എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ചെങ്ങന്നൂർ കോഴഞ്ചേരി റോഡിനും പമ്പാനദിക്കും ഇടയ്ക്ക് ആറന്മുള ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.തീത്തൂസ് ഒന്നാമൻ തിരുമേനിയുടെ കാലത്ത് ഉണ്ടായ ആത്മീയ ഉണർവിന്റെ ഫലമായി 1070-മാണ്ട് ഈ സ്ഥാപനത്തിന്റെ വടക്കേ അറ്റത്ത് ക്രിസ്തീയ കൂട്ടായ്മ കാർക്ക് ആരാധനയ്ക്കായി ഒരു താൽക്കാലിക കെട്ടിടം ഉണ്ടാക്കുകയും കെട്ടിടം രാത്രികാലങ്ങളിൽ പ്രാർത്ഥന ആലയവും പകൽ സമയങ്ങളിൽ എഴുത്ത് പള്ളിക്കൂടം ആയും ഉപയോഗിക്കുകയും ചെയ്തിരുന്നു.ഈ സ്ഥാപനത്തിൽ ഉള്ള സ്ഥലം തെക്കേവീട്ടിൽ കുടുംബത്തിൽ പെട്ട വർക്കി ഈശോ സൗജന്യമായി നൽകിയതാണ്.രണ്ടു വർഷങ്ങൾക്കു ശേഷം ഗവൺമെൻറ് അംഗീകാരത്തിൽ  10 രൂപ ഗ്രാന്റോടുകൂടി 1072-ൽ രണ്ട് ക്ലാസുകൾ ഉള്ള ഒരു ആൺ പള്ളിക്കൂടം ആയി ആരംഭിച്ചു. കൂടുതൽ ക്ലാസ് തുടങ്ങുന്നതിന്റെ ആവശ്യത്തിലേക്ക് മുമ്പുണ്ടായിരുന്ന സ്കൂളിനോട് ചേർന്ന് തെക്കോട്ട് റോഡ് അരിക് വരെയുള്ള സ്ഥലം വിലയ്ക്കു വാങ്ങുകയും ആ സ്ഥലത്തോട് കെട്ടിടം നീട്ടി 1097-ൽ 4ക്ലാസ്സ് ഉള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്കൂൾകെട്ടിടം

ഇൻ്റർലോക്ക് ചെയ്ത മുറ്റ०

ടോയിലറ്റുകൾ

കുടിവെള്ളസൗകരൃ०

ഡൈനി०ഗ് ടേബിളുകൾ

പാചകപ്പുര

ലൈബ്രറി പുസ്തകങ്ങൾ

ലാപ്ടോപ്പ്, പ്രോജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ് തല മത്സരങ്ങൾ, ശാസ്ത്ര കലാ-കായിക മേളകൾ, വിവിധ തരം സ്കോളർഷിപ്പുകൾ, പഠനയാത്ര, ഫീൽഡ് ട്രിപ്പുകൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ ഗുരുഭൂതൻ -മറ്റപ്പള്ളി ൽ വർഗീസ് ആശാൻ.കെ.സി. മാത്യു, കെ. എൻ. കൃഷ്ണൻ നായർ, വി. ജെ. തോമസ്, റ്റി. ആർ. കൃഷ്ണപിള്ള, ചാണ്ടി വർഗീസ്, വെട്ടത്ത് മത്തായി സർ, കൊച്ചു സർ, ബാലകൃഷ്ണ പിള്ള സർ, ചിന്നമ്മ സർ,പി. എം. വത്സമ്മ, സൂസമ്മ ഫിലിപ്പ്, കെ. എസ്. അന്നമ്മ, അച്ചാമ്മ കെ. സി, ശാലി കുട്ടി ഉമ്മൻ, റെയ്ച്ചൽ മാത്യു.

മികവുകൾ

എസ് ആർ ജി, പി ടി എ, അസംബ്ലി , ഉച്ചഭക്ഷണം, ക്ലബ്ബുകൾ, ശതോത്തര രജത ജൂബിലി വാർത്താപത്രിക.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി അന്നമ്മ വർഗീസ് പ്രഥമാധ്യാപിക യായും സൂസമ്മ മാത്യു സഹ അധ്യാപികയായ പ്രവർത്തിക്കുന്നു.ലീന തോമസ് , സനില അനീഷ് ( പ്രീ പ്രൈമറി)


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഗ്രിഗറി കെ ഫിലിപ്പ് ഡെപ്യൂട്ടി കളക്ടർ (ഡി.എം),പത്തനംതിട്ട.

റവ. തോമസ് വർഗീസ് ( അസി. വികാരി, ളാക മർത്തോമ ചർച്ച് ഇടയാറന്മുള

വഴികാട്ടി