എം എസ് സി എൽ പി സ്കൂൾ വെട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ | |
---|---|
വിലാസം | |
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ , വെട്ടൂർ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9400534328 |
ഇമെയിൽ | vetorschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38722 (സമേതം) |
യുഡൈസ് കോഡ് | 32120301302 |
വിക്കിഡാറ്റ | Q87599624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2022 | Thomasm |
ചരിത്രം
ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടം ആണ് സ്കൂളിന് ഉള്ളത്. 4 ക്ലാസ്സ് റൂമും ഓഫീസ് മുറിയും ഉണ്ട്. എല്ലാം മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട് . എല്ലാ ക്ലാസ് റൂമുകളിലും ബെഞ്ചുകളും ഡസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 സയൻസ് ക്ലബ് 2 ഗണിത ക്ലബ് 3 പരിസ്ഥിതി ക്ലബ്
ദിനാചരണങ്ങൾ
പ്രവേശനോത്സവം പരിസ്ഥിതിദിനം
വായനാദിനം ലഹരി വിരുദ്ധ ദിനം ജനസംഖ്യാദിനം ഹിരോഷിമദിനം നാഗസാക്കിദിനം ക്വിറ്റ് ഇന്ത്യാ സ്വാതന്ത്യദിനം ഓണാഘോഷം അധ്യാപകദിനം അഹിംസദിനം കേരള പിറവി പക്ഷി നിരീക്ഷണ ദിനം ശിശുദിനം ഭരണഘടനാദിനം ക്രിസ്തുമസ് പുതുവത്സരം യുവജനദിനം റിപ്പബ്ലിക് ദിനം രക്തസാക്ഷിദിനം എന്നിവ ആചരിച്ചു വരുന്നു.
മുൻ സാരഥികൾ
ശ്രീ.തോമസ് സർ ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ ശ്രീ.പി. എം.ജോർജ് ശ്രീമതി. ഏലിയാമ്മ തോമസ് ശ്രീ.സി.ജി.ജെയിംസ് ശ്രീമതി.പി. എം.മറിയാമ്മ ശ്രീമതി.മേഴ്സി.കെ. എസ്
അദ്ധ്യാപകർ
സിസിലി എബ്രഹാം (എച്ച് എം.)
ക്രിസ്റ്റീന ചെറിയാൻ
അശ്വതി ബി
സോനു ജോൺ
വഴികാട്ടി
കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ് സ്ഥിതിചെയ്യുന്നു
{{#multimaps:9.25878, 76.82309|zoom=18}}