അളവു കുറായ്ക്കാനോ വാക്‌സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി ഒരു പ്രതിരോധശേഷി ലഭിക്കുന്നതാണ്. വാക്‌സിനേഷന്റെ ഫലപ്രാപ്തിയെപ്പറ്റി വലിയരീതിയിൽ പഠനം നടത്തുകയും ശരിയെന്നു മനസ്സിലായതുമാണ്.

കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ

 
കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ


ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.



ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം

 
ലഹരിവിരുദ്ധപ്രതിജ്ഞ

ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന  ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഡോക്യുമെന്റ് ചെയ്തു.


ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

 
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022

2020- 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 19.1.2022ൽ സ്കൂൾ ഐറ്റി ലാബിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.ജനറൽ സെഷൻ, അനിമേഷൻ, പ്രോഗ്രാമിംഗ്, ആപ്പ് ഇൻ വെന്റർ,വീഡിയോ കോൺഫറൻസിലൂടെ ഉള്ള മാസ്റ്റർ ട്രെയിനറുടെ ഇൻട്രൊക്ഷൻ തുടങ്ങിയ നാലു മൊഡ്യൂളുകൾ ആയിട്ടാണ് പരിശീലനങ്ങൾ നടന്നത്.എസ് ഐ ടി സി. ശ്രീമതി .ആശാ പി മാത്യു,ശ്രീമതി. ഷീനാ മാത്യു,ശ്രീമതി .സുജ ജേക്കബ് തുടങ്ങിയ അദ്ധ്യാപകരാണ്  കുട്ടികൾക്ക് പരിശീലനം നൽകിയത്. 9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോണിന്റെ നന്ദി പ്രകാശനത്തിലൂടെ ക്യാമ്പ് അവസാനിച്ചു.



സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

 
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.




ലോക മാതൃഭാഷാ ദിനം

 
ലോക മാതൃഭാഷാ ദിനം

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന്   അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്.  എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു.




യാത്രയയപ്പ് സമ്മേളനം

 
യാത്രയയപ്പ് സമ്മേളനം

2021 22 അധ്യയനവർഷത്തിലെ യാത്രയയപ്പ് യോഗം  മാർച്ച് എട്ടാം തീയതി ളാക സെന്തോം മാർത്തോമ പാരീഷ് ഹാളിൽ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന്  പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും,സ്കൂൾ മാനേജർ റവ എബി ടി മാമൻ അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.സഹജീവികളെ സ്നേഹിക്കണം എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ അദ്ദേഹം നയിച്ചു.കുമാരി ദേവിക ആർ നായരുടെ ശ്രുതി മധുരമായ ഗാനം യോഗത്തിന്റെ ശ്രദ്ധ ആകർഷിച്ചു.ഫോട്ടോ അനാച്ഛാദനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയി ജോർജ് ആണ്.ളാക സെന്തോം മാർത്തോമ സഹാവികാരി റവ. റെജി ഡാൻ കെ ഫിലിപ്പോസ്, സ്കൂൾ ഗവേർണിംഗ്  ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, പി ടി എ പ്രസിഡണ്ട് ശ്രീ എൽദോസ് വർഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ മാമൻ മാത്യു, പൂർവ്വവിദ്യാർത്ഥി റവ. റെൻസി തോമസ് സ്റ്റാഫ്പ്രതിനിധികളായ ശ്രീ സിബി മത്തായി ശ്രീമതി അനില സാമുവേൽ, വിദ്യാർഥി പ്രതിനിധിയായ  അക്ഷയ എം നായർ തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു. 2021 22 അധ്യയനവർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ റോണി എം എബ്രഹാം, ഹൈസ്കൂൾ അധ്യാപിക ശ്രീമതി ഡോളി തോമസ് എന്നിവർ മറുപടി പ്രസംഗം നടത്തി.അധ്യാപകരായ ശ്രീമതി റെനി ലൂക്ക്, ശ്രീമതി ലെജി വർഗീസ്, ശ്രീമതി മേരി സാമൂവേൽ  എന്നിവർ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പാരിതോഷികം സമർപ്പിച്ചു.മീറ്റിങ്ങിന് കൃതജ്ഞത അനുഷ്ഠിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനുമേരി സാമൂവേൽ ആണ്.യോഗത്തിൽ അവതാരകരായി  ശ്രീ. അജിത് എബ്രഹാം, ശ്രീമതി അനൂപ എന്നിവർ പ്രവർത്തിച്ചു.ദേശീയ ഗാനത്തോടെ യോഗം പര്യവസാനിച്ചു.

കൊയ്ത്തുത്സവം

 
കൊയ്ത്തുത്സവം

ളാക പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ  നടന്ന കൊയ്ത്തുത്സവം 2022 മാർച്ച് പത്താം തീയതി 8.30 ന് ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്  കറ്റ കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വരും തലമുറയ്ക്ക് കൃഷി പരിപാലനത്തിൽ താൽപര്യം തോന്നുക എന്ന ഉദ്ദേശത്തോടും കൂടി നടത്തപ്പെട്ട ഈ മഹനീയ കർമ്മത്തിൽ പങ്കാളികളാവാൻ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എം എം എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു.സ്കൂളിലെ അധ്യാപകരായ സന്ധ്യ ജി നായർ, ബിന്ദു കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ  ഫോറസ്റ്റ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിക്കുന്നതിന് ഇടയായി.


എയ്ഡ്സ് ബോധവൽക്കരണ കലാജാഥ

 
എയ്ഡ്സ് ബോധവൽക്കരണ കലാജാഥ

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ്, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, വല്ലന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ എച്ച് എസ്, എച്ച് എസ് എസ് കുട്ടികൾക്കായി. 14.3.2022 എയ്ഡ്സ് ബോധവൽക്കരണ കലാജാഥ നടത്തുകയുണ്ടായി.

സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ ഓഫീസർ സുനിൽകുമാർ പരിപാടി അഭിസംബോധന ചെയ്തു. ഡെപ്യൂട്ടി മീഡിയ ഓഫീസർ പകരുന്ന സാഹചര്യങ്ങളും പകരാത്ത സാഹചര്യവും വിശദീകരിച്ചു. തുടർന്ന് കായംകുളം വിമലയും സംഘവും എയ്ഡ്സ് ബോധവൽക്കരണ ത്തെക്കുറിച്ചുള്ള കഥാപ്രസംഗം അവതരിപ്പിച്ചു.ഹെൽത്ത് സൂപ്പർവൈസർ ജിജി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ബി അനിൽകുമാർ, പി.ആർ.ഒ സിന്റി ജോൺ, ആർ.ബി..എസ് കെ നേഴ്സ് മഞ്ജു പി ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. എച്ച് എം ഇൻചാർജ് അനില ശാമുവൽ കൃതജ്ഞത രേഖപ്പെടുത്തി.

മലയാള ഭാഷ പഠന ബോധന ക്ലാസ്സ്

 
മലയാള ഭാഷ പഠന ബോധന ക്ലാസ്സ്

കോവിഡിനു ശേഷം കുട്ടികളിൽ ഉണ്ടായ പഠന വിടവ് നികത്തുന്നതിന്റെ ഭാഗമായുള്ള പരിശീലന ക്ലാസ് 14/03/2022 ഉച്ചയ്ക്ക് 2.30 പി എം മിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ശ്രീമതി പ്രൈസി  ചെറിയാൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്. ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷനായിരുന്നു. തുടർന്ന്  മൺ പിലാവ് സ്കൂൾ റിട്ടേർഡ് എച്ച് എം ബഹു. ശ്രീ എം. കെ കുട്ടപ്പൻ സാറിന്റെ  നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. കവിയും, കഥാകാരനും ആയ കുട്ടപ്പൻ സാറിന്റെ  തന്മയത്വത്തോടെയുള്ള  ഇടപെടൽ കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു. മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്താൻ ഇത് കുട്ടികളെ സഹായിച്ചു.  മലയാളം അധ്യാപിക ശ്രീമതി സന്ധ്യ.ജി.നായർ വന്നുചേർന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു. 4 മണിയോടുകൂടി ക്ലാസ് അവസാനിച്ചു.