ഊരാളുങ്കൽ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല സബ്ജില്ലയിലുള്ളതും മടപ്പള്ളി കോളേജിനും മണക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു പൊതു വിദ്യാലയമാണ് (എയ്ഡഡ്) ഊരാളുങ്കൽ എൽ.പി.സ്കൂൾ
| ഊരാളുങ്കൽ എൽ പി എസ് | |
|---|---|
| വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1873 |
| വിവരങ്ങൾ | |
| ഇമെയിൽ | 16217hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16217 (സമേതം) |
| യുഡൈസ് കോഡ് | 32041300102 |
| വിക്കിഡാറ്റ | Q64549974 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 31 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീനമോൾ.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുബിജ.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | അഖിഷ.സി.എം |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 16217-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
ഭൗതികസൗകര്യങ്ങൾ
ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ.ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും പൈപ്പ് സൗകര്യവുമുണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ പ്രവൃത്തിപരിചയ അദ്ധ്യാപികയും സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.കുട്ടികളുടെ ഐ.ടി. വികസനത്തിനായി പ്രൊജക്റ്റർ , ലാപ്ടോപ് , പ്രിന്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളും ലൈബ്രറി സൗകര്യങ്ങളും വായനാമൂലകളുമുണ്ട്. കൂടാതെ എൽ. പി. സ്കൂളുകൾക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തുമാഷ്
- രാവുണ്ണിക്കുറിപ്പ് മാഷ്
- ഇരവിമാഷ്
- കല്ല്യാണി ടീച്ചർ
- ചന്ദ്രമതി ടീച്ചർ
- കാർത്ത്യായനി ടീച്ചർ
- വിജയലക്ഷ്മി ടീച്ചർ
- ശ്രീധരൻ മാഷ
നേട്ടങ്ങൾ
*17/18 വർഷങ്ങളിൽ LSS നേടിയിട്ടുണ്ട്.
* കലാ കായിക മത്സരത്തിൽ ജില്ലാതലംവരെ മത്സരിക്കാനുംഉന്നത വിജയം നേടാനും കഴിഞ്ഞിട്ടു ണ്ട്.
* അബാക്കസ്സ് പരീക്ഷയിൽ National Level ൽ തുടർച്ചയായി 3 വർഷം ഉന്നത സ്ഥാനം കൈവരിക്കാൻ
കഴിഞ്ഞിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണദാസ് മടപ്പള്ളി
- ഡോ.ഗംഗാധരൻ
- മധു മടപ്പള്ളി
- ഡോ.സ്വപ്നനിഷ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
- മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.64508,75.57259|zoom=18}}