ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ0484 2775953
ഇമെയിൽrlvgups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26454 (സമേതം)
യുഡൈസ് കോഡ്32081300423
വിക്കിഡാറ്റQ99507960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ143
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൃന്ദ എ. സോമൻ
പി.ടി.എ. പ്രസിഡണ്ട്കെ.വി. സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി മധു
അവസാനം തിരുത്തിയത്
23-01-202226454


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . കൂടുതൽ വായിക്കുക ചിത്രങ്ങൾ കാണുക

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്. ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു. 2021-22വർഷത്തിൽ പ്രധാനാധ്യാപിക ശ്രീമതി വൃന്ദ എ. സോമന്റെ നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു . 1.രമ പി.ആർ. 2.ജയൻ പി.നായർ 3.ഷൈല എം 4.ലീല എം കെ 5.അരുണ പി ജി 6.ഭാവന എം എൻ 7.ശ്രീമതി സുചിത്ര 8.ബിന്ദു എം.പി. (ചിത്രം)

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് വിരമിച്ച വർഷം ചിത്രം
1 ഇ.കെ. വൽസ
Valsa EK
2 എം.പി.വിശ്വനാഥൻ നായർ
3 ബീനാകുമാരി
4 ജെസ്സി എബ്രഹാം
5 മറിയാമ്മ ജോൺ
6 കെ ടി യാക്കൂബ്
7 സി കെ ഗോപാലകൃഷ്ണൻ
8 ബി ആർ ദേവസ്സി

നേട്ടങ്ങൾ

പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.

ചിത്രശാല

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി


{{#multimaps:9.94218,76.34526|zoom=18}}