ജി.എൽ.പി.എസ് കുലിക്കിലിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുലിക്കിലിയാട്
വിലാസം
കുലിക്കിലിയാട്

KOTTAPPURAM(PO)
,
KOTTAPPURAM പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽkulikkiliyadglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്20306 (സമേതം)
യുഡൈസ് കോഡ്32060300401
വിക്കിഡാറ്റQ64690321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംOTTAPPALAM
താലൂക്ക്OTTAPPALAM
ബ്ലോക്ക് പഞ്ചായത്ത്SREEKRISHNAPURAM
തദ്ദേശസ്വയംഭരണസ്ഥാപനംKARIMBUZHA PANCHAYATH
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികK SASIKALA
പി.ടി.എ. പ്രസിഡണ്ട്SUDHEERAN
എം.പി.ടി.എ. പ്രസിഡണ്ട്JAYAM
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  1. ചരിത്രം

1913 ൽ ആണ് കോട്ടപ്പുറത്തു ഈ വിദ്യാലയം ആരംഭിച്ചത്. ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം നിൽക്കുന്ന സ്ഥലത്തു ശ്രീമാൻ എ.പി കുഞ്ഞുണ്ണി നായരാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. എ.പി നാരായണൻ നായർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ യു.കെ.ജി ക്ക് തുല്യമായ ശിശുക്ലാസ്സും ഒന്ന് ,രണ്ട് ,മൂന്ന് ക്ലാസ്സുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിശുക്ലാസ്സിൽ 13,14  വയസ്സുകാരും ഉണ്ടായിരുന്നു. ആകെ പ്രവേശനം 65 പേർ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നാട്ടിൻ പുറങ്ങളിൽ അത്ര കാര്യമാക്കിയിട്ടില്ലാത്ത കാലം. ആദ്യത്തെ നാലാം ക്ലാസ് കുട്ടികൾ 1919 ൽ സ്കൂൾ വിട്ടതായിട്ടാണ് രേഖ. തച്ചനാട്ടുകര, അരിയൂർ, കുളപ്പാടം തുടങ്ങിയ ദൂരദേശക്കാരും ഇവിടെ പഠിക്കാൻ വന്നിരുന്നത്രെ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ചുറ്റുപാടിലെങ്ങും മറ്റു വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാൻ.

1939 അവസാനം വരെ നാലു ക്ലാസ്സിനും കൂടി രണ്ട് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഡിസംബർ മുതൽ മൂന്നു പേരും 1944 മുതൽ നാല് പേരും ഉണ്ടായിരുന്നു. പഠിതാക്കളിൽ പെൺകുട്ടികൾ താരതമ്യേന വളരെ കുറവായിരുന്നു.

സ്വകാര്യ മാനേജ്‌മെന്റിൽ ആണ് ആരംഭിച്ചതെങ്കിലും താമസിയാതെ തന്നെ വള്ളുവനാട് താലൂക്ക് ബോർഡ് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായി. കേരള സംസ്ഥാന രൂപീകരണത്തോട് കൂടി 1956 ൽ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കോട്ടപ്പുറം ആശുപത്രി വളപ്പിൽ നിന്ന് ഒഴിഞ്ഞു പോരേണ്ടി വന്നപ്പോൾ 1948 മുതൽ തൊട്ടടുത്തു തന്നെ ഇപ്പോഴുള്ള സ്ഥലത്തു വാടക കെട്ടിടത്തിലാണ് 1998 വരെ പ്രവർത്തിച്ചത്. ബഹുമാന്യനായ ശ്രീ. പാറക്കോട്ടിൽ കുമാരൻ അവർകളിൽ നിന്ന് സ്ഥലം കരിമ്പുഴ പഞ്ചായത്ത് ഏറ്റെടുത്തു നൽകുകയും ഡി .പി .ഇ .പി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഡി .പി .ഇ .പി , എസ് .എസ് .എ ഫണ്ടും ഉപയോഗിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാനായി.

                        1971 -1990 കാലത്തു വിദ്യാലയത്തിൽ ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്നു. 1971 ൽ 215 ഉം 1978 ൽ 181 ഉം 1987 ൽ 257 ഉം കുട്ടികൾ പഠിച്ചിരുന്നു. 8 ഡിവിഷനുകൾ വരെ അനുവദിച്ചു. സ്ഥലപരിമിതിയാണ് കൂടുതൽ ഡിവിഷൻ അനുവദിക്കാൻ തടസ്സമായത്.
            കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം കുറയുന്ന ഒരു പ്രവണത കണ്ടുവരുന്നു. 2008 ൽ പി .ടി .എ യുടെ സഹായത്തോടെ നടത്തുന്ന പ്രീ പ്രൈമറിക്ക് അനുവാദം ലഭിച്ചു. മറ്റു പല വിദ്യാലയങ്ങളിലും പ്രീ പ്രൈമറി തുടങ്ങുകയും ഇല്ലാതാവുകയും ചെയ്തപ്പോൾ ഈ വിദ്യാലയത്തിൽ ഇപ്പോഴും തുടർന്ന് വരുന്നു. പ്രീ പ്രൈമറിയുടെ സാന്നിധ്യം വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ പിടിച്ചു നിർത്താനിടയായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 .   എ .പി നാരായണൻ നായർ   1913 മുതൽ

2 .   എസ് .എസ് ചിദംബരയ്യർ

3 .   കെ .ഗോപാലമേനോൻ               1942 വരെ

4 .   എ .കുട്ടികൃഷ്ണൻ നായർ     9 / 1943 മുതൽ 9 / 1957 വരെ

5 .   കെ .ഇന്ദിര       9/ 1957 മുതൽ 11/ 1958 വരെ

6 .   എ .കുട്ടികൃഷ്ണൻ നായർ   12/ 1958 മുതൽ 3/ 1959 വരെ

7 .  ഉണ്ണിരാരിച്ചൻ വെള്ളോടി   4/ 1959 മുതൽ

8 .  കെ .ഇ പ്രാഭാകരനുണ്ണി  6/ 1964 മുതൽ 12/ 1968 വരെ

9 .  എ. എം ശാസ്ത്രശർമ്മൻ  1/ 1969 മുതൽ 2/ 1973 വരെ

10 .  പി വി കുമാരൻ നായർ  3/ 1973 മുതൽ 11/ 1973 വരെ

11 .  കെ കുട്ടഗുപ്തൻ   12/ 1973 മുതൽ 7/ 1976 വരെ

12 .  ടി വി രാഘവ വാര്യർ   8/ 1976 മുതൽ 10/ 1978 വരെ

13 .  പി ജനാർദ്ദനൻ   11/ 1978 മുതൽ 6/ 1984 വരെ

14 .  പി ശങ്കരൻ നായർ   7/ 1984 മുതൽ 3/ 1989 വരെ

15 .  കെ പരമേശ്വരൻ    6/ 1989 മുതൽ 3/ 1990 വരെ

16 .  പി നാരായണൻ   5/ 1990 മുതൽ 6/ 1991 വരെ

17 .  എസ് കുഞ്ചു   7/ 1991 മുതൽ 6/ 1993 വരെ

18 .  കെ സാവിത്രി   7/ 1993 മുതൽ 3/ 1997 വരെ

19 .  കെ രാമകൃഷ്ണൻ   5/ 1997 മുതൽ 5/ 2000 വരെ

20.   പി സൗദാമിനി     6/ 2000 മുതൽ 5/ 2003 വരെ

21 .  കെ നാരായണൻകുട്ടി    7/ 2003 മുതൽ 4/ 2004 വരെ

22 .  പി എൻ അച്യുതൻ നായർ   6/ 2004 മുതൽ 3/ 2007 വരെ

23 .  കെ കെ പ്രേമകുമാരി   4/ 2007 മുതൽ 5/ 2015 വരെ

24 .  ഇ എസ് പരമേശ്വരൻ   6/ 2015 മുതൽ 5/ 2018 വരെ

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ആഘോഷങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ

ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map

|

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ശ്രീകൃഷ്ണപുരം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.