എസ്സ് .യു .പി .എസ്സ് .പൂവത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്സ് .യു .പി .എസ്സ് .പൂവത്തൂർ | |
|---|---|
| വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 689536 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | supspvtr@gmail.com |
| വെബ്‍സൈറ്റ് | www.pvtrsups.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37345 (സമേതം) |
| യുഡൈസ് കോഡ് | 32120600517 |
| വിക്കിഡാറ്റ | Q87593815 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ എ വിജയകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | Remya |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 37345 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സർവോദയ യു . പി സ്കൂൾ .
ചരിത്രം
അയ്യംകോയിക്കൽ നാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തഗ്രാമത്തിൻ്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിൻ്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ശ്രീ കളത്തിൽ വേലായുധൻ നായരാണ് ഈ സ്ഥാപനം നാടിനു സമർപ്പിച്ചത് .വ്യത്യസ്ത സാമൂഹിക സാമ്പത്തിക മത പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും സാഹോദര്യത്തോടെയും പരസ്പര സ്നേഹ ബഹുമാനങ്ങളോടെയും ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു .ഖാദി വസ്ത്ര നിർമാണം ,തയ്യൽ തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഈ സരസ്വതി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു .ഭാരതത്തിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടാറുണ്ട് . ഈ സരസ്വതി ക്ഷേത്രത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ പല ഉന്നത പദവികളിലും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
* മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ. ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.
* സുസജ്ജമായ കമ്പ്യൂട്ടർ ലാബും ലാപ്ടോപ്പുകളും മറ്റു കമ്പ്യൂട്ടർ അനുബന്ധ ഉപകാരങ്ങളും ഇൻ്റർനെറ്റ് കണക്ഷനും ict based ക്ലാസുകൾ നൽകുന്നതിന് സഹായിക്കുന്നു.
* കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ഉതകുന്ന ശാസ്ത്ര പരീക്ഷണ ശാല സജ്ജീകരിച്ചിരിക്കുന്നു.
* ഉച്ച ഭക്ഷണം കഴിക്കുവാനുള്ള പ്രത്യേക ഭോജന ശാല ക്രമീകരിച്ചിട്ടുണ്ട് .
* പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .
* വിശാലമായ ഗ്രന്ഥശാല വിദ്യാലയത്തിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
# 2017 -2018 ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻ
# സബ്ജില്ലാ കലോത്സവം ,സംസ്കൃത കലോത്സവം ,ബാലകലോത്സവം എന്നിവയിൽ കുട്ടികൾക്കു മികവ് പുലർത്തുന്നു.
# വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു സ്കൂൾ തലം ,ജില്ലാതലം ,സബ് ജില്ലാതലം എന്നീ മത്സര തലങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു.
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ലക്ഷ്മിക്കുട്ടിയമ്മ | 1953-1984 |
| 2 | എം ബി തങ്കമ്മ | 1984-1991 |
| 3 | സി.വി .ഇന്ദിരാമ്മ | 1991-1996 |
| 4 | പി.വസന്തകുമാരി | 1996-2015 |
| 5 | കെ.എ.വിജയകുമാർ | 2015 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .പി എൽ ശാന്തകുമാരി ( അദ്ധ്യാപനം )
ശ്രീ റോയ് കെ അലക്സാണ്ടർ ( ബാങ്ക് ഉദ്യാഗസ്ഥൻ )
ദിനാചരണങ്ങൾ
ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .
അദ്ധ്യാപകർ
കെ എ വിജയകുമാർ (ഹെഡ് മാസ്റ്റർ )
സുജാത എസ്
പ്രീത എസ്
സ്മിത വി
നീതു വിജയൻ
രമ്യ എം പിളള (ഒ. എ )
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക -- {{#multimaps:9.336388,76.667476 |zoom=18}} -- |
*പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .
* ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km വടക്കു- പടിഞ്ഞാറു പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
* കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
കൂട്ടിച്ചേർത്തു
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37345
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുല്ലാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ