ഗവ.എൽ.പി.എസ് പത്തനംതിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് പത്തനംതിട്ട | |
---|---|
വിലാസം | |
ആനപ്പാറ ജി എൽ പി എസ് പത്തനംതിട്ട , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 2 - 6 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | glpgspta@gmale.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38611 (സമേതം) |
യുഡൈസ് കോഡ് | 32120401912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സിഡാനിയൽ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.മുഹമ്മദ് അൻസാരി |
എം.പി.ടി.എ. പ്രസിഡണ്ട് | മായസുനിൽ |
അവസാനം തിരുത്തിയത് | |
20-01-2022 | Mathewmanu |
................................
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു
ഭൗതികസൗകര്യങ്ങൾ
2019-20-ൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2 ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .
- 2 സ്മാർട്ട് ക്ലാസ് മുറികൾ
- ലാപ്‌ടോപ്പുകൾ -3
- പ്രൊജക്ടറുകൾ -2
- വൈറ്റ് ബോർഡുകൾ-5
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .പ്രവർത്തി പരിചയ മേളയിലും കല കായിക മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം
രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മികവുകൾ
എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജെസ്സി ഡാനിയേൽ (ഹെഡ്മിസ്ട്രസ് ).
സുബൈദ പി എ
ശ്രീകല ജി
സബീന എ
ആജൽ അന്ന ജെയിംസ്
ഷെമീന കെ .എസ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
02..റാന്നി ,കോന്നി , മലയാലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട സ്റ്റാന്റിലേക്ക് വരുന്ന വഴിയിൽ ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .കുമ്പഴ-പത്തനംതിട്ട റോഡിൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു
{{#multimaps:9.408563,76.545662|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38611
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ