സെന്റ് ആൻസ് എൽ പി എസ് പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആൻസ് എൽ പി എസ് പേട്ട
വിലാസം
പേട്ട

സെൻ്റ് ആൻസ് എൽ പി എസ്
,
പേട്ട പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംബുധൻ - ജൂൺ - 1888
വിവരങ്ങൾ
ഇമെയിൽpettahstanneslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43320 (സമേതം)
യുഡൈസ് കോഡ്32141001612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.കൊച്ചുറാണി എം ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ആശ അരുൺകുുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രേഷ്മ ആർ .എസ്
അവസാനം തിരുത്തിയത്
26-01-202243320 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽപ്പെട്ട പേട്ടവാർഡിൽ പരിശുദ്ധമായ ദേവാലയ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ് ആൻസ് എൽ പി സ്കൂളിൻെറചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായ്കൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .1888-ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥിനി നാഗമ്മയും ആദ്യത്തെ പ്രഥമ അധ്യാപകൻ വിശ്വനാഥനും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യ പിതാവിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെൻെറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് സെൻറ് ആൻസ്.

റവ. ഫാ. ഡോ.ഡൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റവ. ഫാ. ഡേവിഡ്സൺ സ്ക്കൂൾമാനേജരുമാണ്.സിസ്റ്റർ കൊച്ചുറാണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ശ്രീമതി ആശാ അരുൺ കുമാർ പി.ടി.എ പ്രസിഡണ്ടും ശ്രീമതി രേഷ്മ ആർ. എസ് എം.പി.ടി.എ പ്രസി‍ഡണ്ടുംആണ്. മാനേജ്മെന്റിൽ നിന്നും ഈ വിദ്യാലയ മുത്തശ്ശിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന  നിസീമമായ സഹായവും സഹകരണവും എടുത്തുപറയേണ്ടതാണ് .





മുൻ സാരഥികൾ

കാലയളവ് പ്രഥമ അധ്യപകർ
1956-1961 എം .റ്റി .അന്ന
1961-1964 എം.റോസി
1964-1977 സ്റ്റാൻസി പെരേര
1977-1989 ഏയ്ഞജൽ മേരി ലോപ്പസ്
1989-1990 മോനിക്ക എം.ലോപ്പസ്
1990-1991 സി.പൗളി
1991-1992 ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
1992-1995 ഗ്ലാഡിസ് എൽ.ഗോമസ്
1995-1997 റ്റെൽമ ലോപ്പസ് ജെ
1997-1999 ലുവെല്ല പി.വി
1999-2003 ജോസഫിൻ സിൽവസ്റ്റർ
2003-2004 ജെസ്സി പെരേര ജെ
2004-2011 ഉഷാകുമാരി
2011-2018 ലിസ്സി ലോററ്റ്
2018-2021 ലിൻഡ ആൽബർട്ട്
2021- സിസ്റ്റർ.കൊച്ചുറാണി


പ്രശംസ

ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേളകളിലും കലാ -കായിക മത്സരങ്ങളിലും ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയേണ്ടതാണ് . 2000-ത്തിൽ നടന്ന മാത്തമാറ്റിക് കോർണർ മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി . ശാസ് ത്ര-ഗണിത പ്രവർത്തിപരിചയമേളകളിൽ(2006-07)ഒന്നാംസ്ഥാനം നേടാൻ സാധിച്ചു.2005-ൽ ശിശുദിന റാലിയിൽ മികച്ച പ്രകടനത്തിന് മേയറുടെ ട്രോഫി കരസ്ഥമാക്കി .2006-ൽ തിരുവനന്തപുരം ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും അറബിക് സാഹിത്യോത്സവത്തിൽ ട്രോഫിയും കരസ്ഥമാക്കി . എൽ .എസ് .എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു .2020-ൽ എൽ .എസ് എസ് പരീക്ഷയിൽ ആതിര സനൽ ,യോം കാർപെന്റെർ എന്നീ കുട്ടികൾ വിജയികളായി .ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങളിൽ കുട്ടികളുടെ  പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .വീടൊരുവിദ്യാലയം ,മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ ,ഗണിത ലാബ് ,വീട്ടിൽ ഒരു ലൈബ്രറി ഇവ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി .എ അംഗങ്ങളുടെയും സജീവ പിന്തുണയോടുകൂടി നന്നായി ചെയ്യാൻ സാധിച്ചു 


വഴികാട്ടി

{{#multimaps: 8.496549760189373, 76.93279663691807 | zoom=18 }}