എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽപാസ് വേഡിന് തുടക്കം

മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിജയോത്സവം 2021-22

2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. ജൂൺ അത്യാവാരം തന്നെ പിന്തുണ നൽകുകയും പാടവിവരണങ്ങൾ ദിവസവും ടൈംറ്റബിൾ അടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. സമയബന്ധിതമായി രക്ഷിതാക്കളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയുണ്ടായി. മീറ്റിംഗ് ഫലപ്രതമാക്കാൻ പിയർ ഗ്രൂപ്പ്‌ അടിസ്ഥാനത്തിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. പഠനത്തിലുള്ള അവരുടെ പ്രകടനമനുസരിച്ച കൂടുതൽ ശ്രദ്ധ നൽകാൻ A+ ക്ലബും D+ ക്ലബും രൂപീകരിച്ചു.സ്കൂൾ തുറന്നത്തോടെ അവരുടെ പദപുസ്തകങ്ങൾ നോട്സ് എന്നിവ പിയർ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നോക്കി കൊടുത്തു. A+ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിച്ചു. അവരെ ലിറ്റിൽ ട്യൂട്ടോർസ് ആയി

വിജയോത്സവം 2018-19

അതിജീവനം

യു നിസെഫ്  അതിജീവനം ,മാനസിക ആരോഗ്യ പരിപാടി ശില്പശാല ഉദ്ഘാടനം 2021ഡിസംബർ 8 ബുധൻ രാവിലെ 10 മണിക്ക് വാർഡ് മെമ്പർ വി ജി നമോഹൻ നിർവഹിച്ചു. അധ്യക്ഷൻ PTAപ്രസിഡൻ്റ മുഹമ്മദ് സാദിഖ്, mp TA ജയ 'ഹെഡ്മാസ്റ്റർ എം പി ജാഫർ സർ എന്നിവർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായാണ് ക്ലാസ് നടന്നത്.

ആദ്യഘട്ടം ക്ലാസ് ഹാഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഉദ്ഘാടന ദിവസം നടന്നു. സജിന ടീച്ചർ, മൈമൂന ടീച്ചർ എന്നിവരും ഉണ്ടായിരുന്നു' PT അധ്യാപകനായ അലി മുൻതസിർ ചിക്കൻ ഡാൻസ് കുട്ടികൾക്ക് പരിശീലിപ്പിച്ചു' ' - കുട്ടികൾക്ക് ആസ്വാദ്യകരമായി. നാടൻപാട്ട്, ചിത്രവര'മാനസിക ഉല്ലാസം നൽകുന്ന കളികൾ എന്നിവ പരിശീലിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ 'കുത്തിവര ,പതിപ്പ് വാർഡ് മെമ്പറെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചു.വ്യായാമങ്ങൾ ( എയ്റോബിക് 'സ്ട്രങ് തനിങ്' ''സ്ട്രച്ചിംങ് ) എന്നിവയും പരിശീലിപ്പിച്ചു.കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ് നൽകി. രണ്ടാം ഘട്ടം ജനവരി 14 ന് നടത്തി. കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപെടുത്തുന്നതിന് ഉപകാരപ്രദമായ പരിപാടി ആയിരുന്നു അതിജീവനം

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

2021 ജൂലൈ 18 ഞായർ രാവിലെ 10 മണി Google Meet ൽ

കാര്യ പരിപാടി

സ്വാഗതം :ശ്രീ. റഷീദ് കെ.എം (ക്ലബ്ബ് കോ-ഓഡിനേറ്റർ)അദ്ധ്യക്ഷൻ: ശ്രീ.എം.പി.ജാഫർ (പ്രധാനധ്യാപകൻ)

ഉദ്ഘാടനം: ശ്രീ.മുഹമ്മദ് സജാദ് lAS (സബ് കളക്ടർ, ത്രിപുര )മുഖ്യാതിഥി: ശ്രീമതി .ദിവ്യ.ആർ.എസ് (അധ്യാപിക,ഡബ്ബിംഗ് ആർട്ടിസ്റ്റ്& റേഡിയോ ജോക്കി)

ആശംസ:ശ്രീ.ടി.പി.മൻസൂർ അലി(സീനിയർ അസിസ്റ്റൻറ്)ശ്രീ.പി.മുഹമ്മദ് ഇഖ്ബാൽ ( സ്റ്റാഫ് സെക്രട്ടറി)

ശ്രീ.എ.കെ.ജൈഫർ (കൺവീനർ SS ക്ലബ്ബ്)ശ്രീമതി.മസ്ന (കൺവീനർ, ഗണിത ക്ലബ്ബ്)നന്ദി ്)

ശ്രീമതി.മസ്ന (കൺവീനർ, ഗണിത ക്ലബ്ബ്)

നന്ദി : ശ്രീമതി. സൗമ്യ സണ്ണി (കൺവീനർ സയൻസ് ക്ലബ്ബ്)

മൊബൈൽ ഫോൺ വിതരണം

കൊറോണ കാരണം അധ്യാപനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ മൊബൈൽഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഇല്ലാത്ത വിദ്യാർഥികളെ പ്രത്യേകം കണ്ടെത്താൻ ഒരു സർവേ നടത്തി. സ്റ്റാർ കൗൺസിൽ യോഗം ചേർന്നു ഫോണുകൾ വാങ്ങുന്നതിനുള്ള തുക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനിച്ചു. കൂടാതെ മാനേജ്മെൻറ് അംഗങ്ങളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിച്ചു. എട്ട് മൊബൈൽ ഫോണുകൾ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു. ഈ സഹായത്തിന്റെ ഔപചാരിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു സാർ നിർവഹിച്ചു .ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ, പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം, പിടിഎ പ്രസിഡൻറ് വിനോദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

എസ് എസ്എൽസി അനുമോദനം

2021 ൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. കൊറോണക്കാലം അനുവദിക്കാത്തതിനാൽ ഈ ചടങ്ങ് വളരെ ലളിതമായാണ് സംഘടിപ്പിച്ചത്. 100% വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിജയോത്സവം കൺവീനർ സൗമ്യ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ വിജിന മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജാഫർ സാറിനെ അധ്യക്ഷതയിൽ മാനേജ്മെൻറ് അംഗം വി അബ്ദുല്ലക്കോയ ഹാജി കുട്ടികൾക്ക് ഉപദേശങ്ങൾ നൽകി. സൗമ്യ ടീച്ചർ സ്വാഗതവും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു