ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്. ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു. 2021-22വർഷത്തിൽ പ്രധാനാധ്യാപിക ശ്രീമതി വൃന്ദ എ. സോമന്റെ നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു . 1.രമ പി.ആർ. 2.ജയൻ പി.നായർ 3.ഷൈല എം 4.ലീല എം കെ 5.അരുണ പി ജി 6.ഭാവന എം എൻ 7.ശ്രീമതി സുചിത്ര 8.ബിന്ദു എം.പി. (ചിത്രം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം