ഗവ.എൽ.പി.എസ് പത്തനംതിട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് . എല്ലാദിവസവും അസംബ്ലി നടത്തുന്നു. പത്ര വായന, ക്വിസ് കടങ്കഥ, തൂലികാനാമം,പഴ ഞ്ചൊല്ല്, പുതിയ പദങ്ങൾ പരിചയപ്പെടുത്തൽ (എല്ലാ ഭാഷയും ), തുടങ്ങിയവ അവതരിപ്പിക്കുന്നു. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് ഭാഷയിൽ അസംബ്ലി നടത്തിവരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അസംബ്ലി നടത്തിവരുന്നു. ഓരോ ദിവസവും ഓരോ ക്ലാസ് വീതമാണ് അസംബ്ലി നടത്തുന്നത്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി മലയാളത്തിളക്കം പരിപാടി നടത്തുന്നു