ഇ.എ.എൽ.പി.എസ് കുമരംപേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ് കുമരംപേരൂർ | |
---|---|
വിലാസം | |
കുമരംപേരൂർ ഇ എ എൽ പി സ്കൂൾ കുമരംപേരൂർ , വടശേരിക്കര പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | ealpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38618 (സമേതം) |
യുഡൈസ് കോഡ് | 32120801911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിനി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനു |
അവസാനം തിരുത്തിയത് | |
24-01-2022 | Mathewmanu |
ചരിത്രം
കുമരംപേരൂർ വടശ്ശേരിക്കര യിലെ സുവിശേഷ തല്പരരായ ഒരുകൂട്ടം ആളുകളുടെ പരിശ്രമഫലമായി 98 വർഷങ്ങൾക്കു മുൻപ് ഉടലെടുത്തതാണ് ഈ സ്ഥാപനം. സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം പുളിവേലിൽ ശ്രീ കോശി കൊച്ചു കോശി ദാനം നൽകി. ഇവിടെ പുല്ലു മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ പുത്തൻവീട്ടിൽ ശ്രീ പി സി മാത്യുവിന്റെ ചുമതലയിൽ ഒരു കുടിപ്പള്ളികുടം ആരംഭിച്ചു. 1922 ൽ നാട്ടുകാരുടെയും സുവിശേഷ സംഘത്തിന്റെയും ശ്രമഫലമായി 50 അടി നീളം 18 അടി വീതിയിൽ ഒരു കെട്ടിടം പണിത് മാർത്തോമാ സഭയുടെ സുവിശേഷ സംഘത്തിന്റെ കീഴിൽ ഗവ.അംഗീകരത്തോട് കൂടി 2 ക്ലാസ്സുകളുള്ള ഒരു സ്കൂൾ ആരംഭിച്ചു. 1943 ൽ മൂന്നാം ക്ലാസ്സും തുടങ്ങി. സ്ഥലവാസികളുടെ സഹായ സഹകരണങ്ങൾ കൊണ്ട് 1944 ൽ 100 അടി നീളവും 18 അടി വീതിയും ഉള്ള ഒരു കെട്ടിടം നിർമിച്ചു നാലാം ക്ലാസ്സുവരെ ആരംഭിക്കുവാൻ ഇടയായി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്.ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. .കുട്ടികൾക്കുളള കളിസ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്.ലൈബ്രറി ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ ഉള്ള അടുക്കള . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 1 ലാപ്ടോപ്പും 1 പ്രൊജക്ടറും അതുപോലെ എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. സ്കൂളിൽ ഒരു സ്റ്റേജും അതുപോലെ മൈക്കും രണ്ട് സ്പീക്കറും ഉണ്ട്. എല്ലാ ക്ലാസിനും പ്രത്യേകം അലമാരകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ പി എം തോമസ്
ശ്രീ കെ ഒ മത്തായി
ശ്രീ റ്റി ഇ ഏബ്രഹാം
ശ്രീ എ റ്റി ജോർജ്
ശ്രീമതി എം റ്റി ശോശാമ്മ
ശ്രീമതി ഏലിയാമ്മ മാത്യു
ശ്രീമതി റ്റി എ മറിയാമ്മ
ശ്രീമതി പി ഐ എലിസബത്ത്
ശ്രീമതി പി ജെ മറിയാമ്മ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.408563,76.545662|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38618
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ