ഗവ:എൽ പി എസ്സ് ചെറിയകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്

'കട്ടികൂട്ടിയ എഴുത്ത്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് ചെറിയകുന്നം
വിലാസം
ചാലാപ്പള്ളി

ചാലാപ്പള്ളി
,
ചാലാപ്പള്ളി പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0469 2795211
ഇമെയിൽglpsckm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37610 (സമേതം)
യുഡൈസ് കോഡ്32120701719
വിക്കിഡാറ്റQ87594997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊറ്റനാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവ് എസ്
പി.ടി.എ. പ്രസിഡണ്ട്യമുന ആർ
എം.പി.ടി.എ. പ്രസിഡണ്ട്അനില ടി കെ
അവസാനം തിരുത്തിയത്
23-01-2022Maryrenju




ഗവ:എൽ പി എസ്സ് ചെറിയകുന്നം
വിലാസം
ചാലാപ്പള്ളി

689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - -
വിവരങ്ങൾ
ഫോൺ04692795211
ഇമെയിൽglpsckm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2022Maryrenju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


37610-1.jpeg

ഉള്ളടക്കം[മറയ്ക്കുക]

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിലെ ചാലപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് ചെറിയകുന്നം. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ആ ദേശത്തു അറിയപ്പെടുന്നത്. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത്‌ 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

   സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നടന്ന അധ്യാപക സമരങ്ങളെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിയപ്പോൾ പുതിയ സ്കൂളുകൾ അനുവദിക്കുകയുണ്ടായി.അക്കൂട്ടത്തിൽ 1948 ൽ അനുവദിക്കപ്പെട്ടതാണ് ഈ വിദ്യാലയം.ഇന്ന് എസ്. വി. എൻ. എസ്. എസ്. യു. പി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സംസ്‌കൃത സ്കൂളിന് വേണ്ടി പണിത കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ചാലപ്പള്ളി ജംഗ്ഷനു സമീപം കോനാലിൽ വീട്ടിൽ ശ്രീ ഗോവിന്ദപ്പിള്ള ദാനമായി നൽകിയ 50 സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി.ശ്രീ. ഗോവിന്ദപ്പിള്ളയുടെ മകൻ ശ്രീ. കെ. ജി രാമകൃഷ്ണപ്പിള്ള മുൻകൈ എടുത്ത് പ്രവർത്തിച്ച കെട്ടിടനിർമ്മാണം 1959 ൽ പൂർത്തിയായി. അന്ന് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് സ്കൂളിന്റെ ആരംഭകാലം മുതൽ ഇപ്പോഴും ഉള്ളത്. ഈ വിദ്യാലയത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നിലവിൽ ഉണ്ടായിരുന്ന ഷിഫ്റ്റു സമ്പ്രദായം 2010 ൽ നിർത്തലാക്കി. കൊറ്റനാട്‌ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയവും, ഇവിടുത്തെ പ്രധാനാധ്യാപകൻ പഞ്ചായത്ത്‌ വിദ്യാഭ്യാസ ഇമ്പ്ലീമെന്റിംഗ് ഓഫീസർ ആയും പ്രവർത്തിക്കുന്നു. ഇപ്പോൾ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആയി 46 വിദ്യാർത്ഥികൾ പഠിക്കുന്നു

ഭൗതിക സൗകര്യങ്ങൾ

ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാൾ ഉം  ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ്‌ മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റ് ഉംകൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്

മികവുകൾ

2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.

*വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഉം 2 ഉം സ്ഥാനങ്ങൾ നേടി.

*യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.

*ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.

*ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.

*2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.

*2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.

*2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം  കരസ്ഥമാക്കിയുറീക്ക *2019-വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .

*2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

*ഗണിതശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി

*സാമൂഹ്യ ശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി

*വിദ്യാരംഗം കലാമേള ഒന്നാംസ്ഥാനം

*2019-എൽ എസ് എസ് പരീക്ഷയിൽ 3 കുട്ടികൾ വിജയികളായി

*അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം

*ഗണിതശാസ്ത്ര ക്വിസ് 2ആം സ്ഥാനം

* KPSTA സ്വദേശ് മെഗാ ക്വിസ് പത്തനംതിട്ട റെവെന്യു ജില്ലാ തലം  രണ്ടാം സ്ഥാനം -2022

*KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം.

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1 കെ എസ് കൃഷ്ണൻ 6/1960
2 എം എം സ്കറിയ 6/1966-31/3/1971
3 വി റ്റി ജോർജ് 1974
4 റ്റി ആർ കമലാക്ഷി 1978
5 പി ജി ഭാസ്ക്കരൻ 10/06/1982
6 വി സി തങ്കമ്മ 06/061985
7 പി കെ ശങ്കരനാരായണൻ 10/04/1986
8 വി കെ നാരായണ പണിക്കർ 06/04/1992
9 എം. കെ തങ്കപ്പൻ 04/06/1992
10 എം കെ ഇന്ദിരദേവിയമ്മ 1996
11 ഗ്രേസി കുര്യൻ. 18/06/1997
12 ഇ എൻ മറിയാമ്മ 14/05/1998
13 രമാദേവി 17/05/2001
14 ഇ എൻ ശാരദ ദേവി 04/06/2003
15 വത്സമ്മ തോമസ് 09/05/2007
16 സജീവ് എസ് 26/04/2013-തുടരുന്നു

പ്രധാന അധ്യാപകൻ

ശ്രീ. സജീവ് എസ്

അധ്യാപകർ

* വിദ്യ മോൾ സി വി

* രഞ്ചു എസ് മേരി

അനധ്യാപകർ

ശാന്തമ്മ കെ ആർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും  വിദ്യ അഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു..ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, സാഹിത്യകാരൻ ,പട്ടാളക്കാർ, ബിസിനസുകർ, കച്ചവടക്കാർ, നേഴ്‌സ്മാർ, കൃഷിക്കാർ തുടങ്ങി ധാരാളം പേർ ഉൾപ്പെടുന്നു.

ശ്രീ. എം. കെ രാജേന്ദ്രൻ (സാഹിത്യകാരൻ, മുൻ ഡയറക്ടർ ഖാദി ബോർഡ്‌ )
ശ്രീ വലിയകുന്നം ഹരികുമാരൻ  നമ്പൂതിരി (യുവ കവി, ജ്യോതിഷി )


*ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

(സി എസ് ഐ കൊല്ലം -കൊട്ടാരക്കര മഹായിടവക)


പാഠ്യേതര പ്രവർത്തനങ്ങൾ

.ജൈവ വൈവിധ്യ ഉദ്യാനം,

.കൃഷിതോട്ടം

. മടിത്തട്ട്

.വിദ്യാരംഗം

.കമ്പ്യൂട്ടർ പരീശീലനം

.ടാലെന്റ്റ് ലാബ്,

.കലാ കായിക പ്രവൃത്തി പരിചയ പരീശീലനം

ക്ളബുകൾ

സ്കൂൾ ഫോട്ടോസ്

സ്കൂൾ പ്രവേശന കവാടം





വഴികാട്ടി