എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാസ് വേഡി'ന് മണാശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ലിന്റോ ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി. സി സി എം വൈ പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽ റസാഖ്‌ ക്യാമ്പ് വിശദീകരണം നടത്തി. മുക്കം നഗരസഭ കൗൺസിലർ ബിജുന,ജില്ലാ കളക്ട്രേറ്റ് ഹുസുർ ശിരസ്താദർ ബാബു ചാണ്ടുള്ളി, ഹെഡ് മാസ്റ്റർ  എം.പി ജാഫർ, സീനിയർ അധ്യാപിക ജയ ജേക്കബ് സംസാരിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ എം. പി റോബിൻ ഇബ്രാഹിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

ചിത്രം

ന്യുനപക്ഷ വകുപ്പ് പാസ് വേഡ് ക്യാമ്പ് മണാശ്ശേരി എം. കെ. എച്ച്. എം. എം. ഒ ഹയർ സെക്കന്ററി സ്കൂളിൽ ലിന്റോ ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു