ഇ.എ.എൽ.പി.എസ് കുമരംപേരൂർ/ചരിത്രം
കുമരംപേരൂർ വടശ്ശേരിക്കര യിലെ സുവിശേഷ തല്പരരായ ഒരുകൂട്ടം ആളുകളുടെ പരിശ്രമഫലമായി 98 വർഷങ്ങൾക്കു മുൻപ് ഉടലെടുത്തതാണ് ഈ സ്ഥാപനം. സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം പുളിവേലിൽ ശ്രീ കോശി കൊച്ചു കോശി ദാനം നൽകി. ഇവിടെ പുല്ലു മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ പുത്തൻവീട്ടിൽ ശ്രീ പി സി മാത്യുവിന്റെ ചുമതലയിൽ ഒരു കുടിപ്പള്ളികുടം ആരംഭിച്ചു. 1922 ൽ നാട്ടുകാരുടെയും സുവിശേഷ സംഘത്തിന്റെയും ശ്രമഫലമായി 50 അടി നീളം 18 അടി വീതിയിൽ ഒരു കെട്ടിടം പണിത് മാർത്തോമാ സഭയുടെ സുവിശേഷ സംഘത്തിന്റെ കീഴിൽ ഗവ.അംഗീകരത്തോട് കൂടി 2 ക്ലാസ്സുകളുള്ള ഒരു സ്കൂൾ ആരംഭിച്ചു. 1943 ൽ മൂന്നാം ക്ലാസ്സും തുടങ്ങി. സ്ഥലവാസികളുടെ സഹായ സഹകരണങ്ങൾ കൊണ്ട് 1944 ൽ 100 അടി നീളവും 18 അടി വീതിയും ഉള്ള ഒരു കെട്ടിടം നിർമിച്ചു നാലാം ക്ലാസ്സുവരെ ആരംഭിക്കുവാൻ ഇടയായി.