ഗവ.എൽ.പി.എസ് പ്രമാടം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് പ്രമാടം
അവസാനം തിരുത്തിയത്
26-01-2022Thomasm




ഗവ.എൽ.പി.എസ് പ്രമാടം
വിലാസം
പ്രമാടം


ജി.എൽ.പി.എസ്സ്.പ്രമാടം, മല്ലശ്ശേരി.പി.ഒ,പത്തനംതിട്ട,689646
,
689646
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04682335340
ഇമെയിൽglpspramadom1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്38709 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ഡി.വത്സല
അവസാനം തിരുത്തിയത്
26-01-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡ്ആയ മറൂർ കരയിൽ ആണ് പ്രമാടം ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1915ൽ സ്ഥാപിതമായ ഈ സ്കൂൾ ജൂബിലി ആഘോഷങ്ങൾ പൂർത്തികരിച്ചു നാട്ടിലെ പ്രമുഖ വിദ്യാലയമുത്തശ്ശി ആയി നിലകൊള്ളുന്നു. ആദ്യ കാലത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ സർക്കാരിന് സമർപ്പിച്ചു. സ്കൂളിന് സ്വന്തമായി 66 സെൻറ് സ്ഥലമുണ്ട്

'L' ആകൃതിയിൽ 9 മുറികളുള്ള വാർത്ത കെട്ടിടമാണ് ഇപ്പോഴുള്ളത്. ആദ്യകാലങ്ങളിൽ 400 നും 500 നും ഇടയ്ക്ക് കുട്ടികൾ ഇവിടെ പഠിച്ചിച്ചിരുന്നു. ഈ  വിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ വിദ്യാർഥികൾ പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാ കാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, SMC എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു.                               

          ശതാപ്തി ആഘോഷിച്ച സ്കൂൾ എന്ന നിലയിൽ പൊതുജന പങ്കാളിത്തം ഏറെ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബഹുദൂരം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സർക്കാരിന്റെ പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 2020 ജൂണിൽ 1-4 വരെ ക്ലാസ്സുകളിലായി 8 അദ്ധ്യാപകരും 199 കുട്ടികളും PTA യുടെ നേതൃത്വത്തിൽ ഉള്ള പ്രി പ്രൈമറി വിഭാഗത്തിൽ 81 കുട്ടികളും 2 അദ്ധ്യാപകരും 1 ആയയും ജോലി ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പരേതരായ കുഞ്ഞു കുഞ്ഞു സാർ, തങ്കച്ചൻ സാർ, ഓമന ടീച്ചർ, എന്നിവരും ശാന്തമ്മ ടീച്ചർ, സരളഭായി ടീച്ചർ, മറിയാമ്മ ടീച്ചർ, A. G അന്നമ്മ ടീച്ചർ, K. R ഗിരിജ കുമാരി, ഓമന ടീച്ചർ, സുശീല ടീച്ചർ, V. R രാജലക്ഷ്‌മി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടെ സേവനം സ്കൂളിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിനു സഹായക മായിട്ടുണ്ട്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ന് സമൂഹത്തിൻറെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്ന വ്യക്തികളിൽ ചിലർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.

          എഞ്ചിനീയർമാരായി സേവനം അനുഷ്ഠിച്ച ശ്രീ. M. ശ്രീധരൻ, വിജയരാജൻ, എന്നിവരും വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ. ബാലപ്പണിക്കർ, മുനിസിപ്പൽ ജോയിൻറ് ഡയറക്ടറായിരുന്ന അഡ്വ. ഗംഗാധരൻ, പ്രൊഫ. ഭാർഗവൻ നായർ, പി. കെ  ജോർജ്, കവി  കീഴേത്ത് നാരായണനാചാരി തുടങ്ങിയവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. നേതാജി ഹൈസ്കൂൾ മാനേജർ ശ്രീമാൻ. ബി. രാജപ്പൻ പിള്ളയും, ശ്രീ. രാജേഷ് ആക്ലേത്തും പ്രമാടം പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീ റോബിൻ പീറ്ററും ഈ വിദ്യാലയത്തിൻറെ മുതൽ കൂട്ടുകളാണ്. അതുപോലെ പുതു തലമുറയിൽ പെട്ട അനേകം എഞ്ചിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകരും ജന പ്രതിനിധികളും, കലാകാരന്മാരും, എം ബി ബി സ് ജേതാക്കളും ഈ സ്കൂളിൻറെ അഭിമാനങ്ങളാണ്.

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_പ്രമാടം&oldid=1424259" എന്ന താളിൽനിന്ന് ശേഖരിച്ചത്