ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/a/a0/48226B.%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82._Pk_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_MLA.jpg/300px-48226B.%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82._Pk_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_MLA.jpg)
സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മയുടേയും മന:സ്ഥിതിയുടേയും ചരിത്രമാണ്. പണം നൽകാനില്ലാതിരുന്ന പാവപ്പെട്ട നാട്ടുകാർ അവരുടെ റേഷൻ ഫഞ്ചസാര വാങ്ങി നൽകിയാണ് ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചത്.
തിരുവാലിക്കാരനായ നാരായണൻ മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ.തവരാപറംമ്പ് പള്ളിയിൽ ബാക്....വിളിക്കുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.അദ്ധേഹത്തിൻറെ പിതാവ് മുഹമ്മദ് മൊല്ല ദീർഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു.
നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലയിലാണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം.
കെട്ടിട ചരിത്രം
![](/images/thumb/d/de/48226_1jpeg.jpg/300px-48226_1jpeg.jpg)
1954 ന്പ്രവർത്തനം ആരംഭിച്ച തവരാപറമ്പ് ജി എൽ പി സ്കൂൾ അരീപുറത്ത് മൊയ്തീൻകുട്ടി ഹാജിയുടെ സ്കൂളിനടുത്തുള്ള പാലക്കാപറമ്പിലുള്ള മേലേ പീടികയിൽ ആയിരുന്നു അദ്ധ്യായനം തുടങ്ങിയത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നീട് തവരാ പറമ്പ് മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1958 സ്കൂളിന് പുതിയതായി ഒരു കെട്ടിടം നിലവിൽ വന്നതുമുതൽ പ്രവർത്തനം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റി. ഈ ബിൽഡിംഗ് 2020 പുനർനിർമ്മിച്ചു. 1964 ഇൽ സ്കൂളിന് മറ്റൊരു ബിൽഡിംഗ് നിർമ്മിച്ചു.. 1998 ഡി പി ഇ പിയുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ച് മൂന്നു മുറിയുള്ള മറ്റൊരു കെട്ടിടം കൂടി നിർമിച്ചു