ഗവ. യു. പി. എസ്. കുടമുരുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. കുടമുരുട്ടി
വിലാസം
കുടമുരുട്ടി

കുടമുരുട്ടി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ+918921933317
ഇമെയിൽhmkudamurutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്38545 (സമേതം)
യുഡൈസ് കോഡ്32120800401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി കെ. എ
പി.ടി.എ. പ്രസിഡണ്ട്മഞ്ജു
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
25-01-202238545


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി.

ചരിത്രം

1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961  ൽ പൂർണ്ണ എൽപി സ്കൂൾ  ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980  ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.

[[


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി. എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./ ചരിത്രം |കൂടുതൽ വായിക്കുക]]


ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി പരുവ കട്ടച്ചിറ kadumeenchira കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല് ഇറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുക യുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. ഉടമ്പടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്.

1961 കേരള ഹരിജൻ വെൽഫെയർ വകുപ്പ് ഗിരിവർഗ്ഗ മേഖലയിലെ ഇത്തരം  സ്കൂളുകൾ ഏറ്റെടുക്കുകയും വയൽ സ്കൂൾ ആയപ്പോൾ നിലവിലുള്ള അധ്യാപകരെ മതിയായ വിദ്യാഭ്യാസ യോഗ്യത യിൽനിന്നും ഇളവു നൽകി നിലനിർത്തി. അങ്ങനെ kesavan സാറും അധ്യാപകനായി തുടർന്നു. 1965ലാണ് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂൾ ഏറ്റെടുത്തത്. ശ്രീ കേശവൻ സാർ ആദിവാസികൾക്കായി സ്ഥാപിച്ച ഇത്തരം സ്കൂളുകൾ ഇന്ന് യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകൾ ആയിവരുന്ന നാട്ടിലെ മുഖ്യധാര വിദ്യാലയങ്ങൾ ആയി മികച്ച നിലയിൽ പ്രവർത്തിക്കുന്നു ഇന്നാട്ടിലെ ജനങ്ങൾ വിദ്യാഭ്യാസകാര്യത്തിൽ കേശവൻ സാറിനോട് കടപ്പെട്ടവരാണ്.
 ഇതിനോടകം അദ്ദേഹം തന്റെ വാസസ്ഥലം ചേല്ല ക്കാട്,കുടമുരുട്ടി എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 1978 ഇൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും. പിന്നീട് മരണമടയുകയുണ്ടായി

ഒരു അധ്യാപകൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മികച്ച സമുദായ പ്രവർത്തകനും സാധുജനപരിപാലകനും ആയിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന് ഉന്നതിക്കായി ഇന്ത്യൻ ഷെഡ്യൂൾ ട്രൈബ് മഹാസഭ ഐ എൻ ടി എം എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിച്ചു പോന്നു. മരണ കാലംവരെ അതിന്റെ നായകൻ അദ്ദേഹം തന്നെയായിരുന്നു. സംഘടനയുടെ പേരിൽ ഉദാരമതികളായ നിന്നും സംഭാവന സ്വീകരിച്ച് തന്റെ നിരാലംബരായ സഹജീവികളെ അദ്ദേഹം സംരക്ഷിച്ചു പോന്നു. അവർക്കുവേണ്ടി മുങ്ങി നീലാംബരി ആശ്രമം എന്ന സ്ഥാപനവും അദ്ദേഹം സ്ഥാപിച്ചിരുന്നു 1977 കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ ഭാഷാ ഗവേഷണ വി ഭാഗത്തിൽ മല വർഗ്ഗക്കാരുടെ ഭാഷാപഠനത്തിൽ ഗവേഷക വിദ്യാർഥികളുടെ ഗൈഡായി നിയമിക്കപ്പെടുകയും യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി. ആദരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സാമൂഹ്യ സാമുദായിക രംഗങ്ങളിൽ നിസ്വാർത്ഥസേവനം കാഴ്ചവെച്ച അദ്ദേഹത്തെ സ്മരിക്കുന്ന അനേകായിരങ്ങൾ ഈ നാട്ടിലുണ്ട്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്കു മുൻപിൽ നമുക്ക് നമിക്കാം .

വിദ്യാഭ്യാസം അന്യമായിരുന്ന വർഗ്ഗത്തിന് പുരോഗതിക്ക് വേണ്ടി അഹോരാത്രം പരിശ്രമിച് മഹാനായ വ്യക്തിത്വമാണ് കേശവൻ സാറിന്റെത്. ഓല ഷെഡ് ആയിരുന്ന ഈ സ്കൂളിന് സമീപം പ്രദേശവാസികളായ കെ കെ ഉമ്മൻ ദേവസ്യ ജോണി എന്നിവർ മുൻകൈയെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂളിന് ആവശ്യമായ സ്ഥലം ശ്രീ രാഘവൻ പാലക്കൽ ഉം ശ്രീമതി തങ്ക പാലക്കൽ ഉം ചേർന്നു നൽകി.

വിദ്യാഭ്യാസം അന്യമായിരുന്ന വർഗ്ഗത്തിന്റെ പുരോഗതിക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ച മഹാനായ വ്യക്തിത്വമാണ് കേശവൻ സാർ. സമീപ പ്രദേശവാസികൾ ആയിരുന്ന കെ കെ ഉമ്മൻ ദേവസ്യ ജോണി തുടങ്ങിയവർ മുൻകൈയെടുത്ത് ഓല ഷെഡ് ആയിരുന്ന ഈ സ്കൂളിന്റ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ഈ സ്കൂളിന് വേണ്ടെന്ന് സ്ഥലം വിട്ടു നൽകിയത് ശ്രീ രാഘവൻ പാലക്കൽ ഉം ശ്രീമതി തങ്കമ്മ രാഘവനും ആണ്


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._കുടമുരുട്ടി&oldid=1407703" എന്ന താളിൽനിന്ന് ശേഖരിച്ചത്