എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ആറന്മുള സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മല്ലപ്പുഴശ്ശേരി എം.റ്റി.എൽ.പി.എസ്സ്.
എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി | |
---|---|
വിലാസം | |
മല്ലപ്പുഴശ്ശേരി മല്ലപ്പുഴശ്ശേരി , മല്ലപ്പുഴശ്ശേരി പി.ഒ. , 689533 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mtlpsmallappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38421 (സമേതം) |
യുഡൈസ് കോഡ് | 32120401510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 1 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 1 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അഖില മുരളി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി സുനിൽ |
അവസാനം തിരുത്തിയത് | |
24-01-2022 | Cpraveenpta |
ചരിത്രം
മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ കോഴഞ്ചേരി റോഡിനും പമ്പാനദിയും ഇടയ്ക്ക് ആറന്മുള ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പ്രദേശമാണ് ആറന്മുള. ആറന്മുള എന്ന നാമോത്പത്തിക്കു പിന്നിൽ പല കഥകളും കേട്ടു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂഷ്ഠമായ ഭൂമിയിൽ വിളയുന്ന കൃഷിയാണ് ഇവിടുത്തെ സമൃദ്ധിയുടെ പിന്നിലെന്നും ക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷം അത് തിരുവാറൻമുള എന്ന പേരിൽ ആയി എന്നും കരുതുന്നു . ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന നമ്മാഴ്വരുടെ തിരുവായ്മൊഴിയിൽ തിരുവാറൻ വിളൈ എന്നാണീ സ്ഥലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃക ഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നു. ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള യും വള്ളസദ്യ യും ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമാണ്. ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിലൊന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമ്മാണശാലകൾ സ്കൂളിനു സമീപമായി കാണാം . കേരളത്തിലെ തന്നെ ആദ്യ വാസ്തുവിദ്യാഗുരുകുലം വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു
തീത്തൂസ് ഒന്നാമൻ തിരുമേനിയുടെ കാലത്ത് ഉണ്ടായ ആത്മീയ ഉണർവിന്റെ ഫലമായി 1070-മാണ്ട് ഈ സ്ഥാപനത്തിന്റെ വടക്കേ അറ്റത്ത് ക്രിസ്തീയ കൂട്ടായ്മ കാർക്ക് ആരാധനയ്ക്കായി ഒരു താൽക്കാലിക കെട്ടിടം ഉണ്ടാക്കുകയും കെട്ടിടം രാത്രികാലങ്ങളിൽ പ്രാർത്ഥന ആലയവും പകൽ സമയങ്ങളിൽ എഴുത്ത് പള്ളിക്കൂടം ആയും ഉപയോഗിക്കുകയും ചെയ്തിരുന്നു.ഈ സ്ഥാപനത്തിൽ ഉള്ള സ്ഥലം തെക്കേവീട്ടിൽ കുടുംബത്തിൽ പെട്ട വർക്കി ഈശോ സൗജന്യമായി നൽകിയതാണ്.രണ്ടു വർഷങ്ങൾക്കു ശേഷം ഗവൺമെൻറ് അംഗീകാരത്തിൽ 10 രൂപ ഗ്രാന്റോടുകൂടി 1072-ൽ രണ്ട് ക്ലാസുകൾ ഉള്ള ഒരു ആൺ പള്ളിക്കൂടം ആയി ആരംഭിച്ചു. കൂടുതൽ ക്ലാസ് തുടങ്ങുന്നതിന്റെ ആവശ്യത്തിലേക്ക് മുമ്പുണ്ടായിരുന്ന സ്കൂളിനോട് ചേർന്ന് തെക്കോട്ട് റോഡ് അരിക് വരെയുള്ള സ്ഥലം വിലയ്ക്കു വാങ്ങുകയും ആ സ്ഥലത്തോട് കെട്ടിടം നീട്ടി 1097-ൽ 4ക്ലാസ്സ് ഉള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.
പഴക്കം മൂലം സ്കൂൾകെട്ടിടം കേടു സംഭവിക്കുകയാൽ കോഴഞ്ചേരി,മാരാമൺ ഇടവകക്കാരും ഉദാരമതികളായ നാട്ടുകാരും അന്നത്തെ അധ്യാപകരും കൂടി ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം പുതുക്കിപ്പണിതു.സമീപവാസിയും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമാൻ. എൻ കേശവപിള്ള അദ്ദേഹത്തിന്റെ കെട്ടിടം തൽസമയം താൽക്കാലികമായ സ്കൂൾ നടത്തിപ്പിന് യാതൊരു പ്രതിഫലവും കൂടാതെ വിട്ടുതരികയുമുണ്ടായി
.ശ്രീമാൻമാരായ കെ.സി. മാത്യു, കെ.എൻ. കൃഷ്ണൻ നായർ,വി. ജെ തോമസ്,ടി. ആർ കൃഷ്ണപിള്ള, ചാണ്ടി വർഗീസ് എന്നിവർ ആദ്യകാലത്തെ ഹെഡ്മാസ്റ്റർമാരായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമത്രേ.
ഭൗതികസൗകര്യങ്ങൾ.
.കുട്ടികൾക്ക് മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നതിനനുയോജ്യമായ ഭൗതീക സാഹചര്യങ്ങളാണ് വിദ്യാലയത്തിൽ നിലനിൽക്കുന്നത്. ഒരു കെട്ടിടത്തിലാണ് ക്ലാസ് മുറി പ്രവർത്തിക്കുന്നത്. മികച്ച ഇരിപ്പിട സൗകര്യങ്ങളോടു കൂടിയ വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. പ്രധാന അദ്ധ്യാപികയ്ക്കായി പ്രത്യേക മുറി, കമ്പ്യൂട്ടർ ലാബ്, മികച്ച ഇരിപ്പിട സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ, എന്നിവയും കെട്ടിടത്തിനു സ്വന്തമായുണ്ട്. കുട്ടികളുടെ ശ്രദ്ധയാകർഷീക്കുന്ന തരത്തിൽ ചുവർചിത്രങ്ങളോട് കൂടിയതാണ് ക്ലാസ്മുറികൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്ഷണം നൽകുന്നതിനുള്ള സാഹചര്യം വിദ്യാലയത്തിലൊരുക്കിയിട്ടുണ്ട്. ആൺ,പെൺ കുട്ടികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.മികച്ച സൗകര്യങ്ങളോടും കൂടിയതാണ് വിദ്യാലയത്തിലെ പാചകപ്പുര. ശതോത്തര രജത ജൂബിലിയുടെ ഭാഗമായി സ്കൂൾ, ശുചിമുറികൾ, പാചകപ്പുര, വിദ്യാലയഅങ്കണം എന്നിവ പുനരുദ്ധരിച്ചു. മുറ്റം തറയോട് പാകി കൂടുതൽ മനോഹരമാക്കി . ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച 'ശതോത്തര രജത ജൂബിലി കവാടം ' വിദ്യാലയത്തിനഭിമാനമായി നിലകൊള്ളുന്നു . കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് സംവിധാനങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻറ് തല മത്സരങ്ങൾ, ശാസ്ത്ര കലാ-കായിക മേളകൾ, വിവിധ തരം സ്കോളർഷിപ്പുകൾ, പഠനയാത്ര, ഫീൽഡ് ട്രിപ്പുകൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ ഗുരുഭൂതൻ -മറ്റപ്പള്ളി ൽ വർഗീസ് ആശാൻ.കെ.സി. മാത്യു, കെ. എൻ. കൃഷ്ണൻ നായർ, വി. ജെ. തോമസ്, റ്റി. ആർ. കൃഷ്ണപിള്ള, ചാണ്ടി വർഗീസ്, വെട്ടത്ത് മത്തായി സർ, കൊച്ചു സർ, ബാലകൃഷ്ണ പിള്ള സർ, ചിന്നമ്മ സർ,പി. എം. വത്സമ്മ, സൂസമ്മ ഫിലിപ്പ്, കെ. എസ്. അന്നമ്മ, അച്ചാമ്മ കെ. സി, ശാലി കുട്ടി ഉമ്മൻ, റെയ്ച്ചൽ മാത്യു.
മികവുകൾ
എസ് ആർ ജി, പി ടി എ, അസംബ്ലി , ഉച്ചഭക്ഷണം, ക്ലബ്ബുകൾ, ശതോത്തര രജത ജൂബിലി വാർത്താപത്രിക.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി അന്നമ്മ വർഗീസ് പ്രഥമാധ്യാപിക യായും സൂസമ്മ മാത്യു സഹ അധ്യാപികയായ പ്രവർത്തിക്കുന്നു.ലീന തോമസ് , സനില അനീഷ് ( പ്രീ പ്രൈമറി)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഗ്രിഗറി കെ ഫിലിപ്പ് ഡെപ്യൂട്ടി കളക്ടർ (ഡി.എം),പത്തനംതിട്ട.
റവ. തോമസ് വർഗീസ് ( അസി. വികാരി, ളാക മർത്തോമ ചർച്ച് ഇടയാറന്മുള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|