ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. കൊഴിക്കോട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 647529 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ്

എ.എൽ.പി.എസ്. കൊഴിക്കോട്ടിരി
വിലാസം
കൊഴിക്കോട്ടിരി

കൊഴിക്കോട്ടിരി പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0466 2211882
ഇമെയിൽalpskozhikkottiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്20627 (സമേതം)
യുഡൈസ് കോഡ്32061100204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി. ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ അസീസ്.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
23-01-2022647529


പ്രോജക്ടുകൾ




ചരിത്രം

കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.  സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു. വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി.  തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു.

അഷ്ടമൂർത്തി നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തോടെ അദ്ദേഹത്തിൻ്റെ പത്നി ആ സ്ഥാനം ഏറ്റെടുത്തു.  തുടർന്ന് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്.  ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ആ സ്ഥാനം ഇപ്പോഴത്തെ മാനേജരായ എ. രവീന്ദ്രന് കൈമാറ്റം ചെയ്യപ്പെട്ടു.

രണ്ട് കെട്ടിടങ്ങളിലായി അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം,  1940 കളുടെ തുടക്കത്തിലുണ്ടായ ശക്തമായ കാറ്റും മഴയിലും  പൂർണ്ണമായും നിലംപൊത്തുകയും അഞ്ചാം തരം വേർപെടുത്തേണ്ടി വരികയും ചെയ്തു.

ഗോവിന്ദൻ കുട്ടി നായർ,  കൃഷ്ണൻ നായർ,  കുന്നുമ്മൽ നാരായണൻ,  പത്മ കോമളം എന്നിവരാണ് ആദ്യകാല അധ്യാപകരിൽ വിരമിക്കുന്നതു വരെ ഇവിടെ സേവനമനുഷ്ഠിച്ചവർ. സാഹിത്യകാരനായ പി.ജി. പട്ടാമ്പി,  രാവുണ്ണി മേനോൻ,  മേലേപ്പാട്ട് ഗോവിന്ദൻ നായർ,  കെ.പി. നാരായണൻ നായർ,  മീനാക്ഷിയമ്മ,  മാധവൻ നായർ,  രാമൻ നമ്പീശൻ,  പത്മനാഭ മേനോൻ,  പരമേശ്വരൻ നമ്പൂതിരിപ്പാട്  എന്ന കുഞ്ഞൻ നമ്പൂതിരി,  കൃഷ്ണൻകുട്ടി നായർ എന്നിവരും ഈ വിദ്യാലയത്തിൽ പല കാലഘട്ടങ്ങളിലായി കുറച്ചു കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അറബിക് പഠനം തുടങ്ങിവെച്ച അധ്യാപകൻ അബൂബക്കർ ആണ്.  പിന്നീട് കെ. ബീയ്യക്കുട്ടി, കെ.ടി. നൗഷാദ് തുടങ്ങിയവരിലൂടെ പഠനം തുടർന്നു കൊണ്ടിരിക്കുന്നു. എ. പരമേശ്വരൻ,  എം. രതി,  കെ.ടി. അയിഷ എന്നിവരും ഈ സ്ഥാപനത്തിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചവരാണ്.

ടി. ശ്രീദേവിയുടെ നേതൃത്വത്തിൽ എ.പി. അഷ്ടമൂർത്തി,  അശ്വതി. ടി,  മുഹമ്മദ് റാഫി. ഇ,  കെ.ടി. നൗഷാദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

പ്രി-കെ.ഇ.ആർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ 2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടത്തിലേക്ക് മാറ്റി.  പഴയ കെട്ടിടത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിഷയും, സന്ധ്യയും പ്രീ പ്രൈമറി ക്ലാസുകൾ നല്ല നിലയിൽ കൈകാര്യം ചെയ്യുന്നു.  നിരവധി വർഷം  ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മുക്കുട്ടിയമ്മ വിരമിച്ചതോടെ സജിത ആ സ്ഥാനം ഏറ്റെടുത്ത് മികച്ച രീതിയിൽ ആ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.

2018ൽ പുതിയ ഓഫീസ് മുറി ഉദ്ഘാടനം ചെയ്യപ്പെട്ടു. പുതിയ അടുക്കളയുടെ പണികൾ ഏകദേശം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു. മികച്ച കമ്പ്യൂട്ടർ ലാബ്,  ഔഷധോദ്യാനം,  ജൈവ വൈവിധ്യ ഉദ്യാനം,  കുട്ടികളുടെ ഉല്ലാസനത്തിനായുള്ള പാർക്ക് എന്നിവ ഈ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.  ഡിജിറ്റലൈസ് ചെയ്ത ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പ്രൊഫസർ സി. രവീന്ദ്രനാഥ് ആണ്.

മാനേജ്മെൻ്റിന്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഇനിയും ഈ വിദ്യാലയം മുന്നോട്ട് കുതിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

  1. കളിസ്ഥലം
  2. സ്മാർട്ട്‍റൂം
  3. കമ്പ്യൂട്ടർ ലാബ്
  4. ശാസ്ത്ര ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലഘട്ടം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്രവാർത്തകൾ

വഴികാട്ടി

 പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ / ബസ് സ്റ്റാൻ്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
പട്ടാമ്പി കൊപ്പം പാതയിലെ ശങ്കരമംഗലത്തു നിന്നും മുതുതല പോകുന്ന പാത വഴി സ്കൂളിൽ എത്താം. (രണ്ട് കിലോമീറ്റർ)

{{#multimaps:10.828581487226716, 76.16813760335214|zoom=20}}