ജി.എൽ.പി.എസ് കുലിക്കിലിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കുലിക്കിലിയാട് | |
---|---|
![]() | |
വിലാസം | |
കുലിക്കിലിയാട് KOTTAPPURAM(PO) , KOTTAPPURAM പി.ഒ. , 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | kulikkiliyadglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20306 (സമേതം) |
യുഡൈസ് കോഡ് | 32060300401 |
വിക്കിഡാറ്റ | Q64690321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | OTTAPPALAM |
താലൂക്ക് | OTTAPPALAM |
ബ്ലോക്ക് പഞ്ചായത്ത് | SREEKRISHNAPURAM |
തദ്ദേശസ്വയംഭരണസ്ഥാപനം | KARIMBUZHA PANCHAYATH |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | K SASIKALA |
പി.ടി.എ. പ്രസിഡണ്ട് | SUDHEERAN |
എം.പി.ടി.എ. പ്രസിഡണ്ട് | JAYA |
അവസാനം തിരുത്തിയത് | |
27-01-2022 | 20306glps |
ചരിത്രം
1913 ൽ ആണ് കോട്ടപ്പുറത്തു ഈ വിദ്യാലയം ആരംഭിച്ചത്. ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം നിൽക്കുന്ന സ്ഥലത്തു ശ്രീമാൻ എ.പി കുഞ്ഞുണ്ണി നായരാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. എ.പി നാരായണൻ നായർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ യു.കെ.ജി ക്ക് തുല്യമായ ശിശുക്ലാസ്സും ഒന്ന് ,രണ്ട് ,മൂന്ന് ക്ലാസ്സുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിശുക്ലാസ്സിൽ 13,14 വയസ്സുകാരും ഉണ്ടായിരുന്നു. ആകെ പ്രവേശനം 65 പേർ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നാട്ടിൻ പുറങ്ങളിൽ അത്ര കാര്യമാക്കിയിട്ടില്ലാത്ത കാലം. ആദ്യത്തെ നാലാം ക്ലാസ് കുട്ടികൾ 1919 ൽ സ്കൂൾ വിട്ടതായിട്ടാണ് രേഖ. തച്ചനാട്ടുകര, അരിയൂർ, കുളപ്പാടം തുടങ്ങിയ ദൂരദേശക്കാരും ഇവിടെ പഠിക്കാൻ വന്നിരുന്നത്രെ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ചുറ്റുപാടിലെങ്ങും മറ്റു വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാൻ.
1939 അവസാനം വരെ നാലു ക്ലാസ്സിനും കൂടി രണ്ട് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഡിസംബർ മുതൽ മൂന്നു പേരും 1944 മുതൽ നാല് പേരും ഉണ്ടായിരുന്നു. പഠിതാക്കളിൽ പെൺകുട്ടികൾ താരതമ്യേന വളരെ കുറവായിരുന്നു.
സ്വകാര്യ മാനേജ്‌മെന്റിൽ ആണ് ആരംഭിച്ചതെങ്കിലും താമസിയാതെ തന്നെ വള്ളുവനാട് താലൂക്ക് ബോർഡ് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായി. കേരള സംസ്ഥാന രൂപീകരണത്തോട് കൂടി 1956 ൽ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കോട്ടപ്പുറം ആശുപത്രി വളപ്പിൽ നിന്ന് ഒഴിഞ്ഞു പോരേണ്ടി വന്നപ്പോൾ 1948 മുതൽ തൊട്ടടുത്തു തന്നെ ഇപ്പോഴുള്ള സ്ഥലത്തു വാടക കെട്ടിടത്തിലാണ് 1998 വരെ പ്രവർത്തിച്ചത്. ബഹുമാന്യനായ ശ്രീ. പാറക്കോട്ടിൽ കുമാരൻ അവർകളിൽ നിന്ന് സ്ഥലം കരിമ്പുഴ പഞ്ചായത്ത് ഏറ്റെടുത്തു നൽകുകയും ഡി .പി .ഇ .പി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഡി .പി .ഇ .പി , എസ് .എസ് .എ ഫണ്ടും ഉപയോഗിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാനായി.
1971 -1990 കാലത്തു വിദ്യാലയത്തിൽ ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്നു. 1971 ൽ 215 ഉം 1978 ൽ 181 ഉം 1987 ൽ 257 ഉം കുട്ടികൾ പഠിച്ചിരുന്നു. 8 ഡിവിഷനുകൾ വരെ അനുവദിച്ചു. സ്ഥലപരിമിതിയാണ് കൂടുതൽ ഡിവിഷൻ അനുവദിക്കാൻ തടസ്സമായത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം കുറയുന്ന ഒരു പ്രവണത കണ്ടുവരുന്നു. 2008 ൽ പി .ടി .എ യുടെ സഹായത്തോടെ നടത്തുന്ന പ്രീ പ്രൈമറിക്ക് അനുവാദം ലഭിച്ചു. മറ്റു പല വിദ്യാലയങ്ങളിലും പ്രീ പ്രൈമറി തുടങ്ങുകയും ഇല്ലാതാവുകയും ചെയ്തപ്പോൾ ഈ വിദ്യാലയത്തിൽ ഇപ്പോഴും തുടർന്ന് വരുന്നു. പ്രീ പ്രൈമറിയുടെ സാന്നിധ്യം വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ പിടിച്ചു നിർത്താനിടയായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ആഘോഷങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ
ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.947401391541582, 76.40863368504638|zoom=12}}
- model- NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|-