ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamgdvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37308 (സമേതം) |
യുഡൈസ് കോഡ് | 32120600102 |
വിക്കിഡാറ്റ | Q87593305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ .ടി |
പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി. എൻ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത അരവിന്ദ് |
അവസാനം തിരുത്തിയത് | |
23-01-2022 | 37308 |
ആമുഖം
വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇന്ന് ഇത്.
എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങളാൽ നിറഞ്ഞ ചുറ്റുമതിൽ കെട്ടി സ്കൂളിനെ സം രക്ഷിച്ചിരിക്കുന്നു.2010മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.കുട്ടികൾക്ക് ആവോളം കളിച്ചു രസിക്കാൻ സ്കൂളിനോട് ചേർന്നു വിശാലമായ കളിസ്ഥലം ഉണ്ട്.തണലിൽ ഇരുന്നു പഠിക്കാൻ സ്കൂൾ മുറ്റത്തു സിമന്റു കൊണ്ട് പണിത ബഞ്ച് ഉണ്ട്.മനോഹരമായ പൂമ്പാറ്റകളെ ആകർഷിക്കാനുതകുന്ന ജൈവ വൈവിധ്യ പാർക്കും, ചെറിയ കുളവും സ്കൂൾ പരിസരത്ത് കാണാ വുന്നതാണ്.ആൺ /പെൺ കുട്ടികൾക്കായി പ്രത്യേക ശുചിമുറികളും, അംഗ പരിമിതർക്കുള്ള പ്രത്യേക ശുചിമുറികളും സ്കൂൾ പരിസരത്ത് തന്നെ നിർമിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും പ്രത്യേക പുസ്തക ഷെൽഫുകളും, ക്ലാസ്സ് വായനാ മൂലകളും, ഗണിത മൂലകളും സജീകരിച്ചിട്ടുണ്ട്. പണി പുരോഗമിക്കുന്ന ഊണു പുരയും, വൃത്തിയുള്ള പാചകപ്പുരയും സ്കൂൾ ഓഫീസ് റൂമിനോട് ചേർന്നു കാണപ്പെടുന്നു.കുട്ടികൾക്ക് കീടനാശിനി തളിക്കാത്ത ആഹാര വർഗ്ഗങ്ങൾ ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ ചെറിയ തോതിൽ വാഴ, ഏത്ത വാഴ എന്നിവ സ്കൂൾ പരിസരത്ത് തന്നെ കൃഷി ചെയ്യുന്നുണ്ട്.ലോകം മാറുന്നതോടൊപ്പം വിഞ്ജാ നം വിരൽ തുമ്പിൽ എത്തിക്കാൻ ഉതകുന്ന തരത്തിൽ നാലു ലാപ്ടോപ്, രണ്ട് പ്രൊജക്ടർ എന്നിവ സ്കൂളിൽ നിലവിലുണ്ട്. ഇവയുടെ ഉപയോഗം പരമാവധി കുട്ടികളിലേക്കെത്തിക്കാൻ കഴിയുന്നുണ്ട്. മുൻ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു സ്കൂളിന്നായി നൽകിയ ഡിജിറ്റൽ ക്ലാസ്സ്‌റൂം കെട്ടിടം സ്കൂൾ കാവടത്തിനോട് ചേർന്നു കാണാവുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
മികവുകൾ
*മാതൃഭൂമി സീഡ് പുരസ്‌കാരങ്ങൾ
*എൽ. എസ്. എസ് സ്കോളർഷിപ് നേട്ടങ്ങൾ
* പൊതുവിദ്യാലയങ്ങളുടെ സർവോന്മുഖമായ വളർച്ചക്ക് ഇടയാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ദേവിവിലാസം സ്കൂളിന്റെ വളർച്ചക്ക് കൈത്താങ്ങായി.ബഹു :വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ഉദ്ഘാ ടനകർമം നിർവഹിച്ച ആദ്യ ഡിജിറ്റൽ ക്ലാസ്സ്‌റൂം
*കുട്ടികൾക്കും പൊതുജനങ്ങൾക്കും കായിക ക്ഷമത വർധിപ്പിക്കാനുതകുന്ന തരത്തിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ പണികഴിക്കപ്പെട്ട ഷട്ടിൽ കോർട്ട്
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
*ശ്രീ സുരേഷ് ബാബു
(സിനിമ തിരക്കഥകൃത്ത് )
*അഡ്വ. അനന്ത ഗോപൻ
(ദേവസ്വം ബോർഡ് പ്രസിഡന്റ്)
*അഡ്വ. രാജീവ്. എൻ
(മികച്ച പഞ്ചായത്ത് പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )
*ശ്രീ. രാജീവ് പിള്ള
(സിനിമ താരം )
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | മിനി മോൾ. ടി | പ്രഥമ അധ്യാപിക |
2 | ആദർശ്. പി. ആർ | അധ്യാപകൻ |
3 | സൗമ്യ വിജയൻ. എ | അധ്യാപിക |
4 | സിമി ജേക്കബ് | പ്രീ. പ്രൈ. അധ്യാപിക |
ക്ലബ്ബുകൾ
ശാസ്ത്ര ക്ലബ്
ഇക്കോ ക്ലബ്
സുരക്ഷ ക്ലബ്
ഹെൽത്ത് ക്ലബ്
സ്മാർട്ട് എനർജി ക്ലബ്
ഗണിത ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം
ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ കുറ്റൂർ വള്ളംകുളം റോഡിൽ ഏകദേശം 5കിലോ മീറ്റർ സഞ്ചരിച്ചും ഈ വിദ്യാലയത്തിൽ എത്തിചേരാവുന്നതാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.37552,76.604016|zoom=18}} |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37308
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ